Literature

ഓ​രോ വ​സ്തു​വി​നും ജീ​വ​ൻ കൊ​ടു​ക്ക​ണം

ടാ​ഗോ​ർ എ​പ്പോ​ഴും ഇ​ന്ത്യ​യു​ടെ ആ​ന്ത​രി​ക​മാ​യ അ​നു​ര​ണ​ന​ങ്ങ​ളെ, ച​ല​ന​ങ്ങ​ളെ, ത​ത്ത്വ​ങ്ങ​ളെ ഉ​ൾ​ക്കൊ​ണ്ടാ​ണ് എ​ഴു​തി​ക്കൊ​ണ്ടി​രു​ന്ന​ത്

സാ​ഹി​ത്യ​ത്തി​ന്‍റെ സൗ​ന്ദ​ര്യ​ശാ​സ്ത്ര​ത്തെ​പ്പ​റ്റി​യും ത​ത്ത്വ​ചി​ന്താ​പ​ര​മാ​യ ത​ല​ങ്ങ​ളെ​ക്കു​റി​ച്ചും ര​വീ​ന്ദ്ര​നാ​ഥ ടാ​ഗോ​ർ പ​റ​ഞ്ഞ​ത് കേ​ൾ​ക്കാ​ൻ ആ​ർ​ക്കാ​ണ് താ​ല്പ​ര്യ​മി​ല്ലാ​ത്ത​ത്? അ​തി​ശ​യോ​ക്തി ക​ല​ർ​ന്ന ഭാ​ഷ​യും കാ​ല്പ​നി​ക​മാ​യ ചി​ല പ്ര​യോ​ഗ​രീ​തി​ക​ളും ഉ​ണ്ടെ​ങ്കി​ലും ടാ​ഗോ​ർ എ​പ്പോ​ഴും ഇ​ന്ത്യ​യു​ടെ ആ​ന്ത​രി​ക​മാ​യ അ​നു​ര​ണ​ന​ങ്ങ​ളെ, ച​ല​ന​ങ്ങ​ളെ, ത​ത്ത്വ​ങ്ങ​ളെ ഉ​ൾ​ക്കൊ​ണ്ടാ​ണ് എ​ഴു​തി​ക്കൊ​ണ്ടി​രു​ന്ന​ത്. "ര​വീ​ന്ദ്ര​നാ​ഥ് ടാ​ഗോ​ർ ഓ​ൺ ലി​റ്റ​റേ​ച്ച​ർ' എ​ന്ന പു​സ്ത​കം ഈ ​കാ​ല​ഘ​ട്ട​ത്തി​ലും വാ​യി​ക്ക​പ്പെ​ട​ണം. അ​തി​ൽ ആ​ശ​യ​ങ്ങ​ളും ആ​ശ​യാ​ന​ന്ത​ര​മാ​യ തു​ട​ർ​ച​ല​ന​ങ്ങ​ളു​മു​ണ്ട്.

മോ​ഹി​ത് കെ. ​റേ, ര​മാ കു​ണ്ടു എ​ന്നി​വ​ർ ചേ​ർ​ന്ന് പ​രി​ഭാ​ഷ​പ്പെ​ടു​ത്തി​യ ഈ ​പു​സ്ത​കം അ​റ്റ്ലാ​ന്‍റി​ക്ക് പ​ബ്ലി​ഷേ​ഴ്സാ​ണ് പ്ര​സി​ധ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. മോ​ഹി​ത് റേ ​അ​വ​താ​രി​ക​യി​ൽ പ​റ​യു​ന്ന ശ്ര​ദ്ധേ​യ​മാ​യ ഒ​രു നി​രീ​ക്ഷ​ണം ഇ​താ​ണ്: "സൗ​ന്ദ​ര്യ​ത്തെ​ക്കു​റി​ച്ചു​ള്ള പൊ​തു​മ​ണ്ഡ​ല​ത്തി​ലെ സാ​ധാ​ര​ണ വീ​ക്ഷ​ണ​വും ക​ല​യി​ലെ സൗ​ന്ദ​ര്യ​ദ​ർ​ശ​ന​വും ര​ണ്ടാ​ണെ​ന്ന് ടാ​ഗോ​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു. ദൈ​നം​ദി​ന ജീ​വി​ത​ത്തി​ൽ വൃ​ത്തി​കെ​ട്ട​ത് എ​ന്നു നാം ​ക​രു​തു​ന്ന​ത് ക​ല​യി​ൽ ഒ​രു സു​ന്ദ​ര വ​സ്തു​വാ​കാ​വു​ന്ന​താ​ണ്. ഒ​രു എ​ട്ടു​കാ​ലി​യോ, ച​ത്ത പൂ​ച്ച​ക്കു​ട്ടി​യോ, പാ​റ്റ​യോ പെ​ട്ടെ​ന്നു മു​ന്നി​ൽ കാ​ണാ​നി​ട​യാ​യാ​ൽ അ​സു​ഖ​ക​ര​മാ​യി തോ​ന്നാം. എ​ന്നാ​ൽ ക​വി​ത​യി​ൽ, വി​ശേ​ഷി​ച്ച് ബോ​ദ്‌​ലേ​റി​ന്‍റെ​യോ ടാ​ഗോ​റി​ന്‍റെ​യോ സോ​യി​ങ്ക​യു​ടെ​യോ ക​വി​ത​യി​ൽ, അ​വ സു​ന്ദ​ര​മാ​യി തീ​രു​ന്നു. എ​ന്തെ​ന്നാ​ൽ അ​ത് ക​വി​യു​ടെ ഭാ​വ​ന​യു​ടെ ര​സ​വി​ദ്യ​യി​ലൂ​ടെ രൂ​പാ​ന്ത​ര​പ്പെ​ടു​ക​യാ​ണ്'.

