Lifestyle

പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ക്യാൻസറിന് കാരണമാകാം: പഠനം

പ്രഭാതഭക്ഷണം പ്രധാനമാണെന്നും പ്രഭാതഭക്ഷണം ഒരിക്കലും ഒഴിവാക്കരുതെന്നും പണ്ടേ കേട്ടു പരിചയിച്ച കാര്യമാണെങ്കിലും, ജീവിതത്തിന്‍റെ നെട്ടോട്ടത്തിൽ പലരും ഒഴിവാക്കുന്നതും അശ്രദ്ധകാട്ടുന്നതും പ്രഭാതഭക്ഷണത്തിന്‍റെ കാര്യത്തിൽ തന്നെയാണ്. എന്നാൽ, പുതിയ പഠന പ്രകാരം, സ്ഥിരമായി പ്രഭാതഭക്ഷണം കഴിക്കുന്നവരുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രഭാതഭക്ഷണം ഒഴിവാക്കുന്ന ആളുകൾക്ക് ചിലതരം ക്യാൻസർ വരാനുള്ള സാധ്യത കൂടുതലാണ്.

ഇത്തരക്കാർക്ക് അന്നനാളം, വൻകുടൽ, കരൾ, പിത്തസഞ്ചി എന്നീ അവയവങ്ങളെ ബാധിക്കുന്ന ക്യാൻസർ സാധ്യത കൂടുതലാണെന്ന് പഠനത്തിൽ കണ്ടെത്തി. പ്രഭാതഭക്ഷണം കഴിക്കാത്തത് ഗ്ലൂക്കോസ് മെറ്റബോളിസം, വിട്ടുമാറാത്ത വീക്കം, അമിതവണ്ണം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, കാൻസർ എന്നിവയ്ക്ക് കാരണമാകുമെന്നാണ് കണ്ടെത്തൽ.

ഇതിനായി അർബുദമില്ലാത്ത 63,000 ൽ പരം ആളുകളിൽ ചൈനീസ് ഗവേഷകർ നടത്തിയ പഠനത്തിൽ, പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ഗ്യാസ്ട്രോ ഇന്‍റസ്റ്റൈനൽ ക്യാൻസറിനുള്ള സാധ്യത വർധിപ്പിക്കുമെന്നാണ് വ്യക്തമായത്. ബ്രേക്ക്ഫാസ്റ്റ് കഴിക്കാത്തപക്ഷം ഗ്ലൂക്കോസ് മെറ്റബോളിസം ത‍ടസപ്പെടുകയും വിട്ടുമാറാത്ത വീക്കം അനുഭവപ്പെടുകയും ചെയ്യും. ഇത് ഓക്സിഡേഷൻ, ജീൻ മ്യൂട്ടേഷൻ തുടങ്ങിയ പ്രക്രിയകളിലൂടെ ട്യൂമർ വളരാൻ ഇടയാക്കുമെന്നാണ് വിദ​​ഗ്ധർ പറയുന്നത്.

ഭക്ഷണം കഴിക്കുന്നത് ശരീരത്തിന് ഊർജവും പോഷകങ്ങളും ലഭിക്കാൻ മാത്രമല്ല, നമ്മുടെ ദഹന പ്രക്രിയയെയും വികാരങ്ങളെയും ജീവിതശൈലീ രോഗങ്ങളെയും സ്വാധീനിക്കും. മൂന്ന് തവണ വിപുലമായും മൂന്ന് തവണ ചെറുതായും ഭക്ഷണം കഴിക്കുന്ന രീതി പിന്തുടരണമെന്നാണ് വിദ​ഗ്ധർ ഉപദേശിക്കുന്നത്. ഇത് വിശപ്പ് നിലനിർത്താനും നിയന്ത്രിക്കാനും സഹായിക്കും, ഒപ്പം മെച്ചപ്പെട്ട ദഹന പ്രക്രിയയും ഉറപ്പാക്കും.

പ്രഭാതഭക്ഷണത്തിന് സമയമില്ലാത്തപ്പോൾ കഴിക്കാവുന്ന ചില പോഷകാഹാരങ്ങൾ:

  • പഴങ്ങൾ, വെള്ളത്തിൽ ഇട്ട അണ്ടിപ്പരിപ്പ്

  • പച്ചക്കറി, തൈര്, പാൽ എന്നിവയിൽ നിന്ന് ഉണ്ടാക്കുന്ന സ്മൂത്തികൾ

  • വേവിച്ച മുട്ട അല്ലെങ്കിൽ ഓംലെറ്റ്

  • പാലും പഴങ്ങളും പരിപ്പും വിത്തുകളും ചേർത്ത ഓട്ട്‌സ്

  • ഉപ്പുമാവ്, ഇഡ്ഡലി തുടങ്ങിയവ

വായ്പാ തട്ടിപ്പ് ;അങ്കമാലി അർബൻ സഹകരണ സംഘത്തിന്‍റെ മുൻ സെക്രട്ടറി ബിജു ജോസ് അറസ്റ്റിൽ

പരസ്യപ്രതികരണങ്ങൾ വേണ്ട; താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് കോൺഗ്രസ്

ദിവ്യക്കെതിരേ കർശന നടപടി, അന്വേഷണത്തിൽ‌ ഇടപെടില്ല: മുഖ്യമന്ത്രി

കരുവന്നൂർ കള്ളപ്പണക്കേസ്: വിചാരണ പെട്ടെന്ന് പൂർത്തിയാക്കാൻ നിർദേശിച്ച് സുപ്രീം കോടതി

ദുബായിൽ നിന്നും ഇറാഖ്, ഇറാൻ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ ഒക്റ്റോബർ 23 വരെ റദ്ദാക്കി എമിറേറ്റ്സ് എയർലൈൻസ്