Lifestyle

വി​റ്റാ​മി​നു​ക​ള്‍

രാ​ത്രി​യി​ലെ കാ​ഴ്ച​ക്കു​റ​വ്, രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി​ക്കു​റ​വ്, വ​ര​ണ്ട ച​ര്‍മ്മം എ​ന്നി​വ വി​റ്റാ​മി​ന്‍ എ ​യു​ടെ അ​ഭാ​വ​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളാ​കാം

വി​റ്റാ​മി​നു​ക​ള്‍ ശ​രീ​ര​ത്തി​ന് പ്ര​വ​ര്‍ത്ത​ന​ശ​ക്തി ത​രു​ന്നി​ല്ല; ശ​രീ​ര​ത്തി​ന്‍റെ തേ​യ്മാ​നം പ​രി​ഹ​രി​ക്കാ​നും അ​വ​യ്ക്കു ക​ഴി​യി​ല്ല. പ​ക്ഷേ ആ​വ​ശ്യ​മാ​യ തോ​തി​ല്‍ അ​ട​ങ്ങി​യി​ട്ടി ല്ലെ​ങ്കി​ലോ പ​ല​ത​രം രോ​ഗ​ങ്ങ​ള്‍ക്കും അ​ത് കാ​ര​ണ​മാ​കു​ന്നു. ശ​രീ​ര​ത്തി​ന്‍റെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന പ്ര​ധാ​ന ഘ​ട​ക​ങ്ങ​ളാ​ണ് വി​റ്റാ​മി​നു​ക​ള്‍.​വ​യ​റു​നി​റ​യെ ഭ​ക്ഷ​ണം ക​ഴി​ച്ചി​ട്ടും അ​ത് സ​മീ​കൃ​ത​മാ​യ​ത​ല്ലെ​ങ്കി​ല്‍ പ​ല​ത​രം രോ​ഗ​ങ്ങ​ള്‍ക്കും നാം ​വി​ധേ​യ​രാ​കു​ന്നു എ​ന്ന​ത് വ​ള​രെ​ക്കാ​ല​ങ്ങ​ള്‍ക്കു​മു​മ്പു​ത​ന്നെ ശാ​സ്ത്ര​ലോ​ക​ത്തെ അ​ല​ട്ടി​യി​രു​ന്നു. ക​ഴി​ഞ്ഞ നൂ​റ്റാ​ണ്ടി​ല്‍ മാ​ത്ര​മാ​ണ് അ​തി​ന്‍റെ കാ​ര​ണ​ങ്ങ​ള്‍ വെ​ളി​ച്ച​ത്തു​വ​ന്ന​ത്.