പൊ​തു​വൃ​ത്താ​ന്ത​ങ്ങ​ളി​ൽ സൗ​ന്ദ​ര്യം എ​ന്നു വി​വ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത​ല്ല ക​ല​യി​ൽ കാ​ണു​ന്ന​ത്. ക​വി​ത​യി​ലോ ക​ല​യി​ലോ വ​സ്തു​വി​നെ എ​ങ്ങ​നെ വൈ​കാ​രി​ക​ക്ഷ​മ​ത​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്നു എ​ന്ന​താ​ണ് പ്ര​ധാ​നം. വീ​ണു കി​ട​ക്കു​ന്ന ഒ​രു പൂ​വ് ആ​രെ​യും ആ​ക​ർ​ഷി​ച്ചി​ല്ലെ​ങ്കി​ലും, ക​വി​ത​യി​ലെ വീ​ണ​പൂ​വ് ആ​ക​ർ​ഷ​ക​മാ​യി​ത്തീ​രു​ന്നു. ആ ​പൂ​വി​നെ​ക്കു​റി​ച്ച് ധാ​രാ​ളം ചി​ന്തി​ക്കാ​നും പ​റ​യാ​നും ആ​ളു​ക​ൾ ഉ​ണ്ടാ​വു​ക​യാ​ണ്. ഡോ. ​എം. ലീ​ലാ​വ​തി​യും മ​റ്റും ലേ​ഖ​ന​മെ​ഴു​തു​ക​യാ​ണ്. മ​നു​ഷ്യ​ന്‍റെ അ​സ്തി​ത്വ​ത്തെ ഗ​ഹ​ന​ത​യി​ൽ അ​ഭി​ദ​ർ​ശി​ക്കു​ന്ന ഒ​രു ര​സ​വി​ദ്യ അ​തി​ൽ നാം ​കാ​ണു​ക​യാ​ണ്. വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി​നു സി​ദ്ധി​യു​ള്ള​തു കൊ​ണ്ടാ​ണ് ഒ​രു പൂ​ച്ച​യെ ത​ന്‍റെ ക​ഥ​യി​ൽ "മാ​ന്ത്രി​ക​പ്പൂ​ച്ച'​യാ​ക്കി മാ​റ്റി​യ​ത്. ക​ലാ​കാ​ര​ൻ വ​സ്തു​വി​നെ സ്പ​ർ​ശി​ച്ച് ന​മ്മ​ളോ​ട് ബ​ന്ധ​മു​ള്ള​താ​ക്കു​ന്നു. അ​ല്ലെ​ങ്കി​ൽ മ​നു​ഷ്യ​ത്വ​ത്തി​ന്‍റെ ആ​ഴ​ത്തി​ലേ​ക്ക് ക​ട​ന്നു ചെ​ല്ലു​ന്നു. നി​ത്യ​വും നാം ​കാ​ണാ​ൻ വി​സ​മ്മ​തി​ക്കു​ന്ന​തി​നെ, അ​ല്ലെ​ങ്കി​ൽ തി​ര​ക്കേ​റി​യ ജീ​വി​ത​ത്തി​ൽ ന​മ്മെ ആ​ക​ർ​ഷി​ക്കാ​ത്ത​തി​നെ കൂ​ടു​ത​ൽ അ​ർ​ഥ​പൂ​ർ​ണ​മാ​ക്കി പ​രി​വ​ർ​ത്തി​പ്പി​ക്കു​ക​യാ​ണ് ക​ലാ​കാ​ര​ൻ.

ടാ​ഗോ​ർ പ​റ​ഞ്ഞു: "മ​നു​ഷ്യ​നെ പൂ​ർ​ണ​ത​യി​ല​ല്ല സൃ​ഷ്ടി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്‌. അ​തു​കൊ​ണ്ട് സ്വ​ന്തം സൃ​ഷ്ടി​ക​ളി​ലൂ​ടെ അ​വ​ൻ പൂ​ർ​ണ​ത തേ​ടു​ക​യാ​ണ്. അ​ങ്ങ​നെ​യാ​ണ് അ​വ​ൻ സ​ന്തോ​ഷം തേ​ടു​ന്ന​ത്. ഈ ​സാ​ഹി​ത്യ, ക​ലാ​നു​ഭ​വം അ​വ​ൻ ഉ​ള്ളി​ൽ കൊ​ണ്ടു​ന​ട​ക്കു​ക​യാ​ണ്. അ​താ​ണ് അ​വ​നെ ചി​ത​റി​യ, ത​ക​ർ​ന്ന ജീ​വി​ത​ത്തി​ൽ ത​ന്‍റെ സ​ത്യാ​ത്മ​ക​മാ​യ സ്വ​രൂ​പ​ത്തെ ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന​ത്. സ്വ​യം അ​തി​ജീ​വി​ക്കാ​നാ​ണ് ഇ​തി​ഹാ​സ​ങ്ങ​ളി​ലൂ​ടെ​യും പു​രാ​ത​ന നാ​ട​ക​ങ്ങ​ളി​ലൂ​ടെ​യും മ​നു​ഷ്യ​ൻ ശ്ര​മി​ച്ച​ത്. അ​വ​നെ ജീ​വി​പ്പി​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന​ത് അ​താ​ണ്'.

