തൃശൂർ: ശ്രീ വടക്കുന്നാഥ ക്ഷേത്രം കിഴക്കേ ഗോപുരത്തിന്‍റെ പുനരുദ്ധാരണ പ്രവൃത്തികള്‍ ആരംഭിച്ചു. പുനരുദ്ധാരണത്തിന് കേന്ദ്ര ആര്‍ക്കിയോളജി വിഭാഗത്തിന്‍റെ അനുമതി ലഭിച്ചിട്ടുണ്ട്. പുരാവസ്തു വകുപ്പിന്‍റെ നിർദേശങ്ങള്‍ക്ക് അനുസരിച്ച് നിലവിലുള്ള മാതൃകയില്‍ തന്നെയാണ് ഗോപുരത്തിന്‍റെ അറ്റകുറ്റപ്പണികള്‍ നടത്തുക.
സിമന്‍റ് ഉപയോഗിച്ച് നിർമാണം ഉണ്ടാകില്ല. കേടു സംഭവിക്കാത്ത മരങ്ങള്‍ അതേപടി നിലനിര്‍ത്തും. കേടുപാടുകൾ സംഭവിച്ച മരങ്ങള്‍ മാറ്റി പുതിയത് ഉപയോഗിക്കും. കിഴക്കേ ഗോപുരം തേക്കു മരം ഉപയോഗിച്ചാണ് നിര്‍മിച്ചിട്ടുള്ളത്.
കിഴക്കേ ഗോപുരത്തിന്‍റെ നവീകരണ ജോലികൾ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്‍റെ ശ്രമഫലമായി ടി.വി.എസ് ഗ്രൂപ്പിന്‍റെ വേണുഗോപാല സ്വാമി ട്രസ്റ്റാണ് ഏറ്റെടുത്തിട്ടുള്ളത്. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ചെലവ് ടി.വി.എസ് ഗ്രൂപ്പ് വഹിക്കും.