സ്നേഹത്തിൽ സുരക്ഷയുടെ 'കൈയൊപ്പ്' 
Wedding Bells

സ്നേഹത്തിൽ സുരക്ഷയുടെ 'കൈയൊപ്പ്'

ആർദ്ര ഗോപകുമാർ

വിവാഹം, സ്നേഹത്തിന്‍റെയും പ്രതിബദ്ധതയുടെയും സാക്ഷാത്കാരം. രണ്ടു പേരുടെ ജീവിതങ്ങൾ പുതിയൊരധ്യായമായി ഒന്നിക്കുന്ന സവിശേഷ സംഗമം. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും പങ്കാളിയെ ലഭിക്കുന്നു. പുതിയൊരു കുടുംബ ജീവിതം തളിരിടുന്നു.

വിവിധ സാംസ്‌കാരങ്ങളും വിവിധ സമുദായങ്ങളിലും വിവാഹത്തിന്‍റെ ആചാരങ്ങൾ വ്യത്യസ്തമായിരിക്കുമെങ്കിലും, എല്ലാവർക്കും സമൃദ്ധമായൊരു ആഘോഷം തന്നെയാണിത്. അതുകൊണ്ടു തന്നെ ഈ ബന്ധത്തിന് പൊതുവായൊരു സാമൂഹിക സുരക്ഷ ഉറപ്പുവരുത്തുന്നതിൽ, നിയമപരമായ വിവാഹ രജിസ്ട്രേഷൻ പ്രധാനമാകുന്നു. വധൂവരൻമാരുടെ അവകാശങ്ങൾ സംരക്ഷിക്കുക, കുടുംബത്തിന്‍റെ താത്പര്യങ്ങൾ സംരക്ഷിക്കുക, ജനിക്കാനിരിക്കുന്ന കുട്ടികൾക്ക് സാമ്പത്തിക പിന്തുണ ഉറപ്പാക്കുക, സ്വത്തുവകകളുടെ ഉടമസ്ഥാവകാശ രേഖകൾ സുരക്ഷിതമാക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളിൽ ഒരു സുപ്രധാന പ്രക്രിയയാണ് വിവാഹ രജിസ്ട്രേഷൻ.

കേരളത്തിൽ നടക്കുന്ന വിവാഹങ്ങൾ 2008-ലെ കേരള രജിസ്‌ട്രേഷൻ ഓഫ് മാര്യേജസ് (കോമൺ) റൂൾസ് അനുസരിച്ചാണ് നിയന്ത്രിക്കപ്പെടുന്നത്. ഇത് ഓൺലൈനായോ രജിസ്ട്രാർ ഓഫീസുകൾ വഴിയോ വിവാഹ രജിസ്ട്രേഷൻ പൂർത്തിയാക്കാം. വിവാഹ രജിസ്ട്രേഷൻ, വിവാഹ നിബന്ധനകൾ, സമർപ്പിക്കേണ്ട രേഖകളും വ്യവസ്ഥകളും സ്പെഷ്യൽ മാര്യേജ് ആക്ട് 1954 എന്നിവയെക്കുറിച്ച് കൂടുതലറിയാം:

