Lifestyle

ച​ര്‍മ​ത്തി​ന്‍റെ ആ​രോ​ഗ്യ​ത്തി​ന് ബ​ദാം നല്ലതെന്ന് പ​ഠ​നം

ഹൃ​ദ​യാ​രോ​ഗ്യ​ത്തി​നും, ഭാ​ര​നി​യ​ന്ത്ര​ണ​ത്തി​നും ബ​ദാം പ്ര​യോ​ജ​നം ചെ​യ്യും.

വി​വി​ധ പ​ഠ​ന​ങ്ങ​ള്‍ പ്ര​കാ​രം ബ​ദാം ഉ​പ​യോ​ഗം ച​ര്‍മ​ത്തി​ന്‍റെ തി​ള​ക്കം വ​ര്‍ധി​പ്പി​ക്കു​മെ​ന്ന് മെ​ഡി​ക്ക​ല്‍ ഡ​യ​റ​ക്റ്റ​റും കോ​സ്മെ​റ്റോ​ള​ജി​സ്റ്റു​മാ​യ ഡോ. ​ഗീ​തി​ക മി​ത്ത​ല്‍ ഗു​പ്ത പ​റ​ഞ്ഞു. ആ​യു​ര്‍വേ​ദം, സി​ദ്ധ, യു​നാ​നി ഗ്ര​ന്ഥ​ങ്ങ​ള്‍ അ​നു​സ​രി​ച്ച് വി​റ്റാ​മി​ന്‍ ഇ, ​കോ​പ്പ​ര്‍, സി​ങ്ക്, പോ​ളി​ഫെ​നോ​ള്‍ എ​ന്നി​വ​യു​ടെ ഉ​റ​വി​ടം കൂ​ടി​യാ​ണ് ബ​ദാം. ഇ​ത് ച​ര്‍മ​ത്തി​ന്‍റെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്താ​ന്‍ സ​ഹാ​യി​ക്കു​മെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.

ബ​ദാ​മി​ല്‍ അ​ട​ങ്ങി​യി​രി​ക്കു​ന്ന ലി​നോ​ലെ​യി​ക് ആ​സി​ഡ്, ച​ര്‍മ​ത്തി​ന്‍റെ വ​ര​ള്‍ച്ച ത​ട​യാ​നും സ​ഹാ​യി​ക്കും. പ്രോ​ട്ടീ​ന്‍, റൈ​ബോ​ഫ്ലേ​വി​ന്‍, മാം​ഗ​നീ​സ്, ഫോ​ളേ​റ്റ് തു​ട​ങ്ങി 15 പോ​ഷ​ക​ങ്ങ​ളു​ടെ സ്വാ​ഭാ​വി​ക ഉ​റ​വി​ട​മാ​യ ബ​ദാം ന​ല്ല ആ​രോ​ഗ്യ​ത്തി​നാ​യി ന​ല്‍കു​ന്ന സ​മ്മാ​ന​മാ​യും ഉ​പ​യോ​ഗി​ക്കാം. ഹൃ​ദ​യാ​രോ​ഗ്യ​ത്തി​നും, ഭാ​ര​നി​യ​ന്ത്ര​ണ​ത്തി​നും ബ​ദാം പ്ര​യോ​ജ​നം ചെ​യ്യും.

ലോ​ക​മെ​മ്പാ​ടു​മു​ള്ള വി​വി​ധ പ​ഠ​ന​ങ്ങ​ള്‍ ബ​ദാം ച​ര്‍മ​ത്തി​നും ഹൃ​ദ​യാ​രോ​ഗ്യ​ത്തി​നും ന​ല്ല​താ​ണെ​ന്നും പ്ര​തി​രോ​ധ​ശേ​ഷി​യെ പി​ന്തു​ണ​യ്ക്കു​ന്നു​വെ​ന്നും ക​ണ്ടെ​ത്തി​യി​രു​ന്നു. കൂ​ടാ​തെ ബ​ദാം ദി​വ​സേ​ന ക​ഴി​ക്കു​ന്ന​ത് കു​ട​ലി​ന്‍റെ ആ​രോ​ഗ്യ​ത്തെ​യും സ​ഹാ​യി​ക്കു​മെ​ന്നും പ​ഠ​ന റി​പ്പോ​ര്‍ട്ടു​ക​ളു​ണ്ട്. കു​ട​ലി​ന്‍റെ ആ​രോ​ഗ്യം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ബ്യൂ​ട്ട​റേ​റ്റ് എ​ന്ന ഷോ​ര്‍ട്ട്ചെ​യി​ന്‍ഫാ​റ്റി ആ​സി​ഡി​ന്‍റെ ഉ​ത്പാ​ദ​നം വ​ര്‍ധി​പ്പി​ക്കാ​ന്‍ ബ​ദാം സ​ഹാ​യി​ക്കു​മെ​ന്നും ഈ ​പ​ഠ​ന​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

സെഞ്ച്വറിയടിച്ച് സഞ്ജുവും തിലക് വർമയും; ഇന്ത്യ 283/1

കണ്ണൂരിൽ നാടക സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; രണ്ട് പേർക്ക് ദാരുണാന്ത്യം

പാലക്കാട് സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്

വയനാട്: കേന്ദ്ര അവഗണനയ്‌ക്കെതിരെ കേരളം ഒറ്റക്കെട്ട്

അമിത് ഷായുടെ ഹെലികോപ്റ്ററും, ബാഗുകളും പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ ഉദ‍്യോഗസ്ഥർ