അ​രി​ത്ത​വി​ടും ബെ​റി​ബെ​റി​യും

ബെ​റി​ബെ​റി എ​ന്ന​റി​യ​പ്പെ​ടു​ന്ന ഒ​രു​ത​രം വാ​ത​രോ​ഗം പൂ​ര്‍വേ​ഷ്യ​ന്‍ ദ്വീ​പു​ക​ളി​ലെ​ല്ലാം വ്യാ​പ​ക​മാ​യി ക​ണ്ടു വ​ന്നി​രു​ന്നു. അ​രി​യു​ടെ ത​വി​ടി​ല്‍ ഉ​ള്ള എ​ന്തോ ഒ​ന്നി​ന്‍റെ അ​ഭാ​വ​മാ​ണ് ഇ​തി​ന് കാ​ര​ണ​മെ​ന്ന് ഡ​ച്ച് ഡോ​ക്ട​റാ​യ ക്രി​സ്ത്യ​ന്‍ ഐ​ക്മാ​നാ​ണ് തെ​ളി​യി​ച്ച​ത്.1912-​ല്‍ ജാ​പ്പ​നീ​സ് ജൈ​വ ര​സ​ത​ന്ത്ര​ജ്ഞ​നാ​യ സു​സു​ക്കി, ഷി​മാ​മു​റ, ഒ​ഹ്ദാ​ക്കെ എ​ന്നി​വ​ര്‍ അ​രി​യു​ടെ ത​വി​ടി​ല്‍ നി​ന്നും പോ​ള​ണ്ടു​കാ​ര​നാ​യ ക​സ്മീ​ര്‍ ഫ​ങ്ക് യീ​സ്റ്റി​ല്‍ നി​ന്നും ഈ ​ഘ​ട​ക​ത്തെ വേ​ര്‍തി​രി​ച്ചെ​ടു​ത്തു. രാ​സ​പ​ര​മാ​യി നോ​ക്കു മ്പോ​ള്‍ അ​ത് അ​മൈ​ന്‍ (NH2) ഗ്രൂ​പ്പി​ല്‍പ്പെ​ട്ട ഒ​ന്നാ​ണെ​ന്ന് അ​വ​ര്‍ തി​രി​ച്ച​റി​ഞ്ഞു. ജീ​വ​ദാ​യ​ക​മാ​യ അ​മൈ​ന്‍ (ജീ​വ​ദാ​യ​കം എ​ന്ന വാ​ക്കി​ന് ല​ത്തീ​നി​ല്‍ വൈ​റ്റ് എ​ന്നാ​ണ് പ​റ​യു​ക) എ​ന്ന അ​ര്‍ത്ഥ​ത്തി​ല്‍ ക​സ്മീ​ര്‍ ഫ​ങ്ക് ആ​ണ് അ​തി​നെ വി​റ്റാ​മി​ന്‍ എ​ന്നു പേ​രു​വി​ളി​ച്ച​ത്.​പി​ല്‍ക്കാ​ല​ത്ത് ഇ​വ​യി​ല്‍ ചി​ല​വ അ​മൈ​നു​ക​ള​ല്ലെ​ന്ന് തെ​ളി​ഞ്ഞെ​ങ്കി​ലും വി​റ്റാ​മി​ന്‍ എ​ന്ന വി​ളി​പ്പേ​രി​നു മാ​റ്റ​മൊ​ന്നും സം​ഭ​വി​ച്ചി​ല്ല.​ഇ​വ​യി​ല്‍ ചി​ല​വ വെ​ള്ള​ത്തി​ല്‍ അ​ലി​യും, ചി​ല​വ കൊ​ഴു​പ്പി​ലേ അ​ലി​യൂ.​ഇ​വ​യു​ടെ രാ​സ​ച്ചേ​രു​വ എ​ന്തെ​ന്ന് അ​ന്നൊ​ന്നും അ​റി​യി​ല്ലാ​യി​രു​ന്നു. അ​വ ക​ണ്ടു​പി​ടി​ക്കു​ന്ന​തി​ന​നു​സ​രി​ച്ച് വി​റ്റാ​മി​ന്‍ എ, ​വി​റ്റാ​മി​ന്‍ ബി, ​വി​റ്റാ​മി​ന്‍ സി ​എ​ന്നി​ങ്ങ​നെ പേ​രു ന​ല്‍കി​പ്പോ​ന്നു. വി​റ്റാ​മി​ന്‍ ബി ​എ​ന്ന​ത് ഒ​ട്ടേ​റെ ഘ​ട​ക​ങ്ങ​ളു​ടെ ഒ​രു സ​മ്മി​ശ്ര​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത് പി​ന്നെ​യാ​ണ്. അ​പ്പോ​ള്‍ അ​വ​യ്ക്ക് ബി1, ​ബി2 എ​ന്നി​ങ്ങ​നെ പേ​രു​ക​ള്‍ ന​ല്‍കി. ബി14 ​വ​രെ അ​തു നീ​ണ്ടു. അ​തി​നി​ട​യി​ല്‍ ഇ​തി​നി​ട​യ്ക്കു​ള്ള​വ വി​റ്റ​മി​നു​ക​ള്‍ അ​ല്ലെ​ന്നു തി​രി​ച്ച​റി​ഞ്ഞു. അ​തി​നാ​ല്‍ അ​വ​യെ ഇ​വ​യ്ക്കി​ട​യി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി. ബി3, ​ബി4. തു​ട​ങ്ങി​യ​വ ഇ​പ്പോ​ള്‍ പ​ട്ടി​ക​യി​ലി​ല്ലാ​ത്ത​ത് അ​തു​കൊ​ണ്ടാ​ണ്.

ശ​രി​യാ​യി വ​ള​രാ​നും ന​ല്ല കാ​ഴ്ച​യ്ക്കും വി​റ്റാ​മി​ന്‍ എ

​ശ​രീ​ര​ത്തി​ന്‍റെ വ​ള​ര്‍ച്ച​യ്ക്കും ന​ല്ല കാ​ഴ്ച​യ്ക്കും ആ​രോ​ഗ്യ​മു​ള്ള ത്വ​ക്കി​നും സ​ഹാ​യ​ക​ര​മാ​യ വി​റ്റാ​മി​നാ​ണ് 'എ'. ​രോ​ഗാ​ണു​ബാ​ധ​യി​ല്‍നി​ന്ന് ര​ക്ഷ​നേ​ടാ​നും ഈ ​വി​റ്റാ​മി​ന്‍ സ​ഹാ​യി​ക്കു​ന്നു​ണ്ട്. രാ​ത്രി​യി​ലെ കാ​ഴ്ച​ക്കു​റ​വ്, രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി​ക്കു​റ​വ്, വ​ര​ണ്ട ച​ര്‍മ്മം എ​ന്നി​വ വി​റ്റാ​മി​ന്‍ എ ​യു​ടെ അ​ഭാ​വ​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളാ​കാം. പാ​ല്‍, പ​ഴ​ങ്ങ​ള്‍, പ​ച്ച​ക്ക​റി​ക​ള്‍ എ​ന്നി​വ​യി​ല്‍ വി​റ്റാ​മി​ന്‍ എ ​ധാ​രാ​ളം അ​ട​ങ്ങി​യി​ട്ടു​ണ്ട്. പ​ച്ച, മ​ഞ്ഞ, ഓ​റ​ഞ്ച് നി​റ​മു​ള്ള പ​ച്ച​ക്ക​റി​ക​ളും പ​ഴ​ങ്ങ​ളും വി​റ്റാ​മി​ന്‍ എ ​യു​ടെ ക​ല​വ​റ​യാ​ണ്. ഇ​റ​ച്ചി, പാ​ല്‍, മു​ട്ട തു​ട​ങ്ങി​യ ഭ​ക്ഷ​ണ​ങ്ങ​ളി​ലും വി​റ്റാ​മി​ന്‍ എ ​ധാ​രാ​ള​മു​ണ്ട്.