കേരളത്തിലെ വിവാഹങ്ങൾ മൂന്നു നിയമങ്ങൾ പ്രകാരം രജിസ്റ്റർ ചെയ്യാം

1. ഹിന്ദു മാര്യേജ് ആക്ട്

2. കോമൺ മാര്യേജ് റൂൾസ്

3. സ്പെഷ്യൽ മാര്യേജ് ആക്ട്

A. വിവാഹം രജിസ്റ്റർ ചെയ്യാനുള്ള കാരണങ്ങൾ

നിങ്ങളുടെ ബന്ധം സർക്കാർ അംഗീകരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക, വിവാഹിതരായ ദമ്പതികൾ എന്ന നിലയിൽ നിങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്നിവ ഉൾപ്പെടെ കേരളത്തിൽ വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് നിരവധി കാരണങ്ങളുണ്ട്. വിവാഹ രജിസ്ട്രേഷൻ നിങ്ങളുടെ ബന്ധത്തിന്‍റെ ഔദ്യോഗിക രേഖയാണ്. നിയമപരമായ തർക്കമുണ്ടായാൽ ഇത് നിങ്ങൾക്കും നിങ്ങളുടെ പങ്കാളിക്കും പരിരക്ഷ നൽകുന്നു. നിങ്ങൾ കേരളത്തിൽ നിന്ന് മാറിത്താമസിച്ചാലും 30 ദിവസത്തിനകം ബന്ധപ്പെട്ട അധികാരികളെ അറിയിച്ചാൽ നിങ്ങളുടെ വിവാഹം രജിസ്റ്റർ ചെയ്യപ്പെടും. നിങ്ങളുടെ പങ്കാളി ആകസ്മികമായി മരണപ്പെട്ടാൽ, അനന്തരാവകാശ അവകാശങ്ങൾ ക്ലെയിം ചെയ്യാൻ ഇത് നിങ്ങളെ അനുവദിക്കുന്നു. ഇനി നിങ്ങൽ ഔദ്യോഗികമായി രജിസ്റ്റർ ചെയ്യുന്നതിനു മുന്‍പായി മരിച്ചുവെന്ന് കരുതുക. അങ്ങനെയെങ്കിൽ, മറ്റേ കക്ഷിക്ക് മരണ സർട്ടിഫിക്കറ്റ് നേടാനോ അവരുടെ മരണപ്പെട്ട പങ്കാളിയുടെ കൈവശം വച്ചിരിക്കുന്ന ഏതെങ്കിലും വസ്തുവിന്‍റെ അനന്തരാവകാശം നേടാനോ കഴിഞ്ഞേക്കില്ല. വിസ അല്ലെങ്കിൽ പാസ്‌പോർട്ട് അപേക്ഷകൾ സുഗമമാക്കുന്നു. നോമിനേഷൻ കൂടാതെ പങ്കാളിയുടെ മരണശേഷം ബാങ്ക് നിക്ഷേപങ്ങളോ ലൈഫ് ഇൻഷുറൻസ് ആനുകൂല്യങ്ങളോ ക്ലെയിം ചെയ്യുന്നതിനുള്ള സഹായങ്ങൾ.

B. വിവാഹ രജിസ്ട്രേഷനുള്ള അപേക്ഷ

വിവാഹ രജിസ്ട്രേഷനുള്ള അപേക്ഷ വിവാഹം നടന്ന തീയതി മുതൽ 45 ദിവസത്തിനകം സമർപ്പിക്കണം. അപേക്ഷിക്കുന്നതിനായി രജിസ്ട്രാർ ഓഫീസുകളിൽ സൗജന്യമായി ലഭ്യമായ ഫോം നമ്പർ.1 ഉപയോഗിക്കണം. ഫോം നമ്പർ 1 മായി ബന്ധപ്പെട്ട ഡ്യൂപ്ലിക്കേറ്റ് ഫോമിലുള്ള മെമ്മോറാണ്ടവും ഭാര്യാഭർത്താക്കന്മാരുടെയും 3 പാസ്‌പോർട്ട് സൈസ് ഫോട്ടോയും ആവശ്യമാണ്. രജിസ്‌ട്രേഷൻ പൂർത്തിയാക്കാൻ, വിവാഹത്തിൽ പങ്കെടുത്ത കക്ഷികളും രണ്ട് സാക്ഷികളും രജിസ്‌ട്രേഷൻ സമയത്ത് ഹാജരാകണം.

