Lifestyle

മണവും ഗുണവുമുള്ള തുളസിച്ചായ

റീന വർഗീസ് കണ്ണിമല

മുറ്റത്തെ തുളസിയും തുളസി വെന്ത വെള്ളവുമൊക്കെ നമുക്കു പരിചയമുണ്ടാവാം. തുളസിഇല ഇട്ട ചുക്കു കാപ്പിയും ശീലമായിരിക്കാം. എന്നാൽ, തുളസി ഇല ഉപയോഗിച്ച് ചായ ഉണ്ടാക്കുന്നതറിയാമോ?

നിറയെ ആരോഗ്യ ഗുണങ്ങളുള്ള തുളസി ചായ തയ്യാറാക്കാൻ വളരെ എളുപ്പമാണ്.

അഞ്ചാറു തുളസിയിലകൾ രണ്ടു ഗ്ലാസ് വെള്ളത്തിലിട്ട് തിളപ്പിക്കുക. ഇനി ഇതിലേയ്ക്ക് ഇഞ്ചി ചതച്ചത്, ഏലയ്ക്ക പൊടിച്ചത് എന്നിവ ചേർത്ത് ആവശ്യത്തിന് പഞ്ചസാരയും ചേർത്തിളക്കി കുടിക്കാം. ഇതിലേയ്ക്ക് തേൻ അല്ലെങ്കിൽ നാരങ്ങാനീര് ചേർക്കുന്നത് ചായയുടെ രുചി കൂട്ടുമെങ്കിലും പ്രമേഹ രോഗികൾ മധുരം ഉപേക്ഷിക്കണം. തുളസി ഇല വെന്ത വെള്ളത്തിൽ ഗ്രീൻ ടീ ചേർത്തും ഉപയോഗിക്കാം. ഇത് പ്രമേഹ രോഗികൾക്ക് വളരെ നല്ലതാണ്. ഇനി സാധാരണ കട്ടൻ ചായയാണ് നിങ്ങൾക്കിഷ്ടമെങ്കിൽ അതിലും ഈ തുളസിയില ഇട്ടു തിളപ്പിച്ചാൽ മതി. തുളസി ചായ റെഡി.

ഇങ്ങനെയൊക്കെ തുളസി ചായ ഉപയോഗിക്കുമ്പോൾ ശരീരത്തിനുണ്ടാകുന്ന മാറ്റം അത്ഭുതകരമാണ്.

ജലദോഷം, ചുമ, ബ്രോങ്കൈറ്റിസ്, ആസ്ത്മ തുടങ്ങിയ നിരവധി ശ്വാസകോശ രോഗങ്ങളെ നിയന്ത്രണത്തിലാകും.

ശ്വസനവ്യവസ്ഥയിൽ ആശ്വാസം നൽകുവാനായി കഫം പുറന്തള്ളാനും ഇത് സഹായിക്കുന്നു. പനി, ജലദോഷം, കഫക്കെട്ട്, ചുമ എന്നിവയൊക്കെ വേഗം ശമിപ്പിക്കാൻ സഹായിക്കുന്ന ഒരു മികച്ച പ്രതിവിധിയാണ് തുളസി ചായ.

കോർട്ടിസോൾ ഹോർമോണിന്‍റെ അളവ് നിലനിർത്താൻ തുളസി ചായ സഹായിക്കുന്നുവെന്ന് ചില പഠനങ്ങൾ പറയുന്നു. ഇത് ശരീരത്തിലെ സമ്മർദ്ദത്തിന് കാരണമാകുന്ന സ്ട്രെസ് ഹോർമോൺ എന്നും അറിയപ്പെടുന്നു. തുളസി ചായ കുടിക്കുന്നത് കോർട്ടിസോളിന്‍റെ അളവ് കുറയ്ക്കുകയും സമ്മർദ്ദരഹിതമായി തുടരാൻ നിങ്ങളെ സഹായിക്കുകയും ചെയ്യും. ഉത്കണ്ഠ പോലുള്ള വിഷാദരോഗത്തിന്‍റെ വിവിധ ലക്ഷണങ്ങളെ ഇത് ഇല്ലാതാക്കുന്നു.

ദിവസവും തുളസി ചായ കുടിക്കുന്നത് കാർബോഹൈഡ്രേറ്റുകളുടെയും കൊഴുപ്പിന്‍റെയും രാസവിനിമയത്തെ സഹായിക്കും, കൂടാതെ രക്തത്തിലെ പഞ്ചസാര ഊർജ്ജത്തിനായി ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യും. പ്രമേഹമുള്ളവർ ദിവസവും തുളസി ചായ കുടിക്കുന്നത് വഴി രോഗത്തെ നിയന്ത്രിച്ചു നിർത്താൻ സഹായിക്കുന്നത് ഇങ്ങനെയാണ്.

വായിൽ ഉണ്ടാകുന്ന ദോഷകരമായ ബാക്ടീരിയകൾക്കും അണുക്കൾക്കുമെതിരെ പോരാടാൻ സഹായിക്കുന്ന ആന്‍റിമൈക്രോബിയൽ ഗുണങ്ങൾ തുളസിയിൽ ഉണ്ട്. ഇത് ഒരു മൗത്ത് ഫ്രെഷ്‌നറായി പ്രവർത്തിക്കുകയും വായ്നാറ്റം അകറ്റുവാൻ സഹായിക്കുകയും ചെയ്യുന്നു.

തുളസിയിലെ എണ്ണയുടെ ഘടകമായ യൂജെനോൾ സന്ധികളിലും ദഹനനാളത്തിലും വീക്കം കുറയ്ക്കുവാൻ സഹായകരമായ ഘടകമാണ്. അതിനാൽ വാത സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർക്ക് ഇത് വരെ ഗുണപ്രദമായ ഒറ്റമൂലിയാണ്.

നല്ല ദഹനം ലഭിക്കുന്നതിനും പണ്ടു മുതലേ തുളസിയില ചവച്ചു കഴിക്കുന്നത് കേരളീയരുടെ ശീലമായിരുന്നു. ഭക്ഷണശേഷം ഒരു തുളസി ചായ ഉപയോഗിച്ചാൽ ദഹനത്തിന് എത്ര നല്ലതാണെന്നു മനസിലായില്ലേ ഇപ്പോൾ?

(തുടരും)

പൊട്ടിത്തെറിച്ച പേജറുകൾ നിർമിച്ചത് ഇസ്രേലി ഷെൽ കമ്പനികളെന്ന് റിപ്പോർട്ട്

എഡിജിപി അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണം; ഡിജിപിയുടെ ശുപാർശയിലാണ് നടപടി

മാലിന്യം വലിച്ചെറിഞ്ഞാൽ വാട്സ് ആപ്പിലൂടെ അറിയിക്കാം; പിഴ തുകയുടെ 25 ശതമാനം പാരിതോഷികം

'അഭിഭാഷകന്‍ ഒരു ദിവസം പറയും അന്ന് നമുക്ക് കാണാം': അമെരിക്കയിൽ നിന്ന് തിരിച്ചത്തി നടൻ ജയസൂര‍്യ

സംശയത്തിന്‍റെ പേരിൽ 63 കാരിയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് സ്റ്റേഷനിൽ കീഴടങ്ങി