അക്ഷരക്കൂട്ടം രജത ജൂബിലി സെമിനാർ: പെൺപ്രവാസത്തിലെ അതിജീവന നേർസാക്ഷ്യങ്ങൾ കൊണ്ട് ശ്രദ്ധേയമായി 
Literature

അക്ഷരക്കൂട്ടം രജത ജൂബിലി സെമിനാർ: പെൺപ്രവാസത്തിലെ അതിജീവന നേർസാക്ഷ്യങ്ങൾ കൊണ്ട് ശ്രദ്ധേയമായി

ദുബായ്: യുഎഇയിലെ സാഹിത്യ സാംസ്കാരിക കൂട്ടായ്മ അക്ഷരക്കൂട്ടത്തിന്‍റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ദുബായിൽ സംഘടിപ്പിച്ച "പെൺപ്രവാസം: അതിജീവനത്തിന്‍റെ രഥ്യകൾ" വിവിധ മേഖലകളിലെ സ്ത്രീ അനുഭവങ്ങളുടെ നേർസാക്ഷ്യങ്ങൾ കൊണ്ട് ശ്രദ്ധേയമായി.

റീന സലീമിന്‍റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിലെ ആദ്യ സെഷനായ ഡോക്ടർ ടോക്കിൽ ഡോക്ടർ ആയിഷ സലാം ആർത്തവവിരാമത്തിന്‍റെ അതിജീവനവഴികളെപ്പറ്റി സദസ്യരുമായി സംവദിച്ചു.

റസീന ഹൈദർ മോഡറേറ്ററായ പ്രവാസി സ്ത്രീ: അനുഭവങ്ങൾ, നേട്ടങ്ങൾ എന്ന പരിപാടിയിൽ വിവിധ മേഖലകളിലെ സ്ത്രീകൾ അവരുടെ അനുഭവങ്ങൾ പങ്കു വച്ചു.

സംരംഭകയും എക്സൈറ്റ് ലൈവ് സിഇഒയുമായ ഉമ ഭട്ടതിരിപ്പാട് നിരവധി തിരിച്ചടികളിൽ നിന്ന് കരകയറിയ തന്‍റെയും തന്‍റെ സ്ഥാപനത്തിന്‍റെയും വിജയക്കുതിപ്പ് പങ്കു വച്ചു.

ക്യാൻസർ അതിജീവിതയും ഭീമ സൂപ്പർ വുമൺ ഫൈനലിസ്റ്റുമായ സിഫ്ന അലിയാർ ക്യാൻസറും ഭർത്താവിനെ തളർത്തിയ കോവിഡും കുടുംബജീവിതത്തിലെ പ്രതിസന്ധികളും തരണം ചെയ്ത അനുഭവങ്ങൾ വിവരിച്ചു.

വിദ്യാഭ്യാസമാണ് ഇത്തരം പ്രതിസന്ധികളിൽ കരുത്തായതെന്ന് സിഫ്ന പറഞ്ഞു. ഷാർജ ആസ്റ്റർ ഹോസ്പിറ്റലിലെ നഴ്സിംഗ് സൂപ്പർവൈസർ അനുമോൾ ഗ്രിഗറിക്ക്‌ കോവിഡ് പഠിപ്പിച്ച പാഠങ്ങളെക്കുറിച്ചാണ് പറയാനുണ്ടായിരുന്നത്. മൂന്ന് പേരും സദസ്യരുടെ ചോദ്യങ്ങൾക്ക്‌ മറുപടി നൽകി. സജ്‌ന അബ്ദുള്ള സ്വാഗതവും പ്രീതി രഞ്ജിത്ത് നന്ദിയും പറഞ്ഞു.

വായ്പാ തട്ടിപ്പ് ;അങ്കമാലി അർബൻ സഹകരണ സംഘത്തിന്‍റെ മുൻ സെക്രട്ടറി ബിജു ജോസ് അറസ്റ്റിൽ

പരസ്യപ്രതികരണങ്ങൾ വേണ്ട; താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് കോൺഗ്രസ്

ദിവ്യക്കെതിരേ കർശന നടപടി, അന്വേഷണത്തിൽ‌ ഇടപെടില്ല: മുഖ്യമന്ത്രി

കരുവന്നൂർ കള്ളപ്പണക്കേസ്: വിചാരണ പെട്ടെന്ന് പൂർത്തിയാക്കാൻ നിർദേശിച്ച് സുപ്രീം കോടതി

ദുബായിൽ നിന്നും ഇറാഖ്, ഇറാൻ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ ഒക്റ്റോബർ 23 വരെ റദ്ദാക്കി എമിറേറ്റ്സ് എയർലൈൻസ്