C. ആവശ്യമായ രേഖകൾ

1. ഭർത്താവിന്‍റെയും ഭാര്യയുടെയും പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്‍റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്

2. ഓഡിറ്റോറിയം, വിവാഹ സ്ഥലം, മതപരമായ അധികാരം എന്നിവയിൽ നിന്ന് ലഭിച്ച വിവാഹ സർട്ടിഫിക്കറ്റിന്‍റെ പകർപ്പ് അല്ലെങ്കിൽ ഒരു എംപി, എംഎൽഎ, ഗസറ്റഡ് ഓഫീസർ, അല്ലെങ്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ അംഗം എന്നിവരിൽ നിന്ന് വിവാഹങ്ങൾ നടത്തുന്നതിനെക്കുറിച്ചുള്ള ഫോം II ലെ പ്രഖ്യാപനം.

3. വിവാഹ ക്ഷണക്കത്തും ഹാജരാക്കാം. എന്നാൽ നിർബന്ധമല്ല

4. ഗസറ്റഡ് ഓഫീസർ വിവാഹനിശ്ചയത്തിന്‍റെ തെളിവ് സാക്ഷ്യപ്പെടുത്തിയ ഫോം 2

5. പ്രായം തെളിയിക്കുന്ന എസ്എസ്എൽസി ബുക്ക്, ഡ്രൈവിംഗ് ലൈസൻസ്, പാസ്‌പോർട്ട്, അല്ലെങ്കിൽ സർക്കാർ അംഗീകാരമുള്ള മറ്റു രേഖകൾ

6. വധൂവരന്മാരുടെ ഐഡന്‍റിറ്റിയും വിലാസവും തെളിയിക്കുന്ന രേഖകൾ

1. സ്പെഷ്യൽ മാര്യേജ് ആക്ട്

രാജ്യത്തിനകത്ത് എല്ലാ പ്രവർത്തനങ്ങളും നിയമത്തിന്‍റെ സൂക്ഷ്മദൃഷ്ടിക്കു കീഴിലാണ്. അതിനാൽ ജന നം മുതൽ മരണം വരെ എല്ലാ പ്രധാന പ്രവർത്തന ങ്ങളും രേഖാമൂലം എഴുതപ്പെട്ടിരിക്കുന്നു. ഒരോ മതവിശ്വാസ പ്രമാണങ്ങളേതാണെങ്കിൽപ്പോലും ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും പ്രവാസികളായ ഇന്ത്യക്കാർക്കും പരസ്പരം വിവാഹിതരാകുതിനുള്ള പ്രത്യേക വിവാഹ നടപടികൾ വ്യവസ്ഥ ചെയ്യുന്നതാണ് പ്രത്യേക വിവാഹ നിയമം അഥവാ സ്പെഷ്യൽ മാര്യേജ് ആക്റ്റ് 1954.

1.a നിയമത്തിന്‍റെ പശ്ചാത്തലം

പത്തൊൻപതാം നൂറ്റാണ്ടിന്‍റെ അവസാനം നിർദേശിക്കപ്പെട്ട ഒരു നിയമനിർമാണത്തിന്‍റെ ചുവടുപിടി ച്ചാണ് ഈ നിയമം ഇന്ത്യന്‍ ഗവൺമെന്‍റ് നടപ്പാക്കിയത്. 1872 ൽ ബ്രിട്ടീഷ് നിയമപണ്ഡിതനായിരു ഹെൻറി സമ‌ർ മൈൻ നിർദ്ദേശിച്ചതു പ്രകാരം നടപ്പാക്കിയ 1872 ലെ ആക്റ്റ് ആണ് ഈ നിയമത്തിന്‍റെ മുൻഗാമി. അതിലെ അപാകതകൾ പരിഹരിച്ചുകൊണ്ടാണ് സ്പെഷ്യൽ മാര്യേജ് ആക്ട് 1954 നിലവിൽവരുന്നത്. 1954 ഒക്റ്റോബർ ഒൻപതിന് അംഗീകരിച്ച ഈ നിയമം, 1954 ഡിസംബർ 17 ന് നിലവിൽ വന്നു. സ്പെഷ്യൽ മാര്യേജ് ആക്ട് നടപ്പാക്കിയതിലൂടെ മതപരമായ വിവാഹങ്ങളുടെ സ്ഥാനത്ത് സിവിൽ വിവാഹങ്ങൾ സാധ്യമായി. എന്നാൽ ഈ വിവാഹങ്ങളിലെ ബന്ധങ്ങളിലുണ്ടാകു കുട്ടികളുടെ സ്വത്തവകാശ പിൻതുടർച്ച ഒരു പ്രശ്ന‌മായി വന്നപ്പോൾ അതിന് പരിഹാരം കാണുവാൻ ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമം 1925 എ നിയമവും സർക്കാർ നടപ്പാക്കി. ഇന്ത്യയിൽ ഇന്ന് പൊതു സിവിൽ കോഡ് നിലവിലില്ലെങ്കിലും മതേതര ജീവിതം നയിക്കുവാനാഗ്രഹിക്കുവർക്ക്, ഈ രണ്ടു നിയമങ്ങളും കൂടി പിന്തുടർന്ന് അത്തരമൊരു ജീവിതത്തിന് സാധ്യത സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.

