Water melon 
Lifestyle

എരിവേനലിൽ കുളിരേകാൻ തണ്ണിമത്തൻ

ആരോഗ്യവർദ്ധകം തണ്ണിമത്തൻ; വേനലിൽ ശീതള പാനീയം

റീന വർഗീസ് കണ്ണിമല

കത്തുന്ന വേനൽ. റോഡരികുകളിലെങ്ങും തണ്ണിമത്തൻ കച്ചവടക്കാരുടെ വണ്ടികൾ. പൊള്ളുന്ന ചൂടിൽ പ്രകൃതി കനിഞ്ഞരുളിയ വരദാനമാണീ തണ്ണിമത്തനെന്ന് എത്ര പേർക്കറിയാം?

ആരോഗ്യ പ്രശ്നങ്ങളുടെ ഉത്തമ പരിഹാരമാണ് തണ്ണിമത്തൻ. 92 ശതമാനവും ജലമായ ഇതിൽ കളയാൻ യാതൊന്നുമില്ലെന്നതാണ് സത്യം. ധാരാളമായി ഉപയോഗിക്കുന്നത് നിർജലീകരണത്തെ തടയും. ഇതിന്‍റെ കുരു പ്രമേഹത്തെ തടയും. തളർച്ചയെ അകറ്റി ഉന്മേഷം പ്രദാനം ചെയ്യുന്ന തണ്ണിമത്തൻ വൈറ്റമിൻ ബി 6, വിറ്റമിന്‍ ബി 1, വിറ്റമിൻ സി എന്നിവയാൽ സമ്പന്നമാണ്. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്ന ഇവയിൽ ഫ്ലവനോയിഡുകളും ഫൈബറുകളും ധാരാളമായിട്ടുണ്ട്. അമിനോ ആസിഡും ആവശ്യത്തിനടങ്ങിയ തണ്ണിമത്തൻ ജ്യൂസ് ഇനി സ്ഥിരം കുടിക്കാം..., അല്ലേ?

ശരീരത്തിന് രോഗപ്രതിരോധ ശേഷി വർധിപ്പിച്ച്‌ രോഗങ്ങളെ ഇല്ലാതാക്കാനുള്ള കഴിവ് ശരീരത്തിനകത്ത് തന്നെ ഉണ്ടാക്കിയെടുന്നതിൽ ഒന്നാം സ്ഥാനത്തുള്ള ഭക്ഷ്യവസ്തുവാണ് തണ്ണിമത്തൻ. ദിവസവും ഓരോ ഗ്ലാസ് തണ്ണിമത്തൻ ജ്യൂസ് കുടിക്കുന്നത് രോഗപ്രതിരോധ ശേഷി വർധിക്കുന്നതിനും ശരീരത്തെ ഊർജസ്വലമാക്കുന്നതിനും സഹായിക്കുമെന്നു പ്രത്യേകം പറയേണ്ടല്ലോ.

തക്കാളിയിൽ ഉള്ളതിനെക്കാൾ രണ്ടിരട്ടി ലിക്കോപൈൻ അടങ്ങിയ തണ്ണിമത്തൻ അതിനാൽ തന്നെ ആന്‍റി ഓക്സിഡന്‍റ് കലവറയാണ്.

ആസ്മയെ പ്രതിരോധിക്കുന്നതിനും തണ്ണിമത്തൻ നല്ലതാണ്. എന്നാൽ, തണ്ണിമത്തൻ തണുപ്പിച്ചു കഴിക്കുന്നത് വിപരീത ഫലം ചെയ്യും. തണ്ണിമത്തൻ ജ്യൂസായി കഴിക്കുന്നത് ആസ്മ രോഗികൾക്കും വളരെ നല്ലതാണ്. ശരീരത്തിലെ വിഷാംശത്തെ നീക്കം ചെയ്യാൻ കഴിവുള്ള തണ്ണിമത്തൻ ജ്യൂസ് പുകവലിക്കാർക്കും നല്ലതാണ്.

എല്ലിനു ബലം നൽകുന്നതിനും ചില വാതരോഗങ്ങളിലും തണ്ണിമത്തൻ ഉപകാരിയാണ്. തണ്ണിമത്തനിലെ ബീറ്റ കരോട്ടിൻ വാതരോഗികൾക്ക് ആശ്വാസം നൽകുന്നു. പിത്താശയ സംബന്ധമായ പ്രശ്നങ്ങള്‍ക്കും ഉത്തമ പ്രതിവിധിയാണ് തണ്ണിമത്തന്‍ ജ്യൂസ്. ഇത് കിഡ്നി സ്റ്റോണിനെയും ഇല്ലാതാക്കുന്നു.