കൊ​ഴു​പ്പി​നെ ഊ​ര്‍ജ​മാ​ക്കാ​ന്‍ വി​റ്റാ​മി​ന്‍ ബി

​ശ​രീ​ര​ത്തി​ന്‍റെ ഉ​പാ​പ​ച​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് അ​ത്യാ​വ​ശ്യ​മാ​യ വി​റ്റാ​മി​നാ​ണ് ബി. ​കൊ​ഴു​പ്പി​നെ ഊ​ര്‍ജ​മാ​ക്കി മാ​റ്റാ​ന്‍ ഇ​ത് കൂ​ടി​യേ തീ​രൂ. വി​റ്റാ​മി​ന്‍ ബി ​ഒ​റ്റ ഘ​ട​ക​മ​ല്ലെ​ന്ന് ശാ​സ്ത്ര​ജ്ഞ​ന്മാ​ര്‍ ക​ണ്ടെ​ത്തി​യ​ത് പി​ന്നീ​ടാ​ണെ​ന്ന് മു​ക​ളി​ല്‍ സൂ​ചി​പ്പി​ച്ച​ല്ലോ. ഈ ​പ​ല ഘ​ട​ക​ങ്ങ​ളെ ത​യാ​മി​ന്‍, റി​ബോ​ഫ്‌​ളാ​വി​ന്‍, നി​യാ​സി​ന്‍ എ​ന്നി​ങ്ങ​നെ അ​റി​യ​പ്പെ​ടു​ന്നു.

ത​യാ​മി​ന്‍

ശ​രീ​ര​ത്തി​ലെ ഉ​പാ​പ​ച​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് അ​ത്യാ​വ​ശ്യ​മാ​യ വി​റ്റ​മി​നാ​ണ് ബി, ​അ​ഥ​വാ ത​യാ​മി​ന്‍. നാ​ഡി​ക​ളു​ടെ​യും ഹൃ​ദ​യ​ത്തി​ന്‍റെ​യും പ്ര​വ​ര്‍ത്ത​നം കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ക്കു​ന്ന​തി​നും ത​യാ​മി​ന്‍ സ​ഹാ​യി​ക്കു​ന്നു. മ​സി​ലു​ക​ളു​ടെ പ്ര​വ​ര്‍ത്ത​ന​ത്തി​നു വി​റ്റാ​മി​ന്‍ ബി ​അ​ത്യാ​വ​ശ്യ​മാ​ണ്. ഇ​തി​ന്‍റെ കു​റ​വു​കൊ​ണ്ടു​ണ്ടാ​കു​ന്ന രോ​ഗ​മാ​ണ് ബെ​റി​ബെ​റി. ത​വി​ടു​ക​ള​യാ​ത്ത അ​രി, ഗോ​ത​മ്പ് എ​ന്നി​വ​യി​ലും പ​ച്ച​ക്ക​റി​ക​ള്‍, പ​ഴ​വ​ര്‍ഗ​ങ്ങ​ള്‍, ഉ​രു​ള​ക്കി​ഴ​ങ്ങ്, അ​ണ്ടി​പ്പ​രി​പ്പ് എ​ന്നി​വ​യി​ലും ഇ​ത് ധാ​രാ​ള​മ​ട​ങ്ങി​യി​ട്ടു​ണ്ട്. .

വാ​യി​ല്‍ പു​ണ്ണു​ണ്ടോ റി​ബോ​ഫ്‌​ളാ​വി​ന്‍റെ കു​റ​വു​ണ്ട്

വാ​യി​ല്‍ പു​ണ്ണ്, ക​ട​വാ​യ​പൊ​ട്ട​ല്‍, മൂ​ക്കി​നി​രു​വ​ശ​ത്തും വി​ണ്ടു കീ​റു​ക എ​ന്നി രോ​ഗ​ങ്ങ​ള്‍ നി​ങ്ങ​ള്‍ക്കു​ണ്ടോ? റി​ബോ​ഫ്‌​ളാ​വി​ന്‍റെ കു​റ​വ് നി​ങ്ങ​ള്‍ക്കു​ണ്ടാ​കാം. ശ​രീ​ര​ക​ല​ക​ളു​ടെ പു​ന​ര്‍നി​ര്‍മാ​ണ​ത്തി​നും ഊ​ര്‍ജോ​ല്‍പ്പാ​ദ​ന​ത്തി​നും റി​ബോ​ഫ്‌​ളാ​വി​ന്‍ ആ​വ​ശ്യ​മാ​ണ്. വെ​ണ്ണ, മു​ട്ട, പാ​ല്‍, ബ​ദാം എ​ന്നി​വ​യി​ലെ​ല്ലാം ഇ​ത് ധാ​രാ​ള​മു​ണ്ട്.