1.b. വിവാഹത്തിനുള്ള വ്യവസ്ഥകൾ

പ്രത്യേക വിവാഹനിയമത്തിന്‍റെ വകുപ്പ് 4 പ്രകാരം, ഇത്തരം വിവാഹച്ചടങ്ങുകൾ നടത്തിക്കൊടുക്കുന്നതിന് താഴെ പറയുന്ന വ്യവസ്ഥകൾ പാലിച്ചിരിക്കേണ്ടതുണ്ട്:

വിവാഹിതരാകുന്ന പുരുഷനോ സ്ത്രീക്കോ ജീവിച്ചിരിക്കുന്ന മറ്റൊരു ജീവിതപങ്കാളി ഉണ്ടാകുവാൻ പാടില്ല.

ഏതെങ്കിലും ഒരു കക്ഷിക്ക് വിവാഹത്തിന് സാധുവായ സമ്മതം നൽകുവാൻ തക്കതായ മാനസികാരോഗ്യ ഇല്ലാതിരിക്കുക അഥവാ, സാധുവായ സമ്മതം നൽ കാനുള്ള കഴിവുണ്ടെന്നിരിക്കിലും.

മാനസികരോഗത്തിന് അടിമപ്പെട്ടിരിക്കുകയോ പ്രത്യുല്പാദനോ ദാമ്പത്യജീവിതം നയിക്കുതിനോ ശേഷിയില്ലാതരിക്കുക അഥവാ, തുടർച്ചയായ ഭ്രാന്തോ, അപസ്‌മാരമോ ഉണ്ടായിരിക്കരുത്.

പുരുഷന് 21 വയസും സ്ത്രീക്ക് 18 വയസും പൂർത്തിയായിരിക്കണം.

ഇരു കക്ഷികളും വിലക്കപ്പെട്ട നിലയിലുള്ള ബന്ധത്തിൽ ഉൾപ്പെട്ടവരാകരുത്

1.c മാര്യേജ് രജിസ്ട്രേഷൻ

ബോളിവുഡ് നടി സൊനാക്ഷിയും നടൻ സഹീറും 2024 ജൂൺ 23-ന് സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യുന്നു

1. ജാതിമതസമുദായ ഭേദമന്യേ ഏതുവ്യക്തിക്കും ഇതുപ്രകാരം വിവാഹിതരാകാം.

2. അപേക്ഷകർ തങ്ങളുടെ അതാത് പ്രാദേശിക രജിസ്ട്രാർ ഓഫീസിൽ വേണം അപേക്ഷിക്കാന്‍. തുടർന്ന് 30 ദിവസത്തേക്ക് നോട്ടീസ് ബോർഡിൽ വിവാഹം കഴിക്കാനുള്ള അവരുടെ ഉദ്ദേശ്യം പ്രദർശിപ്പിക്കുകയും വേണം.