മാ​നു​ഷി​ക​മാ​ക്ക​ണം

ഓ​ൺ ദ് ​റോ​ഡ് ടു ​ലി​റ്റ​റേ​ച്ച​ർ എ​ന്ന ആ​ദ്യ അ​ധ്യാ​യ​ത്തി​ൽ ത​ന്നെ അ​മി​യ​ച​ന്ദ്ര ച​ക്ര​വ​ർ​ത്തി​ക്ക് എ​ഴു​തി​യ ഒ​രു കു​റി​പ്പി​ൽ ടാ​ഗോ​ർ ഇ​ങ്ങ​നെ അ​റി​യി​ക്കു​ന്നു: "സാ​ഹി​ത്യം മ​നു​ഷ്യ​നെ സ്വ​യം അ​റി​യാ​നാ​ണ് സ​ഹാ​യി​ക്കു​ന്ന​ത്. അ​തി​ന്‍റെ ആ​ധി​കാ​രി​ക​ത മ​നു​ഷ്യ​ന്‍റെ സ്വ​ന്തം വീ​ക്ഷ​ണ​ത്തി​ലാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്, വ​സ്തു​വി​ന്‍റെ യാ​ഥാ​ർ​ഥ​ത്തി​ല​ല്ല. അ​ത് വി​ചി​ത്ര​മാ​ണോ ശൂ​ന്യ​ത​യാ​ണോ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ​ക്ക് പ്ര​സ​ക്തി​യി​ല്ല. അ​ങ്ങ​നെ​യാ​ണെ​ങ്കി​ൽ പോ​ലും സാ​ഹി​ത്യ​ര​ച​ന​യി​ൽ അ​ത് സ​ത്യ​മാ​യി​ത്ത​ന്നെ നി​ല​നി​ൽ​ക്കും. വ​സ്തു എ​ങ്ങ​നെ​യാ​ണു​ള്ള​തെ​ന്നു അ​തി​നെ കാ​ണു​ന്ന​വ​നെ ആ​ശ്ര​യി​ച്ചാ​ണി​രി​ക്കു​ന്ന​ത്. വ​സ്തു​വി​നെ മാ​നു​ഷി​ക​മാ​ക്കാ​തെ ക​വി​ക്ക് സ​ഞ്ച​രി​ക്കാ​നാ​വി​ല്ല. ഒ​രു ക​വി ലോ​ക​ത്തെ ന​വീ​ക​രി​ക്ക​ണ​മെ​ങ്കി​ൽ അ​യാ​ൾ ത​ന്‍റെ​യു​ള്ളി​ലെ സ​ങ്കു​ചി​ത​വും അ​തി​ഭാ​വു​ക​ത്വ​പ​ര​വു​മാ​യ പ​ഴ​യ ധാ​ര​ണ​ക​ളി​ൽ നി​ന്നു പു​റ​ത്തു​വ​ന്നേ മ​തി​യാ​കൂ. വ​സ്തു​വി​നു ജീ​വ​ൻ കൊ​ടു​ക്ക​ണം.

ഇ​ന്ത്യ​ൻ പാ​ര​മ്പ​ര്യ​ത്തി​ൽ ആ​രാ​ണ് സൃ​ഷ്ടി​ക​ർ​ത്താ​വ് എ​ന്ന ആ​ശ​യ​ത്തെ ടാ​ഗോ​ർ ഇ​ങ്ങ​നെ വി​ശ​ദീ​ക​രി​ക്കു​ന്നു: "സ്ര​ഷ്ടാ​വ് ഇ​വി​ടെ ലീ​ല​യി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​നാ​ണ്. അ​താ​യ​ത് അ​വ​ൻ സ്വ​ന്തം പ്ര​തി​ച്ഛാ​യ​യി​ൽ ത​ന്നെ​ത്ത​ന്നെ സൃ​ഷ്ടി​ക്കു​ക​യും പ​ല ര​സ​ങ്ങ​ളി​ൽ അ​ത് സാ​ക്ഷാ​ത്ക​രി​ക്കു​ക​യും ചെ​യ്യു​ന്നു. മ​നു​ഷ്യ​നും അ​ങ്ങ​നെ​യാ​ണ്. സ്വ​യം സൃ​ഷ്ടി​ക്കു​ന്ന പ്ര​ക്രി​യ​യി​ൽ അ​വ​ൻ ത​ന്നി​ൽ നി​ന്നു ത​ന്നെ സൃ​ഷ്ടി​ക്കു​ന്നു, പ​ല രൂ​പ​ങ്ങ​ളി​ലും ര​സ​ങ്ങ​ളി​ലും. മ​നു​ഷ്യ​നും ലീ​ല​യി​ൽ ക​ഴി​യു​ന്ന​വ​നാ​ണ്. മ​നു​ഷ്യ​ന്‍റെ സാ​ഹി​ത്യ​വും ക​ല​യും ലീ​ല​യു​ടെ നി​ര​ന്ത​ര പ്ര​ക്രി​യ​യാ​ണ് ഓ​ർ​മി​പ്പി​ക്കു​ന്ന​ത്'.

ഒ​രു ക​ഥാ​കൃ​ത്ത് ത​ന്‍റെ​യു​ള്ളി​ലെ എ​ണ്ണ​മ​റ്റ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി സു​ഷു​പ്തി​യി​ൽ ക​ഴി​യു​ക​യാ​ണ്. ന​മ്മു​ടെ ബോ​ധം ഈ ​ലോ​ക​ത്തി​ന്‍റേ​താ​ണ്. ന​മു​ക്ക് എ​ങ്ങ​നെ​യാ​ണ് ഈ ​ബോ​ധം ല​ഭി​ച്ച​ത്? നൂ​റു കൂ​ട്ടം മു​ൻ​ഗ​ണ​നാ​ക്ര​മ​ങ്ങ​ളും ആ​ശ​യ​ങ്ങ​ളും വാ​ക്കു​ക​ളും അ​ർ​ഥ​ങ്ങ​ളും ല​ഭി​ച്ച​ത്?. ഒ​ന്നു​പോ​ലും ന​മ്മു​ടേ​ത​ല്ല. ന​മ്മ​ൾ അ​ചേ​ത​ന വ​സ്തു​ക്ക​ൾ​ക്ക് ജീ​വ​ൻ വ​യ്പി​ക്കു​ക​യാ​ണ്. ക​ഥാ​കൃ​ത്തി​ന്‍റെ മ​ന​സി​ലി​ല്ലാ​ത്ത ഒ​രു ക​ഥാ​പാ​ത്ര​ത്തെ അ​യാ​ൾ​ക്ക് സൃ​ഷ്ടി​ക്കാ​നാ​വു​മോ? അ​യാ​ളി​ൽ ഈ ​ലോ​കം എ​ത്ര​മാ​ത്ര​മു​ണ്ടെ​ന്ന അ​ന്വേ​ഷ​ണ​മോ പ​രീ​ക്ഷ​ണ​മോ ആ​ണ് ര​ച​ന.