ദ​ഹ​ന​ത്തി​ന് നി​യാ​സി​ന്‍ വേ​ണം

ദ​ഹ​ന​ത്തി​ന് സ​ഹാ​യി​ക്കു​ന്ന എ​ന്‍സൈ​മു​ക​ളു​ടെ പ്ര​വ​ര്‍ത്ത​ന​ത്തി​ലും ലൈം​ഗി​ക ഹോ​ര്‍മോ​ണു​ക​ളു​ടെ പ്ര​വ​ര്‍ത്ത​ന​ത്തി​ലും മു​ഖ്യ പ​ങ്കു​വ​ഹി​ക്കു​ന്ന വി​റ്റാ​മി​നാ​ണ് നി​യാ​സി​ന്‍. ഈ ​വി​റ്റാ​മി​ന്‍റെ കു​റ​വു​ണ്ടാ​യാ​ല്‍ വി​ഭ്രാ​ന്തി, സം​ഭ്ര​മം തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ളും കാ​ണി​ക്കാം.​പാ​ല്‍, വെ​ണ്ണ, മു​ട്ട, പ​ച്ച​നി​റ​മു​ള്ള ഇ​ല​ക്ക​റി​ക​ള്‍, കൂ​ണ്‍, ചെ​മ്മീ​ന്‍, ഉ​രു​ള​ക്കി​ഴ​ങ്ങ്, ഗോ​ത​മ്പ്, ക​പ്പ​ല​ണ്ടി എ​ന്ന​യി​ലെ​ല്ലാം ധാ​രാ​ളം നി​യാ​സി​ന്‍ അ​ട​ങ്ങി​യി​രി​ക്കു​ന്നു.

ത​ല​ച്ചോ​റി​ന്‍റെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് പെ​രി​ഡോ​ക്‌​സി​ന്‍

ത​ല​ച്ചോ​റി​ന്‍റെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ​യും രോ​ഗ​പ്ര​തി​രോ​ധ​ത്തെ​യും സ​ഹാ​യി​ക്കു​ന്ന വി​റ്റാ​മി​നാ​ണ് പെ​രി​ഡോ​ക്‌​സി​ന്‍. ഭ​ക്ഷ​ണ​ത്തി​ലെ പ്രോ​ട്ടീ​ന്‍, കാ​ര്‍ബോ ഹൈ​ഡ്രേ​റ്റ്, കൊ​ഴു​പ്പ് എ​ന്നി​വ​യു​ടെ സം​സ്‌​ക​ര​ണ​ത്തി​നും പെ​രി​ഡോ​ക്‌​സി​ന്‍ അ​ഥ​വാ ബി6 ​സ​ഹാ​യി​ക്കു​ന്നു. കാ​ബേ​ജ്, കോ​ളി​ഫ്‌​ള​വ​ര്‍, ബ്രോ​ക്കോ​ളി, പ​ഴം, അ​ണ്ടി​പ്പ​രി​പ്പ് എ​ന്നി​വ​യി​ലെ​ല്ലാം ബി6 ​ധാ​രാ​ള​മാ​യി അ​ട​ങ്ങി​യി​ട്ടു​ണ്ട്.

സ​യ​നോ കൊ​ബാ​ള​മീ​ന്‍

ചു​വ​ന്ന ര​ക്താ​ണു​ക്ക​ളു​ടെ ഉ​ല്പാ​ദ​ന​ത്തി​ന് ആ​ത്യാ​വ​ശ്യ​മു​ള്ള ഘ​ട​ക​മാ​ണ് സ​യ​നോ കൊ​ബാ​ള്‍മി​ന്‍. ഇ​തി​ന്‍റെ അ​ഭാ​വം മൂ​ലം ഉ​ണ്ടാ​കു​ന്ന രോ​ഗ​മാ​ണ് പെ​ര്‍നീ​ഷ്യ​സ് അ​നീ​മി​യ. മു​ട്ട, പാ​ല്‍, വെ​ണ്ണ എ​ന്നി​വ​യി​ല്‍ കൂ​ടാ​തെ മി​ക്ക പ​ച്ച​ക്ക​റി​ക​ളി​ലും കൊ​ബാ​ള​മീ​ന്‍ അ​ട​ങ്ങി​യി​ട്ടു​ണ്ട്.

