കാൻസർ രോഗികൾക്ക് വിഗ്ഗ് നിർമിക്കാനായി മുടി ദാനം ചെയ്യുന്ന നടി ശിവദ. രാജഗിരി ആശുപത്രി അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ഫാ. ജോയ് കിളിക്കുന്നേൽ സമീപം. 
Lifestyle

കേശദാനവുമായി ശിവദ, മാതൃക പിന്തുടർന്ന് രാജഗിരി ജീവനക്കാർ

കൊച്ചി: വളരെ അവിചാരിതമായിട്ട് ആയിരുന്നു രാജഗിരി ആശുപത്രി അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ ഫാ.ജോയ് കിളിക്കുന്നേലിനെ തേടി ചലച്ചിത്ര താരം ശിവദയുടെ കോൾ എത്തിയത്. കാൻസർ രോഗികൾക്ക് വിഗ്ഗ് നിർമിക്കാനായി മുടി നൽകാമെന്നുള്ള ആഗ്രഹം പറഞ്ഞായിരുന്നു ഫോൺ. ശിവദയുടെ സദുദ്ദേശ്യം മനസ്സിലാക്കി അതിനുള്ള ക്രമീകരണങ്ങൾ ചെയ്യാമെന്ന് ഫാ.ജോയ് കിളിക്കുന്നേൽ ഉറപ്പ് നൽകി. രണ്ട് ദിവസം കഴിഞ്ഞപ്പോൾ തന്നെ ശിവദ രാജഗിരി കാൻസർ സെന്‍ററിൽ എത്തി. കൂടെ ഒരു ഹെയർ സ്റ്റൈലിസ്റ്റും ഉണ്ടായിരുന്നു. അവസാനം ചെയ്ത സിനിമയിലെ കഥാപാത്രത്തിന് വേണ്ടി നീട്ടി വളർത്തിയ മുടിയാണ് നടി ശിവദ ദാനം ചെയ്തത്.

കാൻസർ ബോധവ്തകരണ മാസം തന്നെ മുടി ദാനം ചെയ്യാൻ തെരഞ്ഞെടുത്തതിന് നടി ശിവദയെ ഓങ്കോളജി വിഭാഗം മേധാവി ഡോക്ടർ സഞ്ചു സിറിയക് അഭിനന്ദിച്ചു. ശിവദയുടെ പ്രവൃത്തിയിൽ നിന്നും പ്രചോദനം ഉൾക്കൊളളണമെന്ന് ഡോ. സഞ്ചു സിറിയക് കൂടി നിന്നവരോടായി പറഞ്ഞു. ഇത് ഏറ്റെടുത്ത ഇരുപതോളം ആശുപത്രി ജീവനക്കാർ തങ്ങളുടെ മുടി ദാനം ചെയ്തു.

25 സെന്‍റി മീറ്റർ നീളം വരുന്ന മുടിയാണ് ഓരോത്തരും വിഗ് നിർമിക്കാനായി നൽകിയത്. മുടി മുറിച്ച് നൽകിയത് വഴി ഒരു സന്ദേശം സമൂഹത്തിന് നൽകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ശിവദ പറഞ്ഞു. രാജഗിരി ആശുപത്രിയിൽ ശേഖരിച്ച തലമുടി വിഗ് നിർമാണത്തിനായി കൊച്ചിൻ കാൻസർ സെന്‍ററിന് കൈമാറുമെന്ന് അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ഫാ. ജോയ് കിളിക്കുന്നേൽ പറഞ്ഞു.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു