Lifestyle

പരമ്പരാഗത വേഷധാരികൾ സംഗമിച്ചു | Video

കെഎൽസിഎ വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ, പരമ്പരാഗത ക്രൈസ്തവ വേഷമായ ചട്ടയും മുണ്ടും നാടനും കവായയും ധരിക്കുന്നവരുടെ സംഗമം പൈതൃകം ശനിയാഴ്ച എറണാകുളം രാജേന്ദ്ര മൈതാനത്ത് നടത്തി

കെഎൽസിഎ വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ, പരമ്പരാഗത ക്രൈസ്തവ വേഷമായ ചട്ടയും മുണ്ടും നാടനും കവായയും ധരിക്കുന്നവരുടെ സംഗമം പൈതൃകം ശനിയാഴ്ച എറണാകുളം രാജേന്ദ്ര മൈതാനത്ത് നടത്തി. സെന്‍റ് തെരേസാസ് കോളേജിൽ നിന്ന് ആരംഭിച്ച പൈതൃക ഘോഷയാത്രയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകൾ പരമ്പരാഗത വേഷത്തിൽ അണിനിരന്നു. വർഷങ്ങൾക്ക് പൂർവ്വികർ ഉപയോഗിച്ചിരുന്ന പോലെയുള്ള വസ്ത്രങ്ങൾ അണിഞ്ഞ് പുരുഷന്മാരും റാലിയിൽ ഒപ്പം ചേർന്നു. പൈതൃക ക്രിസ്ത്യൻ കലാരൂപങ്ങളായ ചവിട്ടുനാടകവും മാർഗം കളിയും പരിചമുട്ടുകളിയും ഘോഷയാത്രയിൽ അവതരിപ്പിച്ചു. പഴമയുടെ രുചിക്കൂട്ടുകൾ ഉൾപ്പെടുത്തിയ ഫുഡ് ഫെസ്റ്റിവലും പൈതൃക കലാപരിപാടികളും ഇതോടൊപ്പം സംഘടിപ്പിച്ചു.

ആലപ്പുഴയിൽ അബദ്ധത്തിൽ എലിവിഷം കഴിച്ച പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചു

കൊല്ലത്ത് സാദാചാര ഗുണ്ടായിസം, യുവാവിനെ നഗ്നനാക്കി പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചു; 4 പേർ അറസ്റ്റിൽ‌

ബേപ്പൂരിൽ മത്സ്യ ബന്ധന ബോട്ടിന് തീപിടിച്ചു; 2 പേർക്ക് പൊള്ളലേറ്റു

പിണക്കം മറന്ന് മുരളീധരൻ പാലക്കാട്ടേക്ക്

'പാലക്കാട് എന്ന സ്നേഹ വിസ്മയം'; പത്തനംതിട്ട സിപിഎം ഫെയ്സ്ബുക്ക് പേജിൽ രാഹുലിന്‍റെ പ്രചാരണ വിഡിയോ