മു​റി​വു​ണ​ങ്ങാ​ന്‍ വി​റ്റാ​മി​ന്‍ സി

​മു​റി​വു​ണ​ക്കു​ന്ന​തി​ല്‍ പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​ന്ന വി​റ്റാ​മി​നാ​ണ് സി. ​ഇ​തി​ന്‍റെ അ​ഭാ​വം കൊ​ണ്ടു​ണ്ടാ​കു​ന്ന രോ​ഗ​മാ​ണ് സ്‌​ക​ര്‍വി. വി​റ്റാ​മി​ന്‍ സി ​യു​ടെ കു​റ​വു​മൂ​ലം ഉ​റ​ക്ക​മി​ല്ലാ​യ്മ​യും വി​ഷാ​ദ​വും ഉ​ണ്ടാ​കാം. പ​ഴ​ങ്ങ​ള്‍, പ​ച്ച​ക്ക​റി​ക​ള്‍, നാ​ര​ങ്ങ, നെ​ല്ലി​ക്ക, ഓ​റ​ഞ്ച്, പേ​ര​ക്ക, മു​ള​പ്പി​ച്ച പ​യ​ര്‍വ​ര്‍ഗ​ങ്ങ​ള്‍, ഇ​ല​ക്ക​റി​ക​ള്‍ എ​ന്നി​വ​യി​ല്‍ ഇ​ത് ധാ​രാ​ള​മു​ണ്ട്.

സൂ​ര്യ​പ്ര​കാ​ശ​ത്തി​ല്‍ നി​ന്നും വി​റ്റാ​മി​ന്‍ ഡി

സൂ​ര്യ​പ്ര​കാ​ശ​ത്തി​ല്‍ നി​ന്നു ല​ഭി​ക്കു​ന്ന​തി​നാ​ല്‍ ഇ​തി​നെ സ​ണ്‍ഷൈ​ന്‍ വി​റ്റാ​മി​ന്‍ എ​ന്നും വി​ളി​ക്കു​ന്നു. ശ​രീ​ര​ത്തി​ലെ കാ​ത്സ്യ​ത്തി​ന്‍റെ അ​ള​വ് നി​യ​ന്ത്രി​ക്കു​ന്ന​ത് വി​റ്റാ​മി​ന്‍ ഡി ​യാ​ണ്. ചെ​റി​യ കു​ട്ടി​ക​ളി​ല്‍ ഉ​ണ്ടാ​കു​ന്ന "റി​ക്ക​റ്റ്' എ​ന്ന രോ​ഗ​വും മു​തി​ര്‍ന്ന​വ​രി​ല്‍ കാ​ണു​ന്ന "ഓ​സ്റ്റി​യോ മ​ലാ​സി​യ' എ​ന്ന രോ​ഗ​വും ഇ​തി​ന്‍റെ കു​റ​വു​കൊ​ണ്ടു​ണ്ടാ കു​ന്ന​വ​യാ​ണ്.

ബ്യൂ​ട്ടി വി​റ്റാ​മി​ന്‍ ഇ

​ആ​രോ​ഗ്യ​ക​ര​മാ​യ ത്വ​ക്കി​ന്, വി​റ്റാ​മി​ന്‍ - ഇ ​ആ​വ​ശ്യ​മു​ണ്ട്. അ​തു​കൊ​ണ്ടാ​ണി​തി​നെ ബ്യൂ​ട്ടി വി​റ്റാ​മി​ന്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്. സൂ​ര്യ​കാ​ന്തി എ​ണ്ണ, പാം​ഓ​യി​ല്‍, ന​ല്ലെ​ണ്ണ, ഓ​ട്‌​സ്, ധാ​ന്യ​ങ്ങ​ള്‍ എ​ന്നി​വ​യി​ലെ​ല്ലാം ഇ​ത​ട​ങ്ങി​യി​രി​ക്കു​ന്നു.

ര​ക്തം ക​ട്ട​പി​ടി​ക്കാ​ന്‍ വി​റ്റാ​മി​ന്‍ കെ

ര​ക്തം ക​ട്ട​പി​ടി​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന വി​റ്റാ​മി​നാ​ണ് കെ ​അ​ഥ​വാ കൊ​യാ​ഗു​ലേ​ഷ​ന്‍ വി​റ്റാ​മി​ന്‍. ശ​രീ​ര​ത്തി​നു​ള്ളി​ല്‍ വ​ള​രു​ന്ന ചി​ല ബാ​ക്റ്റീ​രി​യ​ങ്ങ​ള്‍ വി​റ്റാ​മി​ന്‍ കെ ​ഉ​ല്പാ​ദി​പ്പി​ക്കു​ന്നു​ണ്ട്. ആ​ന്‍റി ബ​യോ​ട്ടി​ക്കു​ക​ള്‍ ദീ​ര്‍ഘ​കാ​ല​മു​പ​യോ​ഗി​ക്കേ​ണ്ടി വ​രു​മ്പോ​ള്‍ വി​റ്റാ​മി​ന്‍ കെ ​കൂ​ടി ഡോ​ക്ട​ര്‍മാ​ര്‍ നി​ര്‍ദ്ദേ​ശി​ക്കു​ന്ന​ത് ഇ​തു​കൊ​ണ്ടാ​ണ്. മു​ട്ട, ക​ര​ള്‍ എ​ന്നി ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളി​ല്‍ ഇ​ത് ധാ​രാ​ള​മ​ട​ങ്ങി​യി​ട്ടു​ണ്ട്.

