Lifestyle

തുമ്പച്ചെടി നിസാരക്കാരനല്ല; കഫക്കെട്ട് മാറാൻ ഇതിലും നല്ല മരുന്ന് വേറെ ഇല്ല

പാടത്തും പറമ്പിലുമായി ഈ ഇത്തിരി കുഞ്ഞൻ നിക്കുന്നത് പലപ്പോഴും നമ്മൾ ശ്രദ്ധിക്കാറുപോലുമില്ല. എന്നാൽ ശരീരത്തിലെ ഒട്ടനവധി രോഗങ്ങൾക്ക് തുമ്പ ചെടി ഏറ്റവും ഉചിതമായ ഒന്നാണ്

തുമ്പ ചെടി ഔഷധ ഗുണങ്ങളുടെ കലവറയാണ്. പാടത്തും പറമ്പിലുമായി ഈ ഇത്തിരി കുഞ്ഞൻ നിക്കുന്നത് പലപ്പോഴും നമ്മൾ ശ്രദ്ധിക്കാറുപോലുമില്ല. എന്നാൽ ശരീരത്തിലെ ഒട്ടനവധി രോഗങ്ങൾക്ക് തുമ്പ ചെടി ഏറ്റവും ഉചിതമായ ഒന്നാണ്. 

അമ്മമാരും വീട്ടിലെ മുതിർന്നവരും കുട്ടികൾക്ക് കൊടുക്കാവുന്ന ഏറ്റവും നല്ല മരുന്നാണ് തുമ്പ.  തുമ്പ ചെടിയുടെ ​ഔഷധഗുണങ്ങള്‍ ലഭിക്കാൻ സേവിക്കേണ്ടത് എങ്ങനെയെന്ന് നോക്കാം

  • എന്നും ഉണർന്നാൽ തുമ്പ ചെടിയുടെ നീര് കുടിക്കുന്നത് വിട്ടുമാറാത്ത കഫക്കെട്ട് ഇളകി പോവാൻ കാരണമാകും. അതുപോലെ 

  • തുമ്പയില ഇടിച്ച്‌ പിഴിഞ്ഞെടുത്ത നീര് തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ കുട്ടികളിലെ ഉദരകൃമികള്‍ ശമിക്കും.

  • തലവേദന മാറാനും തുമ്പ ചെടി ഏറെ നല്ലതാണ്.  

  • തുമ്പക്കുടവും തുളസിവിത്തും സമം എടുത്ത് ചേര്‍ത്തരച്ച്‌ തേനില്‍ കഴിച്ചാല്‍ കുട്ടികളിലെ ഉദരകൃമികള്‍ ശമിക്കും.

  • തുമ്പച്ചെടി ഓട്ടുപാത്രത്തിലിട്ട് വറുത്ത് അതിനുശേഷം വെള്ളമൊഴിച്ച്‌ തിളപ്പിച്ച്‌, പഞ്ചസാര ചേര്‍ത്ത് കൊടുത്താല്‍ കുട്ടികളിലെ ഛര്‍ദ്ദി ശമിക്കും. 

  • അള്‍സര്‍ മാറാന്‍ തുമ്പ ചെടിയുടെ നീര് കുടിക്കുന്നത് ഏറെ നല്ലതാണ്.

  • തുമ്പ ചെടിയുടെ നീര് കരിക്കിന്‍ വെള്ളത്തില്‍ അരച്ച്‌ ചേര്‍ത്ത് കഴിച്ചാൽ പനി കുറയും.

  • തുമ്പയിട്ട് വെന്ത വെള്ളത്തില്‍ പ്രസവാനന്തരം നാലഞ്ചുദിവസം കുളിക്കുന്നത് രോഗാണുബാധ ഉണ്ടാകാതിരിക്കാന്‍ നല്ലതാണ്

ആന്‍റിബയോട്ടിക് ഉപയോഗത്തിൽ 30 ശതമാനം കുറവ്

ഐസിസി റാങ്കിങ്ങിൽ ഹാർദിക് പാണ്ഡ്യ വീണ്ടും ഒന്നാമൻ

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്; തിരുവനന്തപുരം മുതൽ എറണാകുളം വരെ ജാഗ്രതാ നിർദേശം

ഗയാനയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള വരവേൽപ്പ്

ചെന്നൈയിൽ ബിഎംഡബ്ല്യു കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു