cartoon 
Literature

ശ​ങ്ക​റി​ന്‍റെ കാ​ർ​ട്ടൂ​ൺ കാ​ലം

രാ​ഷ്‌​ട്രീ​യ കാ​ർ​ട്ടൂ​ണി​ന്‍റെ സ്ഥാ​ന​ത്ത് ട്രോ​ളു​ക​ളും മീ​മു​ക​ളും ആ​ധി​പ​ത്യം നേ​ടി. കാ​ർ​ട്ടൂ​ണി​സ്റ്റു​ക​ൾ​ക്ക് ഇ​തൊ​രു വെ​ല്ലു​വി​ളി ത​ന്നെ​യാ​ണ്.

രാ​ഷ്‌​ട്രീ​യ കാ​ർ​ട്ടൂ​ണു​ക​ൾ​ക്ക് ഒ​രു സു​വ​ർ​ണ കാ​ലം ഉ​ണ്ടാ​യി​രു​ന്നു. അ​ങ്ങി​നെ​യൊ​ന്ന് ഇ​പ്പോ​ഴു​ണ്ടോ എ​ന്ന​താ​ണ് വി​ഷ​യം. ശ​ങ്ക​റി​ന്‍റെ കാ​ലം തു​ട​ങ്ങി ആ​ർ.​കെ. ല​ക്ഷ്മ​ണ​ന്‍റെ കാ​ലം വ​രെ എ​ന്ന് ദേ​ശീ​യ ത​ല​ത്തി​ലും, കെ.​എ​സ്. പി​ള്ള മു​ത​ൽ യേ​ശു​ദാ​സ് - ബി.​എം. ഗ​ഫൂ​ർ കാ​ലം വ​രെ കേ​ര​ള​ത്തി​ലും രാ​ഷ്‌​ട്രീ​യ കാ​ർ​ട്ടൂ​ണി​ന്‍റെ സു​വ​ർ​ണ കാ​ല​മാ​യി​രു​ന്നു. സാ​ങ്കേ​തി​ക രം​ഗ​ത്തു പു​രേ​ഗ​തി​യു​ണ്ടാ​യ​തും, ദൃ​ശ്യ രം​ഗ​ത്തു​ണ്ടാ​യ മു​ന്നേ​റ്റ​വും ഫോ​ട്ടൊ- വീ​ഡി​യോ രം​ഗ​ത്തെ വ​ള​ർ​ത്തി. അ​തേ സ​മ​യം കാ​ർ​ട്ടൂ​ൺ രം​ഗ​ത്തെ ത​ള​ർ​ത്തി. പി​ന്നീ​ടു കാ​ണു​ന്ന​ത് ഫോ​ട്ടൊ- വീ​ഡി​യോ രം​ഗ​ത്തെ ക​വ​ച്ചു​വ​ച്ച് എ​ഐ ടെ​ക്നോ​ള​ജി വ​ള​ർ​ന്നു​വ​രു​ന്ന​താ​ണ്.

ആ​ദ്യ കാ​ല​ങ്ങ​ളി​ൽ കാ​ർ​ട്ടൂ​ണു​ക​ളാ​ണ് ഒ​രു നേ​താ​വി​ന്‍റെ മു​ഖം മ​നു​ഷ്യ മ​ന​സി​ലെ​ത്തി​ച്ചി​രു​ന്ന​ത്. അ​ച്ച​ടി മാ​ധ്യ​മ​ങ്ങ​ൾ മാ​ത്ര​മു​ള്ള കാ​ല​മാ​യി​രു​ന്നു അ​ത്. ഫോ​ട്ടൊ​ക​ൾ അ​ത്ര വ്യ​ക്ത​ത​യി​ല്ലാ​ത്ത​താ​യി​രു​ന്നു. അ​തു​കൊ​ണ്ട് കാ​ർ​ട്ടൂ​ണി​സ്റ്റു​ക​ൾ​ക്ക് ന​ല്ല സ്വീ​കാ​ര്യ​ത​യു​ണ്ടാ​യി. ഇ​ന്ന് ത​ത്സ​മ​യ റി​പ്പോ​ർ​ട്ടി​ങ്ങാ​ണ്. ജ​ന​ങ്ങ​ൾ അ​തു​വ​ഴി നേ​താ​ക്ക​ളെ കാ​ണു​ന്നു. അ​താ​ണ് കൂ​ടു​ത​ൽ സ്വീ​കാ​ര്യ​ത​യും. കാ​ർ​ട്ടൂ​ൺ വി​മ​ർ​ശ​ന​ക​ല കൂ​ടി ആ​യ​ത് നേ​താ​ക്ക​ൾ​ക്ക് അ​തൃ​പ്തി ഉ​ണ്ടാ​ക്കി. അ​തു​കൊ​ണ്ട് ഒ​ന്നാം പേ​ജി​ൽ വ​ന്നി​രു​ന്ന കാ​ർ​ട്ടൂ​ണു​ക​ൾ അ​കം പേ​ജി​ൽ ക​യ​റി. എ​ണ്ണം കു​റ​യു​ക​യും വ​ലി​പ്പം കു​റ​യു​ക​യു​മു​ണ്ടാ​യി. രാ​ഷ്‌​ട്രീ​യ കാ​ർ​ട്ടൂ​ണി​ന്‍റെ സ്ഥാ​ന​ത്ത് ട്രോ​ളു​ക​ളും മീ​മു​ക​ളും ആ​ധി​പ​ത്യം നേ​ടി. കാ​ർ​ട്ടൂ​ണി​സ്റ്റു​ക​ൾ​ക്ക് ഇ​തൊ​രു വെ​ല്ലു​വി​ളി ത​ന്നെ​യാ​ണ്.

രാ​ഷ്‌​ട്രീ​യ കാ​ർ​ട്ടൂ​ണു​ക​ളു​ടെ സു​വ​ർ​ണ കാ​ല​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത് കാ​ർ​ട്ടൂ​ണി​സ്റ്റ് ശ​ങ്ക​റി​ന്‍റെ കാ​ലം മു​ത​ൽ​ക്കാ​ണ്. കാ​ർ​ട്ടൂ​ണി​സ്റ്റ് ശ​ങ്ക​റി​ന്‍റെ 121ാം ജ​ന്മ​ദി​നാ​ഘോ​ഷം കാ​യം​കു​ളം ന​ഗ​ര​സ​ഭ​യു​ടെ നൂ​റാം ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​പു​ല​മാ​യി ആ​ഘോ​ഷി​ക്കു​ന്ന​തി​നാ​ൽ ന​മു​ക്കി​ന്ന് അ​ദ്ദേ​ഹ​ത്തെ ഓ​ർ​ക്കാം. കാ​ര്‍ട്ടൂ​ണി​സ്റ്റ് ശ​ങ്ക​ര്‍ എ​ന്ന പേ​ര് ഇ​ന്ത്യ​ന്‍ കാ​ര്‍ട്ടൂ​ണ്‍ ച​രി​ത്ര​ത്തി​ല്‍ എ​ന്ന പോ​ലെ ഇ​ന്ത്യ​ന്‍ രാ​ഷ്‌​ട്രീ​യ ച​രി​ത്ര​ത്തി​ലേ​യും തി​ള​ങ്ങു​ന്ന പേ​രു​ക​ളി​ലൊ​ന്നാ​ണ്. ശ​ങ്ക​ര്‍ മ​ല​യാ​ളി​യാ​ണെ​ന്ന​തു ത​ന്നെ​യാ​ണ് ന​മു​ക്ക് കൂ​ടു​ത​ല്‍ അ​ഭി​മാ​നി​ക്കാ​ന്‍ കാ​ര​ണം. കാ​യം​കു​ള​ത്ത് ജ​നി​ച്ച്, തി​രു​വ​ന​ന്ത​പു​ര​ത്ത് കോ​ളെ​ജ് പ​ഠ​നം പൂ​ര്‍ത്തി​യാ​ക്കി, ബോം​ബെ വ​ഴി ഡ​ല്‍ഹി​യി​ലെ​ത്തി കാ​ര്‍ട്ടൂ​ണ്‍ ലോ​ക​ത്ത് ത​ന്‍റേ​താ​യ സിം​ഹാ​സ​നം ഉ​റ​പ്പി​ച്ച അ​പൂ​ര്‍വ പ്ര​തി​ഭ​യാ​ണ് കാ​ര്‍ട്ടൂ​ണി​സ്റ്റ് ശ​ങ്ക​ര്‍. ഇ​ന്ത്യ​ന്‍ കാ​ര്‍ട്ടൂ​ണി​ന്‍റെ പി​താ​വെ​ന്ന വി​ശേ​ഷ​ണ​വും അ​ദ്ദേ​ഹ​ത്തി​നു​ണ്ട്. ജീ​വി​ത​കാ​ല​ത്തി​ന്‍റെ വ​ലി​യൊ​രു പ​ങ്ക് മു​ഴു​വ​ന്‍ വ​ട​ക്കേ ഇ​ന്ത്യ​യി​ല്‍ ജീ​വി​ച്ചി​ട്ടും, ഹി​ന്ദി ശ​ങ്ക​റി​ന് വ​ശ​മി​ല്ലാ​യി​രു​ന്നു!

ശ​ങ്ക​റി​ന്‍റെ ബ്ര​ഷ് സ്ട്രോ​ക്കി​ല്‍ ഇ​ന്ത്യ​യി​ലെ നേ​താ​ക്ക​ള്‍ അ​ഭി​മാ​നം കൊ​ണ്ടു. ശ​ങ്ക​റി​ന്‍റെ കാ​ര്‍ട്ടൂ​ണി​ല്‍ ക​ഥാ​പാ​ത്ര​മാ​കു​ക എ​ന്ന​ത് വ​ലി​യൊ​രു അം​ഗീ​കാ​ര​മാ​യി​രു​ന്നു നേ​താ​ക്ക​ള്‍ക്ക്. ക​റു​ത്ത വ​ര​ക​ളി​ലൂ​ടെ വെ​ള്ളി വെ​ളി​ച്ചം ക​ണ്ട് ശ്ര​ദ്ധേ​യ​രാ​യ​വ​ര്‍ അ​ന​വ​ധി. അ​ദ്ദേ​ഹ​ത്തി​ന്‍റെ ത​ണ​ല്‍ പ​റ്റി എ​ത്ര​യോ കാ​ര്‍ട്ടൂ​ണി​സ്റ്റു​ക​ള്‍ പി​ല്‍ക്കാ​ല​ത്ത് പ്ര​ശ​സ്ത​രാ​യി. മ​ല​യാ​ള കാ​ര്‍ട്ടൂ​ണി​ന് മേ​ല്‍കോ​യ്മ ഉ​ണ്ടാ​കു​ന്ന​തി​ന് മു​ഖ്യ കാ​ര​ണ​ക്കാ​ര​ന്‍ മ​റ്റാ​രു​മ​ല്ലെ​ന്ന് നി​സ്സം​ശ​യം പ​റ​യാം. കാ​ര്‍ട്ടൂ​ണ്‍ രം​ഗ​ത്തെ അ​നു​പ​മ പ്ര​തി​ഭാ വി​ലാ​സം കൊ​ണ്ട് ത​ന്നെ​യാ​ണ് ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും ഉ​യ​ര്‍ന്ന സി​വി​ലി​യ​ന്‍ ബ​ഹു​മ​തി പ​ദ്മ​ശ്രീ, പ​ദ്മ​ഭൂ​ഷ​ൻ, പ​ദ്മ​വി​ഭൂ​ഷ​ൻ എ​ന്നി​വ ന​ല്‍കി രാ​ജ്യം ആ​ദ​രി​ച്ചു.

ലോ​ക​ത്തി​ന്‍റെ പ​ല ഭാ​ഗ​ത്തും കാ​ര്‍ട്ടൂ​ണ്‍ മ്യൂ​സി​യ​ങ്ങ​ള്‍ ഉ​ണ്ടെ​ങ്കി​ലും ഇ​ന്ത്യ​യി​ല്‍ അ​ത്ത​ര​മൊ​ന്ന് ആ​ദ്യ​മാ​യി കാ​ര്‍ട്ടൂ​ണി​സ്റ്റ് ശ​ങ്ക​റി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ ജ​ന്മ​നാ​ടാ​യ കാ​യം​കു​ള​ത്ത് പ്ര​വ​ര്‍ത്തി​ക്കു​ന്നു. കേ​ര​ള ല​ളി​ത​ക​ലാ അ​ക്കാ​ദ​മി​യു​ടെ മേ​ല്‍നോ​ട്ട​ത്തി​ലാ​ണി​ത്. ശ​ങ്ക​റി​ന്‍റെ ഒ​റി​ജി​ന​ല്‍ കാ​ര്‍ട്ടൂ​ണു​ക​ള്‍, ഫോ​ട്ടൊ​ക​ള്‍, ശ​ങ്കേ​ഴ്സ് വീ​ക്കി​ലി, ശ​ങ്ക​ര്‍ വ​ര​യ്ക്കാ​ന്‍ ഉ​പ​യോ​ഗി​ച്ച പെ​ന്‍സി​ല്‍ ബ്ര​ഷ്, കോ​ട്ട് എ​ന്നു​വേ​ണ്ട അ​ദ്ദേ​ഹ​ത്തെ ഓ​ർ​മി​ക്കാ​വു​ന്ന എ​ല്ലാം അ​വി​ടെ കാ​ണാം. ശ​ങ്ക​റി​ന്‍റെ മാ​ത്ര​മ​ല്ല ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ കാ​ര്‍ട്ടൂ​ണി​സ്റ്റു​ക​ളു​ടെ​യെ​ല്ലാം ഒ​റി​ജി​ന​ല്‍ കാ​ര്‍ട്ടൂ​ണു​ക​ളാ​ണ് മ്യൂ​സി​യ​ത്തി​ല്‍ പ്ര​ദ​ര്‍ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. സ്വ​ത​ന്ത്ര്യ​ത്തി​ന് മു​ന്‍പ്, അ​തി​ന് ശേ​ഷം, നെ​ഹ്റു, ഇ​ന്ദി​ര കാ​ലം എ​ന്നി​ങ്ങ​നെ നാ​ലാ​യി ത​രം തി​രി​ച്ചാ​ണ് പ്ര​ദ​ർ​ശ​നം. ദേ​ശീ​യ പാ​ത​യി​ല്‍ കൃ​ഷ്ണ​പു​രം കൊ​ട്ടാ​ര​ത്തി​നോ​ട് ചേ​ര്‍ന്നു​ള്ള മ്യൂ​സി​യം 15,000 ച​തു​ര​ശ്ര അ​ടി​യി​ലേ​റെ വി​സ്തീ​ര്‍ണ​ത്തി​ല്‍ 5 ബ്ലോ​ക്കു​ക​ളാ​ക്കി​യാ​ണ് പ​ണി​തി​രി​ക്കു​ന്ന​ത്.

ശ​ങ്ക​റി​ന്‍റെ ശി​ഷ്യ​രാ​യ ഒ​ട്ടു​മി​ക്ക​പേ​രും പി​ല്‍ക്കാ​ല​ത്ത് പ്ര​ശ​സ്ത കാ​ര്‍ട്ടൂ​ണി​സ്റ്റു​ക​ളാ​യി മാ​റി. ഇ​ന്ത്യ​ന്‍ കാ​ര്‍ട്ടൂ​ണ്‍ ക​ല​യു​ടെ പി​താ​വാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ​ങ്കേ​ഴ്സ് വീ​ക്കി​ലി കാ​ര്‍ട്ടൂ​ണ്‍ സ​ര്‍വ​ക​ലാ​ശാ​ല ത​ന്നെ​യാ​യി​രു​ന്നു. പ്ര​ശ​സ്ത കാ​ര്‍ട്ടൂ​ണി​സ്റ്റ് ഡേ​വി​ഡ് ലോ​യു​ടെ ശൈ​ലി​യാ​യി​രു​ന്നു ശ​ങ്ക​ര്‍ പി​ന്തു​ട​ര്‍ന്ന​ത്. ത​ന്‍റെ ശി​ഷ്യ​രും അ​പ്ര​കാ​രം ത​ന്നെ​യാ​യി​രി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന് നി​ര്‍ബ​ന്ധ​മാ​യി​രു​ന്നു.

ശ​ങ്ക​റു​മാ​യി ഒ​ട്ടു മി​ക്ക ശി​ഷ്യ​രും പി​ണ​ങ്ങി​യാ​ണ് പി​രി​ഞ്ഞ​ത് എ​ന്നും പ​റ​ഞ്ഞു​കേ​ട്ടി​രു​ന്നു. എ​ല്ലാ​വ​രും ശ​ങ്ക​റി​നോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന കാ​ല​ത്തെ ന​ല്ല ഓ​ര്‍മ​ക​ള്‍ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. പ​ക്ഷെ ഒ​രാ​ളും മ​ന​സി​ല്‍ ത​ട്ടി​യു​ള്ള ഒ​രു അ​നു​ഭ​വ​വും എ​ഴു​തി​യി​ട്ടി​ല്ല. ശ​ങ്ക​ര്‍ പെ​ര്‍ഫെ​ക്‌​ഷ​ന്‍റെ വ​ക്താ​വാ​യി​രു​ന്നു. എ​പ്പോ​ഴും പൂ​ര്‍ണ​ത അ​ദ്ദേ​ഹം ആ​ഗ്ര​ഹി​ച്ചി​രു​ന്നു. ശി​ഷ്യ​ര്‍ വ​ര​യ്ക്കു​ന്ന കാ​ര്‍ട്ടൂ​ണു​ക​ള്‍ പ​ല​വ​ട്ടം മാ​റ്റി വ​ര​പ്പി​ക്കും. സ്വ​ന്ത​മാ​യി കാ​ര്‍ട്ടൂ​ണു​ക​ള്‍ വ​ര​യ്ക്കു​ന്ന സ​മ​യ​ത്ത് ശ​ങ്ക​റും പ​ല​വ​ട്ടം കാ​ര്‍ട്ടൂ​ണു​ക​ള്‍ മാ​റ്റി വ​ര​യ്ക്കു​മാ​യി​രു​ന്നു. ക​ലാ​കാ​ര​ന്മാ​ര്‍ സ്വാ​ത​ന്ത്ര്യം ഇ​ഷ്ട​പ്പെ​ടു​ന്ന​വ​രാ​യി​രു​ന്നു. ശ​ങ്ക​ര്‍ ഒ​രു അ​ധ്യാ​പ​ക​നെ പോ​ലെ​യാ​യി​രു​ന്നു ശി​ഷ്യ​രെ ശാ​സി​ച്ച​തും മ​റ്റും. പ​ക്ഷേ പ​ല​രും അ​ത് ഉ​ള്‍കൊ​ണ്ടി​ല്ലെ​ന്ന് ബി.​ജി. വ​ര്‍മ​യു​ടെ ഭാ​ര്യ ഗാ​യ​ത്രി വ​ര്‍മ പ​റ​യു​ന്നു.

കാ​ര്‍ട്ടൂ​ണി​സ്റ്റ് കു​ട്ടി 48 വ​ര്‍ഷ​മാ​ണ് ശ​ങ്ക​റി​ന്‍റെ ശി​ഷ്യ​നാ​യി ഉ​ണ്ടാ​യി​രു​ന്ന​ത്. ശ​ങ്ക​റി​ന്‍റെ എ​ല്ലാ ശീ​ല​ങ്ങ​ളും ദു​ശീ​ല​ങ്ങ​ളും അ​ദ്ദേ​ഹ​ത്തി​ന് അ​റി​യാ​മാ​യി​രു​ന്നു. ശ​ങ്ക​റി​ന്‍റെ കു​ടും​ബ​ക്കാ​രെ മാ​റ്റി നി​ര്‍ത്തി​യാ​ല്‍ അ​ദ്ദേ​ഹ​ത്തെ അ​ടു​ത്ത​റി​യു​ന്ന ആ​ദ്യ വ്യ​ക്തി കു​ട്ടി ത​ന്നെ​യാ​ണ്. കു​ട്ടി എ​ല്ലാ പ​ദ്ധ​തി​ക​ളു​മാ​യും ശ​ങ്ക​റു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രു​ന്നു, എ​ന്നാ​ല്‍ ഒ​രി​ക്ക​ലും ശ​ങ്ക​റി​ന്‍റെ ശ​മ്പ​ളം പ​റ്റു​ന്ന ഒ​രു ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നി​ല്ല. പ​ല പ​ത്ര​ങ്ങ​ളു​ടെ​യും സ്റ്റാ​ഫ് കാ​ര്‍ട്ടൂ​ണി​സ്റ്റ് ആ​യി​രു​ന്നു കൊ​ണ്ടാ​ണ് ശ​ങ്ക​റി​നാ​യി കു​ട്ടി സേ​വ​നം ന​ട​ത്തി​യ​ത്. ശ​ങ്ക​റി​നെ പ​രാ​മ​ര്‍ശി​ച്ച് കു​ട്ടി പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ള്‍ ഏ​റെ ച​ര്‍ച്ച ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. പ്ര​മു​ഖ​രാ​യ പ​ല​രും അ​വ​രു​ടെ ആ​ത്മ​ക​ഥ​ക​ളി​ല്‍ അ​തി​ന് സ​മാ​ന​മാ​യ പ​രാ​മ​ര്‍ശം ന​ട​ത്തി.

ശ​ങ്ക​റി​നെ​ക്കു​റി​ച്ച് വ​ള​രെ​യേ​റെ സം​ഭ​വ​ങ്ങ​ള്‍ ന​മ്മ​ള്‍ കേ​ട്ടി​ട്ടു​ണ്ട്. അ​തി​ല്‍ നി​ന്ന് തീ​ര്‍ത്തും വ്യ​ത്യ​സ്ത​മാ​യ കൂ​ട്ടി​ച്ചേ​ര്‍ക്ക​ലാ​ണ് ശ​ങ്ക​റി​ന്‍റെ നി​ഴ​ലാ​യി നി​ന്ന കു​ട്ടി വെ​ളി​പ്പെ​ടു​ത്തി​യ​ത്. അ​ദ്ദേ​ഹ​ത്തെ​ക്കു​റി​ച്ചു​ള്ള ഛായാ​പ​ടം പൂ​ര്‍ണ​മാ​ക്കാ​ന്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ വ്യ​ക്തി​ത്വ​ത്തി​ലെ മ​റ്റൊ​രു ഭാ​ഗം ചൂ​ണ്ടി​ക്കാ​ണി​ക്കു​ക എ​ന്ന​തൊ​ഴി​ച്ചാ​ല്‍. വ​ള​രെ​യ​ധി​കം ക​ട​പ്പെ​ട്ടി​രി​ക്കു​ന്ന വ്യ​ക്തി​യെ​ന്ന നി​ല​യി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്വ​ഭാ​വ​ത്തി​ലെ ചി​ല ക​റു​ത്ത ഏ​ടു​ക​ള്‍ ഞാ​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ല്‍ എ​ന്നോ​ടു പൊ​റു​ക്കു​മെ​ന്ന ആ​മു​ഖ​ത്തി​ലാ​ണ് കു​ട്ടി പി​ല വി​വ​ര​ങ്ങ​ള്‍ പ​റ​ഞ്ഞ​ത്. അ​ദ്ദേ​ഹം മ​ക​നെ​പ്പോ​ലെ എ​ന്നെ സ്നേ​ഹി​ച്ചു. പ​ക​രം ഞാ​ന്‍ ഒ​രു അ​ള്‍സേ​ഷ്യ​ന്‍ നാ​യ​യെ​പ്പോ​ലെ അ​ദ്ദേ​ഹ​ത്തോ​ടു വി​ശ്വ​സ്ത​ത പു​ല​ര്‍ത്തി എ​ന്ന് കു​ട്ടി പ​റ​യു​ന്ന​തി​ല്‍ ത​ന്നെ എ​ല്ലാം അ​ട​ങ്ങി​യി​ട്ടു​ണ്ട്.

ശ​ങ്ക​റി​ന്‍റെ ശി​ഷ്യ​നാ​കാ​ന്‍ ക​ഴി​ഞ്ഞ​തി​ല്‍ അ​ഭി​മാ​നി​ക്കു​ന്നു എ​ന്നു പ​റ​ഞ്ഞ അ​ദ്ദേ​ഹം ഒ​ന്നു പ​റ​യു​ന്നു. എ​ല്ലാ​വ​രും ശ​ങ്ക​റി​നെ​ക്കു​റി​ച്ചു വ​ള​രെ ശു​ഭ്ര​വും മാ​ലാ​ഖാ​തു​ല്യ​വു​മാ​യ ഒ​രു ചി​ത്ര​മാ​ണു ന​ല്‍കി​യി​രി​ക്കു​ന്ന​ത്. ""അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​റു​പ്പും വെ​ളു​പ്പം ക​ല​ര്‍ന്ന ഒ​രു ഛായാ​ചി​ത്രം വ​ര​യ്ക്കാ​ന്‍ ആ​ര്‍ക്കും ധൈ​ര്യം വ​ന്നി​ട്ടി​ല്ല. ക​റു​ത്ത "ഷെ​യ്ഡു'​ക​ളി​ല്ലാ​തെ ഒ​രു "പോ​ര്‍ട്രെ​യി​റ്റ്' ചി​ത്ര​വും പൂ​ര്‍ത്തി​യാ​കു​ന്നി​ല്ല. എ​ല്ലാ മ​നു​ഷ്യ​ജീ​വി​ക​ള്‍ക്കും ന്യൂ​ന​ത​ക​ളു​ണ്ട്. അ​ക്കാ​ര​ണം കൊ​ണ്ടു ത​ന്നെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഛായാ​പ​ടം ഒ​ന്നു "റീ​ട​ച്ച് ' ചെ​യ്യേ​ണ്ട​ത് എ​ന്‍റെ ക​ട​മ​യാ​ണെ​ന്നു ഞാ​ന്‍ ക​രു​തു​ന്നു. ശ​ങ്ക​ര്‍ മ​ഹാ​നാ​യ ഒ​രു കാ​ര്‍ട്ടൂ​ണി​സ്റ്റാ​യി​രു​ന്നു. കാ​ര്‍ട്ടൂ​ണി​ങ്ങി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്ഥാ​നം അ​ദ്വി​തീ​യ​മാ​യി നി​ല്‍ക്കു​ന്നു. ആ ​രം​ഗ​ത്ത് അ​ദ്ദേ​ഹം പോ​യ​പ്പോ​ഴു​ണ്ടാ​യ വി​ട​വ് ആ​രും നി​ക​ത്തി​യി​ട്ടി​ല്ല. മ​റ്റു നി​ര​വ​ധി മേ​ഖ​ല​ക​ളി​ലും അ​ദ്ദേ​ഹം വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ചു''.

കാ​ര്‍ട്ടൂ​ണി​സ്റ്റ് ശ​ങ്ക​റും ശ​ങ്ക​ര​പ്പി​ള്ള​യും പൂ​ര്‍ണ​മാ​യും ര​ണ്ടു വ്യ​ത്യ​സ്ത വ്യ​ക്തി​ക​ളാ​യി​രു​ന്നു എ​ന്ന് കു​ട്ടി വ്യ​ക്ത​മാ​ക്കി. ഇ​ട​ത്ത​ട്ട നാ​രാ​യ​ണ​നും പോ​ത്ത​ന്‍ ജോ​സ​ഫും ചെ​ല​പ​തി റാ​വു​വും ടി.​ജെ.​എ​സ്. ജോ​ര്‍ജും അ​വ​രു​ടെ വാ​ക്കു​ക​ളി​ല്‍ കു​ട്ടി​യു​ടെ നി​രീ​ക്ഷ​ണ​ത്തെ സാ​ധൂ​ക​രി​ക്കും ത​ര​ത്തി​ല്‍ എ​ഴു​തി​യി​ട്ടു​ണ്ട്. ഈ ​വൈ​രു​ധ്യ​ത്തെ​ക്കു​റി​ച്ച് അ​ക്കാ​ല​ത്ത് ശ​ങ്ക​റി​നോ​ട് ചേ​ര്‍ന്ന് നി​ന്ന​വ​ര്‍ പ​ല​പ്പോ​ഴും അ​ത്ഭു​ത​പ്പെ​ടു​മാ​യി​രു​ന്നു. അ​ദ്ദേ​ഹം കാ​ര്‍ട്ടൂ​ണു​ക​ളി​ല്‍ കു​ത്തി​വ​ച്ചി​രു​ന്ന ഹാ​സ്യം ഒ​രി​ക്ക​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ ദൈ​നം​ദി​ന ജീ​വി​ത​ത്തി​ലേ​ക്കു ക​ട​ന്നു​വ​ന്നി​രു​ന്നി​ല്ല. അ​ദ്ദേ​ഹ​ത്തി​ന് ഒ​രേ​യൊ​രു സം​ഭാ​ഷ​ണ വി​ഷ​യ​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളു- അ​ദ്ദേ​ഹം മാ​ത്രം. അ​ദ്ദേ​ഹ​വും പി​ന്നെ അ​ദ്ദേ​ഹ​ത്തി​നു നെ​ഹ്റു​വു​മാ​യു​ള്ള അ​ടു​പ്പ​വും. ഇ​ത് ഒ​ട്ടു​മി​ക്ക​വ​ര്‍ക്കും അ​രോ​ച​ക​മാ​യി​രു​ന്നു. എ​ന്നാ​ല്‍ അ​ദ്ദേ​ഹം അ​തു മ​ന​സി​ലാ​ക്കി​യി​രു​ന്ന​തേ​യി​ല്ല.

