വന്ദേ ഭാരത് സ്ലീപ്പർ മൂന്നു മാസത്തിനുള്ളിൽ 
Lifestyle

വന്ദേ ഭാരത് സ്ലീപ്പർ മൂന്നു മാസത്തിനുള്ളിൽ | Video

വന്ദേഭാരത് ചെയർ കാറുകളാണു നിലവിൽ സർവീസ് നടത്തുന്നത്. സ്ലീപ്പർ കോച്ചുകളില്ലാത്തതിനാൽ പകൽ മാത്രമേ ഇവ ഉപയോഗിക്കുന്നുള്ളൂ

ബംഗളൂരു: രാജ്യത്ത് ട്രെയ്‌ൻ യാത്രയിൽ നവതരംഗം സൃഷ്ടിച്ച വന്ദേഭാരത് സീരീസിൽ സ്ലീപ്പർ ട്രെയ്‌നുകളും സർവീസിന് തയാറാകുന്നു. മൂന്നു മാസത്തിനകം വന്ദേഭാരത് സ്ലീപ്പർ ട്രെയ്നുകൾ സർവീസ് തുടങ്ങുമെന്നു റെയ്‌ൽ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ബംഗളൂരുവിലെ ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡിൽ (ബിഇഎംഎൽ) പൂർത്തിയായ വന്ദേഭാരത് സ്ലീപ്പർ ആദ്യ മാതൃകയുടെ ചിത്രങ്ങളും ദൃശ്യങ്ങളും അദ്ദേഹം സമൂഹമാധ്യമത്തിൽ പങ്കുവച്ചു.

ഇനിയുള്ള പത്തു ദിവസം ബിഇഎംഎലിൽ വന്ദേഭാരത് സ്ലീപ്പറിന്‍റെ പരീക്ഷണം നടക്കും. തുടർന്ന് ട്രാക്കിൽ നിരന്തര പരീക്ഷണം. ഇതിനുശേഷം സമാനമായ കൂടുതൽ ട്രെയ്‌നുകൾ നിർമിക്കും. ഒന്നര വർഷത്തിനുശേഷം നിർമാണം ഊർജിതമാക്കുമെന്നും മാസം രണ്ടോ മൂന്നോ ട്രെയ്‌നുകൾ പൂർത്തീകരിക്കാനാവുമെന്നും മന്ത്രി.

വന്ദേഭാരത് ചെയർ കാറുകളാണു നിലവിൽ സർവീസ് നടത്തുന്നത്. സ്ലീപ്പർ കോച്ചുകളില്ലാത്തതിനാൽ പകൽ മാത്രമേ ഇവ ഉപയോഗിക്കുന്നുള്ളൂ.

നിരക്ക്: രാജധാനി എക്സ്പ്രസുകളിലേതിനു തുല്യം

  • 16 കോച്ചുകൾ

  • 823 ബെർത്തുകൾ

  • 11 തേഡ് എസി കോച്ചുകൾ (611 ബെർത്തുകൾ)

  • 4 സെക്കൻഡ് എസി കോച്ചുകൾ (188 ബെർത്തുകൾ)

  • ഒരു ഫസ്റ്റ് എസി കോച്ച് (24 ബെർത്തുകൾ)

  • 800-1200 കിലോമീറ്റർ ദൂരത്തിലുള്ള സർവീസുകൾ

മറ്റു സൗകര്യങ്ങൾ

  1. ഓട്ടൊമാറ്റിക് വാതിലുകൾ

  2. റീഡിങ് ലാംപ്, ചാർജിങ് ഔട്ട്‌ലെറ്റ്

  3. ലഘുഭക്ഷണ മേശ

  4. മൊബൈൽ- പുസ്തക സ്റ്റാൻഡ്

  5. കോച്ചുകളിൽ കൂട്ടിയിടി ഒഴിവാക്കാൻ കവച് സംവിധാനം

  6. കോച്ചുകൾ സ്റ്റെയ്‌ൻലെസ് സ്റ്റീൽ കൊണ്ടു നിർമിച്ചിരിക്കുന്നു

  7. അപകടരഹിത യാത്രയ്ക്ക് നൂതന സംവിധാനങ്ങൾ

  8. ജിഎഫ്ആർപി ഇന്‍റീരിയർ പാനലുകൾ

  9. തീ പടരുന്നതു തടയാൻ എല്ലാ കംപാർട്ട്മെന്‍റിലും സംവിധാനങ്ങൾ

  10. സ്ലീപ്പർ കോച്ചുകളിലെ കോണികൾ കൂടുതൽ സൗകര്യപ്രദം

  11. പുതിയ ഡിസൈനുകളിലുള്ള ടൊയ്‌ലെറ്റുകൾ

  12. സ്ലീപ്പർ കോച്ചുകളിലെ എസി കൂടുതൽ മെച്ചപ്പെട്ടവ

  13. പുതിയ സാങ്കേതിക വിദ്യയിൽ മികച്ച സീറ്റ് കുഷ്യനുകൾ

  14. കൊവിഡ് 19 പാഠങ്ങൾ ഉൾക്കൊണ്ട് ഓക്സിജൻ ലെവൽ നിയന്ത്രണം

  15. 99.99 ശതമാനം വൈറസ് ഉന്മൂലനം

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും