മെലിയുന്നത് വലിയ മിടുക്കാണോ? Freepik
Lifestyle

മെലിയുന്നത് വലിയ മിടുക്കാണോ?

കൊലുന്നനെയുള്ള ശരീരമാണ് സൗന്ദര്യമെന്ന അബദ്ധ ധാരണ കൗമാരപ്രായക്കാരായ പെൺകുട്ടികൾക്കിടയിൽ കടന്നുകൂടിയിട്ട് കുറച്ചുകാലമായി. മാധ്യമങ്ങളും പരസ്യങ്ങളുമൊക്കെ ഈ സന്ദേശം പ്രചരിപ്പിക്കുന്നതിൽ വലിയ പങ്കു വഹിക്കുന്നുണ്ട്. ഒരു വശത്ത് അതിവേഗം വളരുന്ന ശരീരവും മറുവശത്ത് മെലിയാനുള്ള ഡയറ്റിങ്ങുമാകുമ്പോൾ ശരീര വളർച്ചയുടെ താളം തെറ്റുന്നു. പോഷക മൂല്യമില്ലാത്തതും സ്വാദുറൂന്നതുമായ ഹോട്ടൽ - ബേക്കറി ഭക്ഷണത്തോടുള്ള പ്രത്യേക താത്പര്യം കൂടിയാകുമ്പോൾ കൗമാരക്കാരുടെ പോഷകനിലയാകെ തകരാറിലാകുന്നു. ഇതിന്‍റെ ഫലമോ? കൗമാരക്കാർക്കിടയിൽ വളർച്ചാ മുരടിപ്പ്, വിളർച്ച, കൂടെക്കൂടെയുണ്ടാകുന്ന രോഗങ്ങൾ, ഭാരക്കുറവ്, തുടങ്ങിയവയെല്ലാം പെരുകി വരുന്നു. അവരുടെ ശാരീരിക മാനസിക പ്രവർത്തനങ്ങൾ മന്ദഗതിയിലാകുന്നു. ഇതെല്ലാം അവരുടെ ഭാവി ജീവിതത്തെ ഗുരുതരമായി ബാധിക്കുന്നു.

ശരീരത്തിന് ഊർജം നൽകുന്ന പ്രധാനപ്പെട്ട പോഷക ഘടകം അന്നജമാണ്. കൊഴുപ്പുകളും ഊർജത്തിന്‍റെ ഉറവിടമാണ്. ഒരുഗ്രാം അന്നജത്തിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ ഇരട്ടി ഊർജം ഒരുഗ്രാം കൊഴുപ്പിൽ നിന്നു ലഭിക്കുന്നു. ആഹാരത്തിലൂടെ ആവശ്യത്തിലധികം അന്നജവും കൊഴുപ്പും അകത്താക്കിയാൽ മിച്ചമുള്ളത് തൊലിക്കടിയിൽ കൊഴുപ്പായി സംഭരിക്കപ്പെടുന്നു.

അതേസമയം, കൊഴുപ്പുകൾ ചില ജീവകങ്ങളുടെ ആഗിരണത്തെ സഹായിക്കുന്നു എന്നുള്ള കാര്യവും അറിഞ്ഞിരിക്കണം. ഉദാ: ജീവകം-എ. ശരീരത്തിനു വേണ്ട അവശ്യ സ്‌നേഹാമ്ലങ്ങൾ ലഭിക്കുന്നതും കൊഴുപ്പിൽ നിന്നാണ്. കൊഴുപ്പുകൾ തുടർച്ചയായി ലഭിച്ചില്ലെങ്കിൽ അത് കൊഴുപ്പിൽ ലയിക്കുന്ന ജീവകങ്ങളുടെ ആഗിരണത്തിന് തടസമായി പോഷകാഭാവ രോഗങ്ങളുണ്ടാക്കുന്നു. തൊലിയുടെ സ്‌നിഗദ്ധത ഇല്ലതാക്കുന്നു.

ശരീര വളർച്ചയ്ക്കും ശരീരകോശങ്ങളുടെ നിർമാണത്തിനും അവയുടെ കേടുപാടുകൾ തീർക്കുന്നതിനും മാംസ്യം അത്യാവശ്യമാണ്. രക്തം, വിവിധതരം ഹോർമോണുകൾ, ദഹനത്തിന് സഹായിക്കുന്ന എൻസൈമുകൾ എന്നിവയുടെ ഉത്പാദനത്തിനും മാംസ്യം കൂടിയേ തീരൂ. മാംസ്യത്തിന്‍റെ പോഷക മേന്മ അവയിലടങ്ങിയിരിക്കുന്ന അവശ്യ അമിനോ അമ്ലങ്ങളുടെ തോതിനെ ആശ്രയിച്ചാണിരിക്കുന്നത്. ഇതിനെ അടിസ്ഥാനപ്പെടുത്തി മാംസ്യത്തെ സംപൂർണ മാംസ്യം എന്നും അപൂർണ മാംസ്യം എന്നും രണ്ടായി വേർതിരിക്കാം.

പാൽ, മുട്ട, മത്സ്യം എന്നിവ സംപൂർണ മാംസ്യങ്ങൾക്ക് ഉദാഹരണങ്ങളാണ്. ഇവയിൽ എല്ലാ അമിനോ അമ്ലങ്ങളും വേണ്ടത്ര അടങ്ങിയിട്ടുണ്ട്. ധാന്യങ്ങൾ, പയറുവർഗങ്ങൾ, എണ്ണക്കുരുക്കൾ, അണ്ടിപ്പരിപ്പുകൾ തുടങ്ങിയ സസ്യജന്യ മാംസ്യഭക്ഷണങ്ങളിൽ ചില അമിനോ അമ്ലങ്ങളുടെ അളവ് കുറഞ്ഞിരിക്കും. അതുകൊണ്ട് ഇവയെ അപൂർണ മാംസ്യങ്ങൾ എന്നു വിളിക്കുന്നു.

ധാന്യങ്ങളും പയറുവർഗങ്ങളും ഒരുമിച്ച് കഴിക്കുമ്പോൾ ഒന്നിലുള്ള കുറവ് മറ്റൊന്ന് പരിഹരിക്കുന്നു. പുട്ടും കടലയും ദോശയും ഇഡ്ഡലിയുമൊക്കെ ഇത്തരം ആഹാര പദാർഥങ്ങളാണ്.ഊർജത്തിന്‍റെയും മാംസ്യത്തിന്‍റെയും കുറവ് കൗമാരക്കാരുടെ വളർച്ചാ മുരടിപ്പിന് കാരണമാവുകയും രോഗപ്രതിരോധ ശേഷി കുറയ്ക്കുകയും ചെയ്യുന്നു. ഇതുമൂലം രോഗങ്ങൾ എളുപ്പം പിടിപെടുന്നു.

എ.കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയാൻ ശരദ് പവാർ ആവശ്യപ്പെട്ടേക്കും

ലബനനിൽ വീണ്ടും സ്ഫോടനം; ഇത്തവണ വോക്കി ടോക്കി

ജമ്മു കശ്മീരിൽ 59% പോളിങ്

മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു

അജ്മൽ കാറിന്‍റെ ഇൻഷുറൻസ് പുതുക്കിയത് അപകടശേഷം