വി​റ്റാ​മി​നു​ക​ള്‍ ര​ണ്ടു​ത​രം

വി​റ്റാ​മി​നു​ക​ളെ ര​ണ്ടാ​യി തി​രി​ച്ചി​രി​ക്കു​ന്നു. വെ​ള്ള​ത്തി​ല്‍ ല​യി​ക്കു​ന്ന​വ​യും. കൊ​ഴു​പ്പി​ല്‍ ല​യി​ക്കു​ന്ന​വ​യും. വി​റ്റാ​മി​ന്‍ ബി​യും വി​റ്റാ​മി​ന്‍ സി​യും വെ​ള്ള​ത്തി​ല്‍ ല​യി​ക്കു​ന്ന​വ​യാ​ണ്. ഈ ​വി​റ്റാ​മി​നു​ക​ള്‍ ഭ​ക്ഷ​ണ​ത്തി​ല്‍നി​ന്ന് ശ​രീ​ര​ത്തി​ലേ​ക്ക് നേ​രി​ട്ട് ആ​ഗി​ര​ണം ചെ​യ്യു​ന്നു. ര​ക്ത​ത്തി​നൊ​പ്പം ശ​രീ​രം മു​ഴു​വ​ന്‍ എ​ത്തു​ന്നു. അ​ധി​ക​മു​ള്ള​ത് മൂ​ത്ര​ത്തി​ലൂ​ടെ പു​റ​ത്തു​പോ​കും. വി​റ്റാ​മി​ന്‍ എ, ​വി​റ്റാ​മി​ന്‍ ഡി, ​വി​റ്റാ​മി​ന്‍ ഇ, ​വി​റ്റാ​മി​ന്‍ കെ ​എ​ന്നി​വ കൊ​ഴു​പ്പി​ല്‍ ല​യി​ക്കു​ന്ന​വ​യാ​ണ്. കൊ​ഴു​പ്പി​നൊ​പ്പം ശ​രീ​ര​ത്തി​ലേ​ക്ക് ആ​ഗി​ര​ണം ചെ​യ്യ​പ്പെ​ടു​ന്ന ഈ ​വി​റ്റാ​മി​നു​ക​ള്‍ ആ​വ​ശ്യ​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​നാ​യി ശ​രീ​ര​ക​ല​ക​ളി​ല്‍ സൂ​ക്ഷി​ക്ക​പ്പെ​ടു​ന്നു. ഇ​വ കൂ​ടു​ത​ല്‍ അ​ക​ത്തെ​ത്തി​യാ​ല്‍ ശ​രീ​ര​ത്തി​ല്‍ കെ​ട്ടി​ക്കി​ട​ന്ന് രോ​ഗ​ങ്ങ​ളു​ണ്ടാ​ക്കാം

വി​റ്റ​മി​നു​ക​ളും അ​വ​യു​ടെ അ​പ​ര നാ​മ​ങ്ങ​ളും

  • എ - ​റെ​റ്റി​നോ​ള്‍

  • ബി - ​ത​യാ​മി​ന്‍

  • ബി 2 - ​റൈ​ബോ​ഫ്‌​ളാ​വി​ന്‍

  • ബി 3 -​നി​യാ​സി​ന്‍

  • ബി 6 - ​പെ​രി​ഡോ​ക്‌​സി​ന്‍

  • ബി 7 - ​പാ​ന്‍റോ​തെ​നി​ക് അ​മ്ലം

  • ബി 12 - ​സ​യ​നോ​കൊ​ബാ​ള​മീ​ന്‍

  • സി - ​അ​സ്‌​കോ​ര്‍ബി​ക് അ​മ്ലം

  • ഡി - ​കോ​ളി​കാ​ല്‍സി​ഫെ​റോ​ള്‍

  • ഇ - ​ടോ​കോ​ഫെ​റോ​ള്‍

  • കെ - ​മെ​നാ​ഡ​യോ​ണ്‍

(നാ​ഫ്‌​തോ ക്വി​നോ​ണ്‍)