നല്ലൊരു സൗന്ദര്യവർധക വസ്തു കൂടിയാണ് തണ്ണിമത്തൻ. ചർമത്തിന്‍റെ ആരോഗ്യവും ഭംഗിയും വർധിപ്പിക്കുന്നതിനും സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്നു തണ്ണിമത്തന്‍. ചര്‍മ്മത്തിന്‍റെ ആരോഗ്യവും ഭംഗിയും വര്‍ദ്ധിപ്പിക്കുന്നതിനും ഏറ്റവും ഫലപ്രദമായിട്ടുള്ളതാണ് തണ്ണിമത്തന്‍. സൈലന്‍റ് കില്ലറായ നിർജ്ജലീകരണത്തെ ചെറുക്കാൻ തണ്ണിമത്തൻ നാരങ്ങ മിശ്രിതം അത്യുത്തമമാണ്.

Watermelon juice

പുരുഷന്‍മാരിലെ പ്രോസ്റ്റേറ്റ് ക്യാന്‍സറിന് ആശ്വാസം കാണാൻ തണ്ണിമത്തന്‍ നല്ലതാണ്. ഏതൊരു പഴം കഴിക്കുന്നതിനേക്കാള്‍ ഇരട്ടി ആരോഗ്യഗുണങ്ങളാണ് തണ്ണിമത്തന്‍ നല്‍കുന്നത്. ഇത് റാഡിക്കല്‍ ഡാമേജ് ഇല്ലാതാക്കുന്നു. ശ്വാസകോശാര്‍ബുദം, ആമാശയ ക്യാന്‍സര്‍ തുടങ്ങിയവയെ എല്ലാം പ്രതിരോധിയ്ക്കുന്ന തണ്ണിമത്തൻ ബി പി കുറയ്ക്കുന്നതിനും അഭികാമ്യമാണ്.

രക്തസമ്മര്‍ദം മൂലം പലപ്പോഴും രക്തധമനികളിലുണ്ടാക്കുന്ന തടസം ഇല്ലാതാക്കി രക്തത്തിന്‍റെ സഞ്ചാര സ്വാതന്ത്ര്യം വര്‍ധിപ്പിക്കാൻ തണ്ണിമത്തന് കഴിയുന്നു. തണ്ണിമത്തനും നാരങ്ങ നീരും മിക്സ് ചെയ്തു കഴിക്കുമ്പോൾ ഇത് രക്തസമ്മര്‍ദമെന്ന പ്രശ്നത്തെ പൂര്‍ണമായും ഇല്ലാതാക്കാനും സഹായിക്കുന്നു. എന്നാൽ കുറഞ്ഞ രക്തസമ്മർദ്ദമുള്ളവർ നാരങ്ങാ നീര് ചേർക്കാതെ തണ്ണിമത്തൻ ജ്യൂസ് ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

ഇനി തണ്ണിമത്തൻ തോട്- അതും നമുക്കുപയോഗിക്കാം, നല്ല മെഴുക്കുപുരട്ടിയായും അച്ചാറായുമെല്ലാം. അതീവ രുചികരമാണിത്. ഇങ്ങനെ എല്ലാ അർഥത്തിലും മനുഷ്യരാശിക്ക് അനുഗ്രഹമായ തണ്ണിമത്തനെ ഇനി നമ്മുടെ തീൻമേശകളിൽ സ്ഥിരം പങ്കാളിയാക്കാം... അല്ലേ?

പാലക്കാടിന് ജനവിധി ദിനം

എ.ആർ. റഹ്മാന്‍റെ ഭാര്യ വിവാഹമോചനം പ്രഖ്യാപിച്ചു

അർജന്‍റീന ഫുട്ബോൾ ടീം കേരളത്തിലെത്തും; പക്ഷേ, ആരുമായി കളിക്കും?

ലോകം ആണവയുദ്ധ ഭീതിയിൽ

പാലക്കാട് തെരഞ്ഞെടുപ്പിൽ 'പരസ്യ' വിവാദം