Tea being poured from a pot 
Lifestyle

മിനിമം ഒരു ചായ ഇടാനെങ്കിലും...

''മിനിമം ഒരു ചായ ഇടാനെങ്കിലും നിനക്കറിയാമോ?'' എന്ന ചോദ്യം കേട്ടവരിൽ ആൺപെൺ വ്യത്യാസമുണ്ടാകില്ല. മല മറിക്കുന്ന ജോലിയൊന്നുമല്ലെങ്കിലും ചായ ഇടുന്നതും ഒരു കലയാണ്. അറിയാത്തവർക്കായി അതിന്‍റെ അടിസ്ഥാന പാഠങ്ങൾ ഒന്നു നോക്കാം. വളയത്തിലൂടെ ചാടിക്കഴിഞ്ഞാണല്ലോ വളയമില്ലാതെ ചാടേണ്ടത്. അടിസ്ഥാനം പഠിച്ചു കഴിഞ്ഞാൽ ചായയിൽ രസകരമായ ഒരുപാട് പരീക്ഷണങ്ങൾക്കു സ്കോപ്പുണ്ട്.

Black tea

കട്ടന്‍ ചായ (ഒരാള്‍ക്ക്)

വെള്ളം 1 ഗ്ലാസ്

പഞ്ചസാര 1 ടീസ്പൂണ്‍

തേയില 0.5 ടീസ്പൂണ്‍

പാത്രം അടുപ്പത്ത് വച്ച് തീ കത്തിച്ച്, വെള്ളമൊഴിക്കുക. ചൂടാകുമ്പോള്‍ പഞ്ചസാര ചേര്‍ത്ത് മെല്ലെ ഇളക്കുക. തിളയ്ക്കുമ്പോള്‍ തേയില ഇടുക. തീയണയ്ക്കുക. ഗ്ലാസിലേക്ക് ചായ അരിച്ചെടുക്കുക. കഴിഞ്ഞു.

Cut chai

ചായ (ഒരാള്‍ക്ക്)

പാല്‍ 0.5 ഗ്ലാസ്

വെള്ളം 0.5 ഗ്ലാസ്

പഞ്ചസാര 1.5 ടീസ്പൂണ്‍

തേയില 1 ടീസ്പൂണ്‍

പാത്രം അടുപ്പത്ത് വച്ച് തീ കത്തിച്ച്, വെള്ളമൊഴിക്കുക. പാലും ചേര്‍ക്കുക. ചൂടാകുമ്പോള്‍ പഞ്ചസാര ചേര്‍ത്ത് മെല്ലെ ഇളക്കുക. തിളയ്ക്കുമ്പോള്‍ തേയില ഇടുക. തിളച്ചു തൂവും മുന്‍പ് ഫ്‌ളെയിം താഴ്ത്തുക. ഒന്നര മിനിറ്റ് കൂടി ലോ ഫ്‌ളെയിമില്‍ തിളയ്ക്കാന്‍ അനുവദിക്കുക. തീയണയ്ക്കുക. പാത്രത്തില്‍ ചായ അരിച്ചെടുക്കുക. പത വേണമെങ്കില്‍ മറ്റൊരു പാത്രത്തിലേക്ക് രണ്ടു വട്ടം നീട്ടി ഒഴിച്ചെടുക്കാം.

പൊട്ടിത്തെറിച്ച പേജറുകൾ നിർമിച്ചത് ഇസ്രേലി ഷെൽ കമ്പനികളെന്ന് റിപ്പോർട്ട്

എഡിജിപി അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണം; ഡിജിപിയുടെ ശുപാർശയിലാണ് നടപടി

മാലിന്യം വലിച്ചെറിഞ്ഞാൽ വാട്സ് ആപ്പിലൂടെ അറിയിക്കാം; പിഴ തുകയുടെ 25 ശതമാനം പാരിതോഷികം

'അഭിഭാഷകന്‍ ഒരു ദിവസം പറയും അന്ന് നമുക്ക് കാണാം': അമെരിക്കയിൽ നിന്ന് തിരിച്ചത്തി നടൻ ജയസൂര‍്യ

സംശയത്തിന്‍റെ പേരിൽ 63 കാരിയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് സ്റ്റേഷനിൽ കീഴടങ്ങി