ര​മ​ണീ​യ​ത പ്ര​ധാ​നം

"ഞ​ങ്ങ​ൾ ഒ​രു പ​ഴ​യ​കാ​ല​ത്തി​ന്‍റെ ക​വി​ക​ളാ​ണ്. ഞ​ങ്ങ​ൾ​ക്ക് മ​റ്റെ​ല്ലാം ര​ണ്ടാം സ്ഥാ​ന​ത്താ​ണ്. ഒ​ന്നാം സ്ഥാ​ന​ത്ത് ര​മ​ണീ​യ​ത​യാ​ണ്. ഞ​ങ്ങ​ൾ സൃ​ഷ്ടി​ക​ർ​ത്താ​വി​നോ​ട് മ​ത്സ​രി​ച്ച​ത് ഈ ​ര​മ​ണീ​യ​ത സൃ​ഷ്ടി​ക്കാ​നാ​ണ്, ക​ല​യു​ടെ മാ​ജി​ക്, പ​ദ​ബോ​ധം, ഭാ​ഷ, ഭാ​വം എ​ന്നി​വ​യി​ലൂ​ടെ' -ടാ​ഗോ​ർ എ​ഴു​തി. ഇ​പ്പോ​ഴും എ​ല്ലാ​ത്തി​നെ​യും രാ​ഷ്‌​ട്രീ​യ​മാ​യി മാ​ത്രം കാ​ണു​ന്ന ക​വി​ക​ളു​ണ്ട്. അ​വ​രി​ൽ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ചി​ട്ട് കാ​ര്യ​മി​ല്ല. ഒ​രു വാ​സ്തു​ശി​ല്പി ത​ന്‍റെ ക​ലാ​ബോ​ധ​ത്തെ മാ​നു​ഷി​ക​മാ​യ ജീ​വി​ത​വു​മാ​യി സ​മ​ന്വ​യി​പ്പി​ക്കു​ക​യാ​ണ്. വാ​സ്തു​ശി​ല്പി​യു​ടെ രാ​ഷ്‌​ട്രീ​യ​ത്തി​നു അ​വി​ടെ പ്രാ​ധാ​ന്യ​മി​ല്ല. സാ​ഹി​ത്യ​ത്തി​ലെ സൗ​ന്ദ​ര്യ​ത്തെ, ചി​ത്ര​ക​ല​യി​ലെ സൗ​ന്ദ​ര്യ​ത്തെ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്ക് ത​ള്ളി​മാ​റ്റി​ക്കൊ​ണ്ട് മ​റ്റു രാ​ഷ്‌​ട്രീ​യ പ​രി​ഗ​ണ​ന​ക​ൾ കൊ​ണ്ടു വ​ന്നാ​ൽ ആ ​ക​ലാ​കാ​ര​ൻ പ​രാ​ജ​യ​പ്പെ​ടും.

"പ​ത്തൊ​ൻ​പ​താം നൂ​റ്റാ​ണ്ടി​ലെ ക​വി​ത​യി​ൽ, ക​വി​യു​ടെ വ്യ​ക്തി​നി​ഷ്ഠ​ത​യാ​യി​രു​ന്നു പ്ര​ധാ​ന​മെ​ങ്കി​ൽ, ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ൽ അ​ത് പ്ര​തി​പാ​ദ്യ വി​ഷ​യ​ത്തി​ന്‍റെ ആ​ത്മ​നി​ഷ്ഠ​ത​യാ​യി മാ​റി. അ​തു​കൊ​ണ്ട് ക​വി​ത​യു​ടെ പ്ര​മേ​യ​ത്തി​ന്‍റെ യാ​ഥാ​ർ​ഥ്യ​ത്തി​ൽ ശ്ര​ധി​ക്കേ​ണ്ട​ത് കൂ​ടു​ത​ൽ ആ​വ​ശ്യ​മാ​യി വ​ന്നു, അ​മി​ത​വ​ർ​ണ​ന​യി​ലൂ​ടെ​യ​ല്ല. അ​മി​ത​മാ​യ വി​വ​ര​ണം വ്യ​ക്തി​യു​ടെ അ​ഭി​രു​ചി​യാ​ണ് കാ​ണി​ക്കു​ന്ന​ത്. എ​ന്നാ​ൽ ശു​ധ​മാ​യ യാ​ഥാ​ർ​ഥ്യ​ത്തെ ആ​ശ്ര​യി​ക്കു​ക​യാ​ണെ​ങ്കി​ൽ പ്ര​മേ​യ​ത്തെ ത​ന്നെ അ​ത് കൂ​ടു​ത​ൽ പ്ര​കാ​ശി​പ്പി​ക്കു​ന്ന​താ​യി​രി​ക്കും'.