3. ഈ കാലയളവിൽ മാതാപിതാക്കളോ ബന്ധുക്കളോ അല്ലാതെ മറ്റള്ളവർക്ക് എന്തെങ്കിലും തരത്തിലുള്ള എതിർപ്പുകളുണ്ടെങ്കിൽ ഉന്നയിക്കാൻ അവസരമുണ്ട്.

4. 30 ദിവസത്തിന് ശേഷം, നോൺ-ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ലഭ്യമാകും.

5. അന്തിമ രജിസ്ട്രേഷനായി വധൂവരന്മാരെ കൂടാതെ ഇവർക്കായുള്ള മൂന്ന് സാക്ഷികൾ തിരിച്ചറിയൽ കാർഡുകൾ സഹിതം ആറു മാസത്തിനുള്ളിൽ രജിസ്ട്രാറെ സമീപിക്കണം.

6. സാധാരണ കേസുകളിൽ, വിവാഹ സർട്ടിഫിക്കറ്റ് അതേ ദിവസം തന്നെ ലഭിക്കുന്നതാണ്.

7. സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹത്തിന് ഒപ്പിട്ട അപേക്ഷ ഒരു കാരണവശാലും രജിസ്ട്രാർക്ക് നിരസിക്കാൻ കഴിയില്ല.

8. മിശ്ര വിവാഹം ആഗ്രഹിക്കുവർക്കും ഇന്ത്യയുടെ ഏതു ഭാഗത്തു വസിക്കുവർക്കും പ്രവാസികളായ ഇന്ത്യൻ വംശജർക്കും ഇത് ബാധകമാണ്.

വിവാഹത്തിനുശേഷം സന്തോഷവും സ്നേഹവും നിലനിൽക്കുന്ന ദാമ്പത്യജീവിതം മുന്നോട്ട്പോകുന്ന കാലയളവിൽ നിയമ വ്യവസ്ഥ അനുശാസിക്കുക എന്നത് പ്രധാനമാണ്. നമ്മുടെ മാറുന്ന സാമൂഹിക സാമ്പത്തിക സ്ഥിതിക്കനുസരിച്ചു ന മ്മുടെ ജീവിതത്തെ സ്വാധീനിക്കുന്ന സംവിധാനങ്ങളിൽ മാറ്റം ഉണ്ടാകണം. വ്യക്തികൾക്കിടയിലെ ബന്ധം ഔപചാരികമായി അംഗീകരിക്കുന്നതിനും അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിനും നിയമവ്യവസ്ഥ സഹായകമാകുന്നു. ഇതുവഴി, സമൂഹത്തിലും വ്യത്യസ്ത കുടുംബങ്ങൾക്കിടയിലും നിയമപരവും സാമൂഹികവുമായ സുരക്ഷ ഉറപ്പാക്കുന്നു.

പൊട്ടിത്തെറിച്ച പേജറുകൾ നിർമിച്ചത് ഇസ്രേലി ഷെൽ കമ്പനികളെന്ന് റിപ്പോർട്ട്

എഡിജിപി അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണം; ഡിജിപിയുടെ ശുപാർശയിലാണ് നടപടി

മാലിന്യം വലിച്ചെറിഞ്ഞാൽ വാട്സ് ആപ്പിലൂടെ അറിയിക്കാം; പിഴ തുകയുടെ 25 ശതമാനം പാരിതോഷികം

'അഭിഭാഷകന്‍ ഒരു ദിവസം പറയും അന്ന് നമുക്ക് കാണാം': അമെരിക്കയിൽ നിന്ന് തിരിച്ചത്തി നടൻ ജയസൂര‍്യ

സംശയത്തിന്‍റെ പേരിൽ 63 കാരിയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് സ്റ്റേഷനിൽ കീഴടങ്ങി