പോ​ഷ​കാ ഭാ​വ രോ​ഗ​ങ്ങ​ള്‍

പോ​ഷ​ക ഘ​ട​കം - രോ​ഗം - ല​ക്ഷ​ണ​ങ്ങ​ള്‍

1. മാം​സ്യം - ക്വാ​ഷി​യോ​ര്‍ക്ക​ര്‍ - കു​ട്ടി​ക​ളി​ല്‍ വ​ള​ര്‍ച്ച മു​ര​ടി​പ്പ് വി​ശ​പ്പി​ല്ലാ​യ്മ, വി​ള​ര്‍ച്ച, ഉ​ന്തി​യ ക​ണ്ണും വ​യ​റും ത്വ​ക്ക് ഇ​രു​ണ്ട​താ​കു​ന്നു . ആ​വ​ര്‍ത്തി​ച്ചു​ള്ള വ​യ​റി​ള​ക്കം, നീ​ര്‍വീ​ക്കം

2. മാം​സ്യ​വും, ക​ലോ​റി ഭ​ക്ഷ​ണ​ങ്ങ​ളും - മ​രാ​സ്മ​സ് - വ​ള​ര്‍ച്ച മു​ര​ടി​പ്പ്, ത്വ​ക്ക് വ​ര​ണ്ട​തും ചു​ളി​വു​ള്ള​തും, വാ​രി​യെ​ല്ലു​ക​ള്‍ മു​ഴ​ച്ചു​നി​ല്‍ക്കു​ന്നു. കൈ​കാ​ലു​ക​ള്‍ക്ക് മെ​ലി​ച്ചി​ല്‍, ആ​വ​ര്‍ത്തി​ച്ചു​ള്ള വ​യ​റി​ള​ക്കം

3. ഇ​രു​മ്പ് -വി​ള​ര്‍ച്ച (അ​നീ​മി​യ ) - ചു​വ​ന്ന ര​ക്താ​ണു​ക്ക​ളു​ടെ എ​ണ്ണ​ത്തി​ലും വ​ലി​പ്പ​ത്തി​ലും കു​റ​വ്, ഹീ​മോ​ഗ്ലോ​ബി​ന്‍റെ അ​ള​വ് കു​റ​വ്, പ​ഠ​ന ശേ​ഷി​ക്കു​റ​വ്

4. അ​യ​ഡി​ന്‍ - ഗോ​യി​റ്റ​ര്‍-​തൈ​റോ​യ്ഡ് ഗ്ര​ന്ഥി​വീ​ര്‍ക്കു​ന്നു , ചെ​റു​പ്പ​ത്തി​ല്‍ ക്ര​ട്ടി​നി സം ​എ​ന്ന രോ​ഗം ബാ​ധി​ച്ച് ശാ​രീ​രി​ക​വും മാ​ന​സീ​ക​വും ലൈം​ഗി​ക​വു​മാ​യ വ​ള​ര്‍ച്ച മു​ര​ടി​ക്കു​ന്നു.

5. ഫ്‌​ലൂ​റൈ​ഡ് - പ​ല്ലു​ക​ള്‍ക്ക് ജീ​ര്‍ണ്ണ​ത​യും തേ​യ്മാ​ന​വും - വാ​യി​ലു​ള്ള അ​വാ​യു ബാ​ക്റ്റീ​രി​യ​യു​ടെ പ്ര​വ​ര്‍ത്ത​നം മൂ​ല​മു​ണ്ടാ​കു​ന്ന ആ​സി​ഡു​ക​ള്‍ പ​ല്ലി​നെ ദ്ര​വി​പ്പി​ച്ച് ദ്വാ​ര​ങ്ങ​ളു​ണ്ടാ​ക്കു​ന്നു.

6. വി​റ്റ​മി​ന്‍ സി - ​സ്‌​ക​ര്‍വി - പേ​ശീ​വേ​ദ​ന, പ​ല്ലി​ള​കി​പ്പൊ​ഴി​ഞ്ഞു പോ​ക​ല്‍, മോ​ണ​യി​ല്‍ നി​ന്ന് ര​ക്ത​സ്രാ​വം

7. വി​റ്റ​മി​ന്‍ എ ( ​റെ​റ്റി​നോ​ള്‍ )- സീ​റോ​ഫ്താ​ല്‍മി​യ - ക​ണ്ണു​നീ​ര്‍ ഗ്ര​ന്ഥി​ക​ളു​ടെ പ്ര​വ​ര്‍ത്ത​ന​മി​ല്ലാ​യ്മ, ക​ണ്‍ ജം​ഗ് റ്റൈ​വ​യി​ലും കോ​ര്‍ണി​യ​യി​ലും കെ​രാ​റ്റി​ന്‍ അ​ടി​ഞ്ഞ് ഇ​വ വ​ര​ണ്ടു പോ​കു​ന്നു- നി​ശാ​ന്ധ​ത, മ​ങ്ങി​യ വെ​ളി​ച്ച​ത്തി​ല്‍ കാ​ഴ്ച​ക്കു​റ​വ്