സൗ​ന്ദ​ര്യ​ത്തി​ന്‍റെ സ​ത്യം

ഒ​രു പ്ര​മേ​യ​ത്തി​ന് ആ​ത്മാ​വു​ണ്ട്. അ​തി​ന്‍റെ​യു​ള്ളി​ലെ മാ​നു​ഷി​ക​ത ആ​രാ​യ​പ്പെ​ട​ണം. അ​തി​ൽ മ​നു​ഷ്യ​ജീ​വി​ത​ത്തി​ന്‍റെ സ്പ​ന്ദ​ന​ങ്ങ​ൾ അ​ന്വേ​ഷി​ക്ക​ണം. അ​വി​ടെ​യാ​ണ് അ​തി​നു സാ​ർ​വ​ലൗ​കി​ക​ത ല​ഭി​ക്കു​ന്ന​ത്. പ്ര​മേ​യ​ത്തെ ഈ ​ലോ​ക​ത്തി​ൽ നി​ന്നു വേ​ർ​പെ​ടു​ത്തു​ക​യ​ല്ല, ബ​ന്ധി​പ്പി​ക്കു​ക​യാ​ണ് പ്ര​ധാ​നം. ആ ​പ്ര​ക്രി​യ​യി​ൽ ക​ലാ​നു​ഭ​വ​വും സൃ​ഷ്ടി​ക്ക​പ്പെ​ട​ണം. ക​വി​ത​യി​ൽ സ​ത്യം എ​ന്നു പ​റ​യു​ന്ന​ത് സൗ​ന്ദ​ര്യ​ത്തി​ന്‍റെ സ​ത്യ​മാ​ണ്, വ​സ്തു​ത​ക​ളു​ടെ സ​ത്യ​മ​ല്ല. വ​സ്തു​ക്ക​ൾ​ക്ക് മാ​ത്ര​മേ സൗ​ന്ദ​ര്യ​മു​ള്ളു എ​ന്നു വി​ചാ​രി​ക്കു​ന്ന ക​വി​ക​ൾ അ​തി​ഭാ​വു​ക​ത്വ​ത്തി​ലോ ക​ര​ച്ചി​ലി​ലോ പ്ര​ച​ര​ണ​ത്തി​ലോ ചെ​ന്നു വീ​ഴു​ന്നു. അ​വ​ർ ചി​ല ആ​ശ​യ​ങ്ങ​ൾ അ​മി​ത​മാ​യ വൈ​കാ​രി​ക​ത​യി​ൽ വി​ളി​ച്ചു പ​റ​യു​ക​യാ​ണ്. ആ ​പ്ര​ച​ര​ണം ക​ഴി​ഞ്ഞാ​ൽ ക​വി​ത താ​ഴെ വീ​ഴും.

ക​വി​ത​യി​ലെ സൗ​ന്ദ​ര്യം സ​ത്യ​മെ​ന്ന നി​ല​യി​ൽ അ​നു​വാ​ച​ക​നെ ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ, അ​ത് ക​വി​ത​യു​ടെ കോ​ട​തി​യി​ൽ ചോ​ദ്യം ചെ​യ്യ​പ്പെ​ടും. ക​വി​ത ന​മ്മു​ടെ ആ​ഭ്യ​ന്ത​ര ലോ​ക​ത്തി​ന്‍റെ അ​പ്രാ​പ്യ​മാ​യ ഉ​ത്കൃ​ഷ്ട​ത​യെ ല​ക്ഷ്യം വ​യ്ക്കു​ന്നു. അ​ത് ന​മ്മെ ദാ​ർ​ശ​നി​ക​മാ​യി ന​വീ​ക​രി​ക്കു​ക​യാ​ണ്. ഇ​ന്ന​ത്തെ സാ​ഹി​ത്യ​ത്തി​ൽ ചോ​സ​റു​ടെ കാ​ല​ഘ​ട്ട​ത്തി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളെ​യ​ല്ല ആ​വ​ശ്യം. അ​ത് തെ​റ്റി​ധ​രി​ക്ക​പ്പെ​ടും. ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ പു​തി​യ സ​മൂ​ഹ​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളും ശേ​ഖ​രി​ക്ക​ണം.

ഉ​ത്ത​ര​രേ​ഖ​ക​ൾ

1) ഓ​ണ​ക്കാ​ല​ത്ത് ക​വി​ത​യു​ടെ ഒ​രു മ​ഹാ​പ്ര​വാ​ഹം സം​ഭ​വി​ക്കു​ന്നു​ണ്ടോ?

ഉ​ത്ത​രം: സൃ​ഷ്ടി​യു​ടെ ഒ​രു കാ​ല​മാ​യി ഓ​ണം മാ​റി​യി​ട്ടു​ണ്ട്. ഓ​ണ​ക്കാ​ല​ത്ത് ധാ​രാ​ളം സാ​ഹി​ത്യ​സൃ​ഷ്ടി​ക​ളു​ണ്ടാ​വു​ന്നു. പ്ര​ത്യു​ത്പാ​ദ​ന​പ​ര​മാ​യ ഒ​രു സാ​ധ്യ​ത​യാ​യി ഈ ​കാ​ല​ത്തി​ന്‍റെ ഋ​തു രൂ​പ​പ്പെ​ടു​ക​യാ​ണ്.

എ​ന്നാ​ൽ സൃ​ഷ്ടി​പ​ര​മാ​യ ആ​ധി, വേ​ദ​ന, ഭ്രാ​ന്ത് അ​നു​ഭ​വി​ച്ചു​കൊ​ണ്ട് ഇ​ന്ന് ആ​രും ത​ന്നെ എ​ഴു​തു​ന്നി​ല്ല. ഒ​രു ചെ​ക്ക് മാ​റി​യെ​ടു​ക്കു​ന്ന "വേ​ദ​ന' മാ​ത്ര​മേ ഇ​ന്ന​ത്തെ മി​ക്ക​വാ​റും ക​വി​ത​ക​ളി​ൽ കാ​ണാ​നാ​വൂ. ക​ൽ​പ്പ​റ്റ നാ​രാ​യ​ണ​ൻ ഇ​പ്പോ​ഴും ഏ​തോ പ​ഴ​യ കാ​ല​ത്തി​രു​ന്നു​കൊ​ണ്ടാ​ണ് എ​ഴു​തു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ "നീ​യും ഞാ​നും' (മാ​തൃ​ഭൂ​മി ഓ​ണ​പ്പ​തി​പ്പ്) എ​ന്ന ക​വി​ത​യി​ൽ ഇ​ങ്ങ​നെ വാ​യി​ക്കാം:

"എ​നി​ക്ക് നി​ന്നെ തൊ​ടു​മ്പോ​ഴു​ണ്ടാ​വു​ന്ന​ത്

എ​ന്നെ തൊ​ടു​മ്പോ​ഴി​ല്ല.

