Women, illustration Image by pikisuperstar on Freepik
Lifestyle

തൊഴിൽമേഖലയിൽനിന്ന് വിട്ടുനിന്ന സ്ത്രീകൾക്ക് പരിശീലനം

വിവരസാങ്കേതിക മേഖലയിൽ ജോലി ചെയ്യാനുള്ള അവസരം സൃഷ്ടിക്കുകയാണ് ലക്ഷ്യം

തിരുവനന്തപുരം:സംസ്ഥാന സർക്കാരിന്‍റെ കീഴിലുള്ള അന്താരാഷ്ട്ര സ്വതന്ത്രവിജ്ഞാന ഗവേഷണ വികസനകേന്ദ്രവും (ഐസിഫോസ്) കേരള ഡെവലപ്‌മെന്‍റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലും (കെ ഡിസ്‌ക്), കേരള നോളജ് ഇക്കണോമി മിഷനുമായി സഹകരിച്ച് സ്ത്രീകൾക്കായി പരിശീലനം നൽകുന്നു.

വിവിധ കാരണങ്ങളാൽ തൊഴിൽമേഖലയിൽ നിന്ന് വിട്ടു നിന്ന സ്ത്രീകൾക്ക് വിവരസാങ്കേതിക മേഖലയിൽ ജോലി ചെയ്യാനുള്ള അവസരം സൃഷ്ടിക്കുകയാണ് ഐസിഫോസ്. ഇവരെ നവ തൊഴിൽമേഖലകളിൽ ജോലി ചെയ്യാൻ പ്രാപ്തരാക്കുക എന്നതാണ് പരിപാടിയുടെ പ്രധാന ഉദ്ദേശ്യം. 'സോഫ്റ്റ്വെയർ ടെസ്റ്റിങ്ങിലാണ്' ഇത്തവണ 15 ദിവസം നീളുന്ന 'ബാക്ക്-ടു-വർക്ക്' റെസിഡൻഷ്യൽ പരിപാടിയിലെ ആദ്യ ബാച്ചിന്‍റെ പരിശീലനം. സാങ്കേതിക പരിജ്ഞാനത്തോടൊപ്പം വിദഗ്ധരുടെ മാർഗനിർദ്ദേശവും പിന്തുണയും പരിപാടിയിലൂടെ ലഭിക്കും.

പട്ടികജാതി/പട്ടികവർഗ വനിതകൾ, പിന്നോക്ക വിഭാഗം വനിതകൾ (ബിപിഎൽ), മത്സ്യത്തൊഴിലാളികൾ,സിംഗിൾ പാരന്‍റ് വിമെൻ, ശാരീരിക വെല്ലുവിളികൾ നേരിടുന്ന സ്ത്രീകൾ, ട്രാൻസ്ജെൻഡർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾ എന്നിവർക്ക് മുൻഗണന നൽകും.

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ഐസിഫോസ് പരിശീലന കേന്ദ്രത്തിൽ സെപ്റ്റംബർ 7ന് പരിശീലനം ആരംഭിക്കും. പ്രായപരിധിയില്ല. ബിരുദം, സോഫ്റ്റ്വെയർ ടെസ്റ്റിങ് / ഡെവലപ്‌മെന്‍റ് / കോഡിങ് മേഖലയിലുള്ള പരിജ്ഞാനം എന്നിവ അഭികാമ്യം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്കാണ് അവസരം. 1,000 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. https://icfoss.in/events വഴി രജിസ്റ്റർ ചെയ്യാം. അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 1. കൂടുതൽ വിവരങ്ങൾക്ക്: +91 7356610110, +91 2700012 /13, +91 471 2413013, +91 9400225962.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?