രവി ഡിസി, ഇ.പി. ജയരാജൻ 
Literature

ഇപിയുടെ ആത്മകഥാ വിവാദം: പ്രതികരിക്കാനില്ലെന്ന് രവി ഡിസി

ആത്മകഥയുടേതെന്ന പേരിൽ പ്രചരിക്കുന്ന പല വിവാദ വിഷയങ്ങളും താൻ എഴുതി‍യതല്ലെന്നും, ഇതിനെതിരേ നിയമനടികൾ സ്വീകരിക്കുമെന്നും ഇ.പി. ജയരാജൻ പ്രതികരിച്ചിരുന്നു

സ്വന്തം ലേഖകൻ

ഷാർജ: ഇ.പി. ജയരാജന്‍റെ ആത്മകഥയുടെ പ്രസാധനവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് ഡിസി ബുക്ക്സിന്‍റെ സിഇഒ രവി ഡിസി ഷാർജയിൽ പറഞ്ഞു. ഇത്തരം കാര്യങ്ങളിൽ താൻ ഇതുവരെ മാധ്യമങ്ങളോട് സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രസാധനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ ഡി സി ബുക്സ് ഔദ്യോഗികമായി ഒരാളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം ഇക്കാര്യത്തിൽ വിശദീകരണം നൽകുമെന്നും രവി ഡിസി വിശദീകരിച്ചു.

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്‍റെ ഭാഗമായാണ് രവി ഡിസി ഷാർജയിൽ എത്തിയിരിക്കുന്നത്.

ആത്മകഥയുടേതെന്ന പേരിൽ പ്രചരിക്കുന്ന പല വിവാദ വിഷയങ്ങളും താൻ എഴുതി‍യതല്ലെന്നും, ഇതിനെതിരേ നിയമനടികൾ സ്വീകരിക്കുമെന്നും ഇ.പി. ജയരാജൻ പ്രതികരിച്ചിരുന്നു.

കൊച്ചിയിൽ എയർ ഇന്ത‍്യ വിമാനത്തിൽ നിന്നും ഭീഷണി സന്ദേശം കണ്ടെടുത്തു

3 മണിക്കൂറിലധികം ആനയെ എഴുന്നള്ളിക്കരുത്; മാർഗ രേഖയുമായി ഹൈക്കോടതി

എറണാകുളത്ത് ആംബുലന്‍സ് താഴ്ചയിലേക്ക് മറിഞ്ഞ് രോഗി മരിച്ചു

സ്‌കൂള്‍ ശാസ്ത്രോത്സവം: ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള എല്ലാ സ്‌കൂളുകള്‍ക്കും 2 ദിവസം അവധി

പാലക്കാട് കാർ ഇടിച്ചുനിർത്തി യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി | Video