അ​പ്പോ​ളെ​ന്നി​ൽ പാ​യു​ന്ന വൈ​ദ്യു​തി

തെ​രു​വു​വി​ള​ക്കു​ക​ൾ ക​ത്തി​ക്കാ​നൊ​ന്നും

തി​ക​യി​ല്ലെ​ങ്കി​ലും

വി​ള​ക്കു​ക​ൾ​ക്ക് മു​ൻ​പി​ല്ലാ​തി​രു​ന്ന

വെ​ളി​ച്ചം ന​ൽ​കു​ന്നു​ണ്ട്.

നീ ​തൊ​ടു​മ്പോ​ൾ

ക​ല​ങ്ങി​യ പു​ഴ തെ​ളി​യു​ന്നൊ​ന്നു​മി​ല്ലെ​ങ്കി​ലും

ക​ല​ങ്ങി​യ പു​ഴ​യ്ക്കു​മ​ഴ​കു​ണ്ടെ​ന്ന് കാ​ട്ടു​ന്നു​ണ്ട്'.

കാ​മു​കി​യെ തൊ​ടു​മ്പോ​ൾ ത​ന്നി​ൽ പാ​യു​ന്ന വൈ​ദ്യു​തി തെ​രു​വു വി​ള​ക്കു​ക​ൾ ക​ത്തി​ക്കാ​ൻ തി​ക​യി​ല്ല എ​ന്നൊ​ക്കെ പ​റ​യു​ന്ന​ത് കാ​ല​ഹ​ര​ണ​പ്പെ​ട്ട ഭാ​ഷ​യാ​ണ്.

ഇ​താ​ണ് ക്ലീ​ഷേ, അ​തി​ഭാ​വ​ത്വം.

2) ക​വി​ത​യു​ടെ വി​ഷ​യ ദാ​രി​ദ്ര്യം ഇ​ന്നു സാ​ർ​വ​ത്രി​ക​മാ​ണെ​ന്ന അ​ഭി​പ്രാ​യ​മു​ണ്ടോ?

ഉ​ത്ത​രം: ക​വി​ക​ൾ എ​ഴു​തു​ന്ന​ത് അ​വ​രു​ടെ ക​വി​ത​യ​ല്ല; പൂ​ർ​വ​കാ​ല​ങ്ങ​ളി​ലെ ക​വി​ത​യെ​ക്കു​റി​ച്ചു​ള്ള അ​വ​രു​ടെ സ​ങ്ക​ല്പ​ങ്ങ​ളാ​ണ്. കാ​വ്യാ​ത്മ​ക​മെ​ന്ന് പ​റ​യ​പ്പെ​ടു​ന്ന​തി​നെ അ​വ​ർ പി​ന്തു​ട​രു​ക​യാ​ണ്. പി.​എ​ൻ. ഗോ​പീ​കൃ​ഷ്ണ​ൻ "സു​ഗ​ത​കു​മാ​രി കൃ​ഷ്ണ നീ​യെ​ന്നെ അ​റി​യി​ല്ല എ​ഴു​തു​ന്നു' (മാ​തൃ​ഭൂ​മി ഓ​ണ​പ്പ​തി​പ്പ്, 2023) എ​ന്ന ക​വി​ത എ​ന്തി​നാ​ണ് എ​ഴു​തി​യ​തെ​ന്ന് മ​ന​സി​ലാ​കു​ന്നി​ല്ല.

"പെ​ട്ടെ​ന്ന്

ഒ​രു കൂ​റ്റ​ൻ ട​വ​ർ പോ​ലെ

അ​വ​ർ എ​ഴു​ന്നേ​റ്റു നി​ന്ന്

ത​ന്‍റെ എ​ളി​മ​യ്ക്ക് മേ​ൽ

തേ​രോ​ടി​ച്ച് കൃ​ഷ്ണ​ൻ

അ​ങ്ങ​നെ പോ​ക​ണ്ട

അ​വ​ർ വി​ചാ​രി​ച്ചു.

ആ ​ട​വ​റി​ൽ നി​ന്ന് കു​ത്തി​യൊ​ഴു​കി​യ

പ​തി​നൊ​ന്ന് കെ.​വി. വൈ​ദ്യു​തി

മ​ല​യാ​ള​ഭാ​ഷ​യി​ലേ​ക്ക് കു​ത്തി​യൊ​ഴു​കി.

മ​ഥു​ര​യ്ക്ക് പോ​കു​ന്ന കൃ​ഷ്ണ​നെ

അ​ത് പി​ടി​ച്ചു നി​ർ​ത്തി'.

ഗോ​പീ​കൃ​ഷ്ണ​ൻ എ​ന്ന ക​വി​യു​ടെ ഈ ​ഭാ​ഷ​യും ഭാ​വ​ന​യും ദ​രി​ദ്ര​മാ​ണെ​ന്നു പ​റ​യ​ട്ടെ. സു​ഗ​ത​കു​മാ​രി ട​വ​ർ പോ​ലെ എ​ഴു​ന്നേ​റ്റ് നി​ന്നു വൈ​ദ്യു​തി പ്ര​വ​ഹി​പ്പി​ച്ച് കൃ​ഷ്ണ​നെ ത​ട​ഞ്ഞു നി​ർ​ത്തി​യെ​ന്ന്! അ​തി​വൈ​കാ​രി​ക​ത​യു​ടെ ദു​ർ​മേ​ദ​സാ​ണ് ഇ​ന്ന് മ​ല​യാ​ള ക​വി​ത​യെ ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്.

