ഇന്ദിര രവീന്ദ്രൻ, സംസ്ഥാന വനിതാ കമ്മിഷൻ അംഗം 
Lifestyle

വിവാഹേതര ബന്ധങ്ങളിൽ വനിതാ കമ്മിഷന് ആശങ്ക

''സാ​മൂ​ഹി​ക മാ​ധ്യ​മ ക​ട​ന്നു​ക​യ​റ്റം വി​വാ​ഹേ​ത​ര ബ​ന്ധ​ങ്ങ​ള്‍ക്ക് പി​ന്നി​ലു​ള്ള​തി​നാ​ല്‍ ബോ​ധ​വ​ത്ക്ക​ര​ണം ശ​ക്ത​മാ​ക്കേ​ണ്ട​തു​ണ്ട്''

തി​രു​വ​ന​ന്ത​പു​രം: വി​വാ​ഹേ​ത​ര​ബ​ന്ധ​ങ്ങ​ള്‍ കു​ടും​ബ​പ്ര​ശ്ന​ങ്ങ​ളി​ല്‍ കൂ​ടു​ത​ലാ​യെ​ത്തു​ന്ന​ത് ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്നു വ​നി​താ ക​മ്മി​ഷ​ൻ. സാ​മൂ​ഹി​ക മാ​ധ്യ​മ ക​ട​ന്നു​ക​യ​റ്റം വി​വാ​ഹേ​ത​ര ബ​ന്ധ​ങ്ങ​ള്‍ക്ക് പി​ന്നി​ലു​ള്ള​തി​നാ​ല്‍ ബോ​ധ​വ​ത്ക്ക​ര​ണം ശ​ക്ത​മാ​ക്കേ​ണ്ട​തു​ണ്ടെ​ന്നും വ​നി​താ ക​മ്മി​ഷ​ന്‍ അം​ഗം ഇ​ന്ദി​ര ര​വീ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.

കൊ​ല്ലം ആ​ശ്രാ​മം സ​ര്‍ക്കാ​ര്‍ അ​തി​ഥി മ​ന്ദി​ര​ത്തി​ല്‍ ന​ട​ത്തി​യ സി​റ്റി​ങ്ങി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു വ​നി​താ ക​മ്മി​ഷ​ന്‍ അം​ഗം. കു​ടും​ബ​പ്ര​ശ്ന​ങ്ങ​ള്‍ കാ​ര​ണം കു​ട്ടി​ക​ള്‍ക്കു വേ​ണ്ട​ത്ര ശ്ര​ദ്ധ​യും പ​രി​ഗ​ണ​ന​യും ല​ഭി​ക്കു​ന്നി​ല്ല. ഇ​തു പോ​ക്സോ കേ​സു​ക​ളു​ടെ വ്യാ​പ​ന​ത്തി​നും ഇ​ട​യാ​ക്കു​ന്നു. വി​വാ​ഹ​പൂ​ര്‍വ കൗ​ണ്‍സി​ലി​ങ് സു​ശ​ക്ത​മാ​ക്ക​ണം. പോ​ക്‌​സോ നി​യ​മം, സൈ​ബ​ര്‍ സു​ര​ക്ഷാ ബോ​ധ​വ​ല്‍ക്ക​ര​ണം, ല​ഹ​ര​ഹി​ക്കെ​തി​രേ ബോ​ധ​വ​ല്‍ക്ക​ര​ണ ക്ലാ​സു​ക​ള്‍ തു​ട​ങ്ങി​യ​വ സ്‌​കൂ​ള്‍ത​ലം മു​ത​ല്‍ വ​നി​താ ക​മ്മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തു​ന്നു​ണ്ട്.

പ്രാ​ദേ​ശി​ക പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ന​ഗ​ര​സ​ഭ​ക​ള്‍, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ജാ​ഗ്ര​താ​സ​മി​തി​യു​ടെ പ്ര​വ​ര്‍ത്ത​നം കൂ​ടു​ല്‍ ഊ​ര്‍ജി​ത​മാ​ക്ക​ണം. ഉ​ണ​ര്‍വ്, കൗ​മാ​രം ക​രു​ത്താ​കു​ക, ഫേ​സ് ടു ​ഫേ​സ് എ​ന്നീ പ​രി​പാ​ടി​ക​ള്‍ സ്‌​കൂ​ള്‍-​കോ​ളെ​ജ് ത​ല​ത്തി​ല്‍ ക​മ്മി​ഷ​ന്‍ ന​ട​ത്തി വ​രു​ന്ന​താ​യും ക​മ്മി​ഷ​നം​ഗം പ​റ​ഞ്ഞു.

അ​ദാ​ല​ത്തി​ല്‍ 80 കേ​സു​ക​ള്‍ പ​രി​ഗ​ണി​ച്ചു. 13 എ​ണ്ണം തീ​ര്‍പ്പാ​ക്കി. ര​ണ്ടെ​ണ്ണം പൊ​ലീ​സ് റി​പ്പോ​ര്‍ട്ടി​നാ​യി അ​യ​ച്ചു. ഒ​രെ​ണ്ണം ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍വീ​സ​സ് അ​ഥോ​റി​റ്റി​യു​ടെ റി​പ്പോ​ര്‍ട്ടി​നാ​യി കൈ​മാ​റി. ഒ​രെ​ണ്ണം കൗ​ണ്‍സി​ലി​ങ്ങി​നും ന​ല്‍കി. 63 കേ​സു​ക​ള്‍ അ​ടു​ത്ത സി​റ്റി​ങ്ങി​ല്‍ പ​രി​ഗ​ണി​ക്കും.

മുനമ്പം വഖഫ് വിവാദത്തിൽ സമവായ ധാരണ

ഡോ. ഹരിണി അമരസൂര്യ വീണ്ടും ശ്രീലങ്കൻ പ്രധാനമന്ത്രി

സർക്കാർ ആശുപത്രിയിൽ പ്രാങ്ക് വീഡിയോ; 2 പേർ അറസ്റ്റിൽ

കടല്‍, ആന, മോഹന്‍ലാല്‍, കെ.മുരളീധരന്‍; എത്ര കണ്ടാലും മടുക്കില്ലെന്ന് സന്ദീപ് വാര്യര്‍

മണിപ്പുരിൽ കൂടുതൽ സേനയെ വിന്യസിക്കും; അമിത് ഷാ സ്ഥിതിഗതികൾ വിലയിരുത്തും