8. വി​റ്റ​മി​ന്‍ ഡി ( ​കാ​ല്‍സി​ഫെ​റോ​ള്‍ )- കു​ട്ടി​ക​ളി​ല്‍ റി​ക്ക​റ്റ്‌​സ്, മു​തി​ര്‍ന്ന​വ​രി​ല്‍ ഓ​സ്റ്റി​യോ മ​ലേ​ഷ്യ - ബ​ല​ക്കു​റ​വു​ള്ള മൃ​ദു​വാ​യ അ​സ്ഥി​ക​ള്‍, വി​ക​ല​മാ​യ ആ​കൃ​തി​യോ​ടു കൂ​ടി​യ അ​സ്ഥി​കൂ​ടം, പേ​ശി​ക​ള്‍ക്ക് വ​ള​ര്‍ച്ച​ക്കു​റ​വ്

9. വി​റ്റ​മി​ന്‍ ബി12 - ​അ​നീ​മി​യ - ചു​വ​ന്ന ര​ക്താ​ണു​ക്ക​ള്‍ക്ക് വ​ലി​പ്പ​ക്കൂ​ടു​ത​ലും എ​ണ്ണം കു​റ​വും

10. വി​റ്റ​മി​ന്‍ കെ - ​മു​റി​വു​ക​ളി​ല്‍ നി​ന്നും ര​ക്ത​സ്രാ​വം നി​ല​യ്ക്കാ​തി​രി​ക്കു​ക - ര​ക്ത​ത്തി​ല്‍ പ്രോ​ത്രോം​ബി​ന്‍ കു​റ​വ്, ര​ക്തം ക​ട്ട​പി​ടി​ക്കാ​നാ​വ​ശ്യ​മാ​യ ഫാ​ക്റ്റ​ര്‍ എ​ന്നി​വ​യു​ടെ കു​റ​വ്

11. വി​റ്റ​മി​ന്‍ ബി -​ബ​റി​ബ​റി, പേ​ശി​ക​ള്‍ ക്ഷ​യി​ക്കു​ക, ഹൃ​ദ​യ​ത്തി​ന്‍റെ വ​ലി​പ്പം കൂ​ടു​ക, ദ​ഹ​ന​ക്കു​റ​വ്, നാ​സീ​ത​ക​രാ​റു​ക​ള്‍, പോ​ളി ന്യൂ ​റൈ​റ്റി​സ്

12. ഫോ​ളി​ക് ആ​സി​ഡ് - മാ​ക്രോ സൈ​റ്റി​ക് അ​നീ​മി​യ - വ​ള​ര്‍ച്ച മു​ര​ടി​പ്പ്, ആ​ന്‍റി ബോ​ഡി നി​ര്‍മാ​ണ​ത്തി​ല്‍ ത​ട​സ്സം.

13. വി​റ്റ​മി​ന്‍ ബി 5 (​നി​യാ​സി​ന്‍ ) - പെ​ല​ഗ്ര - ഡ​ര്‍മ​റ്റൈ​റ്റി​സ്, ഓ​ര്‍മ​ക്കു​റ​വ്, വ​യ​റി​ള​ക്കം

14. വി​റ്റ​മി​ന്‍ ബി 6- ​പ​ല​രോ​ഗ​ങ്ങ​ള്‍ - വി​റ​യ​ല്‍, സെ​ര്‍ മ​റ്റൈ​റ്റി​സ്, ആ​ന്‍റി​ബോ​ഡി നി​ര്‍മാ​ണ​ത്തി​ല്‍ ത​ട​സം, ഉ​യ​ര്‍ന്ന ര​ക്ത​സ​മ്മ​ര്‍ദ്ദം

15. വി​റ്റ​മി​ന്‍ ബി 2 - ​കൈ​ല​യ്റ്റി​സ്-​വാ​യു​ടെ കോ​ണു​ക​ള്‍ വീ​ണ്ടു​കീ​റു​ന്നു

16. വി​റ്റ​മി​ന്‍ ഇ (​ടൈ​ക്കോ ഫെ​റോ​ള്‍ )- വ​ന്ധ്യ​ത - പു​രു​ഷ​ന്മാ​രി​ല്‍ വൃ​ഷ്ണ​ങ്ങ​ളി​ലെ സെ​മി​നി ഫെ​റ​സ് കു​ഴ​ലു​ക​ള്‍ ചെ​റു​താ​കു​ന്നു

വൈദ്യുതി നിരക്ക് വർധന ഉടനില്ല; പഴയ നിരക്ക് നവംബറിലും തുടരും

സ്മൃതിക്ക് സെഞ്ചുറി; ഇന്ത്യൻ വനിതകൾക്ക് ജയം, പരമ്പര

പി.പി. ദിവ്യ റിമാൻഡിൽ; 14 ദിവസം വനിതാ ജയിലിൽ

കൊരട്ടിമുത്തിയെ വണങ്ങി പൂവൻകുല സമർപ്പിച്ച് സുരേഷ് ഗോപി|Video

ഗുണനിലവാരമില്ലാത്ത പെയിന്‍റ് നൽകി കബളിപ്പിച്ചു, പെയിന്‍റ് കമ്പനിക്ക് 3.5 ലക്ഷം രൂപ പിഴ