3) ഒ​രു സാ​ഹി​ത്യ അ​ക്കാ​ദ​മി പ്ര​സി​ഡ​ന്‍റ് എ​ന്ന നി​ല​യി​ൽ കെ.​എം. ത​ര​ക​ൻ, വൈ​ശാ​ഖ​ൻ, എം. ​മു​കു​ന്ദ​ൻ എ​ന്നി​വ​രെ എ​ങ്ങ​നെ​യാ​ണ് കാ​ണു​ന്ന​ത്?

ഉ​ത്ത​രം: കെ.​എം. ത​ര​ക​നാ​യി​രു​ന്നു മി​ക​ച്ച പ്ര​സി​ഡ​ന്‍റ്. ത​ര​ക​നു പാ​ശ്ചാ​ത്യ, പൗ​ര​സ്ത്യ സാ​ഹി​ത്യ​ത്തെ​ക്കു​റി​ച്ച് ന​ല്ല ധാ​ര​ണ​യു​ണ്ടാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​നു മി​ക​ച്ച​ത് കാ​ണാ​ൻ ക​ഴി​യു​മാ​യി​രു​ന്നു; തി​മി​രം ഇ​ല്ലാ​യി​രു​ന്നു. അ​സൂ​യ, കു​ശു​മ്പ് എ​ന്നീ രോ​ഗ​ങ്ങ​ളി​ല്ലാ​യി​രു​ന്നു. എ​ന്നാ​ൽ മ​റ്റു രാ​ഷ്‌​ട്രീ​യ നി​യ​മ​ന​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ ഇ​പ്പോ​ഴും ഒ​രു മ​തി​പ്പു​മി​ല്ല എ​ന്ന​റി​യി​ക്ക​ട്ടെ.

4) മ​ണ​മ്പൂ​ർ രാ​ജ​ൻ​ബാ​ബു​വി​ന്‍റെ "ഇ​ന്ന്' പോ​ലെ​യു​ള്ള മാ​ഗ​സി​നു​ക​ൾ​ക്ക് ഈ ​സോ​ഷ്യ​ൽ മീ​ഡി​യ കാ​ല​ത്ത് എ​ന്തെ​ങ്കി​ലും സ്വാ​ധീ​നം ചെ​ലു​ത്താ​ൻ ക​ഴി​യു​ന്നു​ണ്ടോ?

ഉ​ത്ത​രം: സ​ത്യ​സ​ന്ധ​മാ​യി പ​റ​ഞ്ഞാ​ൽ ഇ​ന്ന​ത്തെ ഇ​ന്‍റ​ർ​നെ​റ്റ് കാ​ല​ത്ത് വാ​യ​ന​യി​ലോ, സാ​ഹി​ത്യ​വീ​ക്ഷ​ണ​ത്തി​ലോ യാ​തൊ​രു സ്വാ​ധീ​ന​വും ചെ​ലു​ത്താ​ൻ ഇ​ത്ത​രം മാ​സി​ക​ക​ൾ​ക്ക് ക​ഴി​യി​ല്ല. ഇ​ന്‍റ​ർ​നെ​റ്റ് വ​ന്ന​തോ​ടെ ഓ​രോ വ്യ​ക്തി​യും മാ​ധ്യ​മ​മാ​ണ്. എ​ഡി​റ്റ​ർ ഇ​ല്ലാ​താ​യി. അ​തു​കൊ​ണ്ട് എ​ഴു​ത്തു​കാ​ര​ന്‍റെ ചെ​റു ര​ച​ന​ക​ൾ ഇ​തു​പോ​ലെ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത് നി​ഷ്പ്ര​യോ​ജ​ന​മാ​ണ്. ചി​ല എ​ഴു​ത്തു​കാ​രു​ടെ ഓ​രോ വാ​ക്യം എ​ടു​ത്തു ചേ​ർ​ക്കു​ന്ന​ത് കാ​ണാം, ഫോ​ട്ടോ​യോ​ടൊ​പ്പം. ആ ​വാ​ക്യ​ത്തി​ന് എ​ന്തെ​ങ്കി​ലും കാ​ത​ലാ​യ മൂ​ല്യ​മു​ണ്ടെ​ങ്കി​ലേ ര​ക്ഷ​യു​ള്ളു. അ​ർ​ഥ​മി​ല്ലാ​ത്ത കാ​ര്യ​ങ്ങ​ൾ പെ​രു​മ്പ​റ കൊ​ട്ടി പ​റ​ഞ്ഞാ​ലും ഫ​ല​മി​ല്ല.

5) പ്ര​ശ​സ്ത​രാ​യ സാ​ഹി​ത്യ​കാ​ര​ന്മാ​രെ വി​മ​ർ​ശി​ക്കു​ന്ന​ത് ശ​രി​യാ​ണോ?

ഉ​ത്ത​രം: ബെ​ർ​തോ​ൾ​ട് ബ്ര​ഹ്ത്, വി​ല്യം ഫോ​ക്ന​ർ, ആ​ൽ​ബേ​ർ ക​മ്യു തു​ട​ങ്ങി​യ​വ​രെ​ക്കു​റി​ച്ച് റ​ഷ്യ​ൻ, അ​മെ​രി​ക്ക​ൻ എ​ഴു​ത്തു​കാ​ര​നാ​യ വ്ലാ​ഡി​മി​ർ ന​ബോ​ക്കോ​വ് പ​റ​ഞ്ഞ​ത് ഓ​ർ​ക്ക​ണം. വി​മ​ർ​ശ​നം നി​ഷ്ക​ള​ങ്ക​മാ​യ മ​ന​സി​ൽ നി​ന്നേ വ​രൂ. ക്രൂ​ര ബു​ദ്ധി​യു​ള്ള​വ​ർ പ​ല​പ്പോ​ഴും മൗ​നം പാ​ലി​ക്കു​ക​യാ​ണ് പ​തി​വ്. ന​ബോ​ക്കോ​വ് പ​റ​ഞ്ഞു: "പ്ര​തി​ഷ്ഠ നേ​ടി​യ പ​ല എ​ഴു​ത്തു​കാ​രും നി​ല​നി​ൽ​ക്കു​ന്ന​താ​യി പോ​ലും ഞാ​ൻ ക​രു​തു​ന്നി​ല്ല. എ​ന്‍റെ വാ​യ​ന​യും അ​ഭി​രു​ചി​യും അ​ടി​സ്ഥാ​ന​മാ​ക്കി പ​റ​ഞ്ഞാ​ൽ, അ​വ​രു​ടെ പേ​രു​ക​ൾ കൊ​ത്തി​വ​ച്ചി​രി​ക്കു​ന്ന​ത് ശൂ​ന്യ​മാ​യ ക​ല്ല​റ​ക​ൾ​ക്കു മു​ക​ളി​ലാ​ണ്. ബ്ര​ഹ്ത്, ഫോ​ക്ന​ർ, ക​മ്യു തു​ട​ങ്ങി​യ​വ​രെ ഞാ​ൻ വി​ല​വ​യ്ക്കു​ന്നി​ല്ല'. ദ​സ്ത​യെ​വ്സ്കി​യെ​ക്കു​റി​ച്ച് ടോ​ൾ​സ്റ്റോ​യി പ​റ​ഞ്ഞ​ത് ഒ​രു പ്ര​തീ​ക്ഷ​യും ത​രാ​ത്ത എ​ഴു​ത്തു​കാ​ര​നെ​ന്നാ​ണ്.

6) മ​നു​ഷ്യ​ജീ​വി​തം എ​ന്ന പ്ര​ഹേ​ളി​ക​യെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യി എ​ന്തെ​ങ്കി​ലും എ​ഴു​താ​ൻ ആ​ർ​ക്കും സാ​ധി​ച്ചി​ട്ടി​ല്ല. ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത ജീ​വി​ത​ത്തെ​ക്കു​റി​ച്ച് സ​ങ്ക​ല്പ​കോ​ട്ട​ക​ൾ കെ​ട്ടു​ക​യ​ല്ലേ സാ​ഹി​ത്യ​കാ​ര​ന്മാ​ർ ചെ​യ്യു​ന്ന​ത്?

ഉ​ത്ത​രം: ആ​രെ​ഴു​തി​യാ​ലും ജീ​വി​ത​ത്തി​ന്‍റെ ര​ഹ​സ്യം മാ​യു​ക​യി​ല്ല. ആ​ർ​ക്കും ത​ക​ർ​ക്കാ​നാ​വാ​ത്ത ത​ട​വ​റ​യാ​ണ​ത്. ദ​സ്ത​യെ​വ്സ്കി "ക​ര​മ​സോ​വ് സ​ഹോ​ദ​ര​ന്മാ​രി'​ൽ എ​ഴു​തി: "ജീ​വി​ത​ത്തി​ന്‍റെ നി​ഗൂ​ഢ​ത എ​ന്നു പ​റ​യു​ന്ന​ത് ജീ​വി​ച്ചി​രി​ക്കു​ന്ന​തി​ല​ല്ല അ​ന്ത​ർ​ലീ​ന​മാ​യി​രി​ക്കു​ന്ന​ത്; ജീ​വി​ക്കാ​ൻ പ്ര​ചോ​ദി​പ്പി​ക്കു​ന്ന എ​ന്തെ​ങ്കി​ലും ക​ണ്ടു​പി​ടി​ക്കു​ന്ന​തി​ലാ​ണ്'.

7) തൊ​ണ്ണൂ​റ് പി​ന്നി​ട്ട ടി. ​പ​ദ്മ​നാ​ഭ​ൻ ഇ​പ്പോ​ഴും ക​ഥ​ക​ളെ​ഴു​തു​ന്നു. എ​ങ്ങ​നെ വീ​ക്ഷി​ക്കു​ന്നു?

ഉ​ത്ത​രം: പ​ദ്മ​നാ​ഭ​നി​ലെ ക​ഥാ​കൃ​ത്തി​നെ പ്രാ​യ​ത്തി​നു തോ​ൽ​പ്പി​ക്കാ​നാ​വു​മെ​ന്നു തോ​ന്നു​ന്നി​ല്ല. അ​തി​നേ​ക്കാ​ൾ ശ്ര​ദ്ധേ​യ​മാ​യ കാ​ര്യം, ഇ​പ്പോ​ഴും പ​ദ്മ​നാ​ഭ​നി​ൽ തു​റ​ന്നു വി​മ​ർ​ശി​ക്കാ​നു​ള്ള വാ​സ​ന അ​സ്ത​മി​ച്ചി​ട്ടി​ല്ല എ​ന്ന​താ​ണ്. അ​ദ്ദേ​ഹം സ്വ​ത​ന്ത്ര​നാ​വാ​ൻ ചെ​യ്യു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ആ​സ്വ​ദി​ക്കു​ന്ന​താ​ണ് ന​ല്ല​ത്.

നീലേശ്വരം വെടിക്കെട്ട് അപകടം: പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ

മകന്‍ മരിച്ചതറിയാതെ മാതാപിതാക്കള്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് ദിവസങ്ങളോളം...