കാ​ര്‍ട്ടൂ​ണി​സ്റ്റ് കു​ട്ടി പ​റ​യു​ന്ന​ത്, അ​തീ​വ ഹാ​സ്യ​ര​സ​പ്ര​ദ​മാ​യ നൂ​റു​ക​ണ​ക്കി​നു കാ​ര്‍ട്ടൂ​ണു​ക​ള്‍ ശ​ങ്ക​ര്‍ വ​ര​ച്ചു എ​ന്നാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ര്‍ട്ടൂ​ണു​ക​ളോ​ടു ജ​ന​ങ്ങ​ള്‍ അ​ട്ട​ഹാ​സ​ത്തോ​ടെ പ്ര​തി​ക​രി​ക്കു​ക​യും ചെ​യ്തു. ഒ​രു പു​ഞ്ചി​രി​യോ വി​ഡ്ഢി​ച്ചി​രി​യോ അ​ല്ല, മ​റി​ച്ച് പൊ​ട്ടി​ച്ചി​രി​യോ​ടെ ത​ന്നെ.

കു​ട്ടി ക​ഴി​ഞ്ഞാ​ല്‍ കാ​ര്‍ട്ടൂ​ണി​സ്റ്റ് സാ​മു​വ​ലാ​ണ് ശ​ങ്ക​റി​ന്‍റെ കൂ​ടെ ഏ​റെ കാ​ലം പ്ര​വ​ര്‍ത്തി​ച്ച മ​റ്റൊ​രു ശി​ഷ്യ​ന്‍. ശ​ങ്ക​റി​ന്‍റെ കാ​ര്‍ട്ടൂ​ണു​ക​ളി​ലെ മേ​ശ​യും ക​സേ​ര​യും, സാ​രി​യി​ലേ​യും മ​റ്റ് തു​ണി​ക​ളി​ലേ​യും ഡി​സൈ​നു​ക​ള്‍ വ​ര​ച്ചി​രു​ന്ന​ത് സാ​മു​വ​ല്‍ ആ​യി​രു​ന്നു. 1948ല്‍ ​ശ​ങ്കേ​ഴ്സ് വീ​ക്കി​ലി തു​ട​ങ്ങി​യ ഉ​ട​നെ ത​ന്നെ​യാ​യി​രു​ന്നു സാ​മു​വ​ല്‍ ശ​ങ്ക​റി​ന്‍റെ കൂ​ടെ ശി​ഷ്യ​ത്വം നേ​ടി​യ​ത്. രാ​വി​ലെ 6 മ​ണി​ക്ക് ബാ​ബ​ര്‍ ലൈ​നി​ലു​ള്ള ശ​ങ്ക​റി​ന്‍റെ വീ​ട്ടി​ല്‍ സാ​മു​വ​ല്‍ എ​ന്നും എ​ത്തു​മാ​യി​രു​ന്നു. ശ​ങ്ക​റി​ന് അ​തു​കൊ​ണ്ട് ത​ന്നെ സാ​മു​വ​ലി​നെ വ​ലി​യ ഇ​ഷ്ട​മാ​യി​രു​ന്നു.

ശ​ങ്കേ​ഴ്സ് വീ​ക്കി​ലി​യി​ല്‍ കാ​ലു മീ​ന എ​ന്ന സ്ട്രി​പ്പ് കാ​ര്‍ട്ടൂ​ണ്‍ സ്ഥി​ര​മാ​യി വ​ര​യ്ക്കാ​ന്‍ സാ​മു​വ​ല്‍ തു​ട​ങ്ങി. ഇ​ന്ന​ത്തെ പോ​ലെ ഡി​ജി​റ്റ​ല്‍ ലേ ​ഔ​ട്ട് ആ​യി​രു​ന്നി​ല്ല എ​ന്ന​തു കൊ​ണ്ട് ക​മ്പോ​സി​ങ് ക​ഴി​ഞ്ഞാ​ല്‍ മി​ക്ക​വാ​റും ഒ​ഴി​ഞ്ഞ ഇ​ടം വ​രും. അ​വി​ടെ സാ​മൂ​ഹ്യ കാ​ര്‍ട്ടൂ​ണു​ക​ള്‍ വ​ര​ച്ച് ചേ​ര്‍ക്കു​ന്ന​ത് സാ​മു​വ​ലാ​യി​രു​ന്നു. കു​ട്ടി​ക്കും സാ​മു​വ​ലി​നും ശ​ങ്ക​ര്‍ ശ​മ്പ​ളം ന​ല്‍കി​യി​രു​ന്നി​ല്ല. ശ​ങ്ക​റി​നോ​ടൊ​പ്പം വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഭ​ക്ഷ​ണം മാ​ത്ര​മാ​യി​രു​ന്നു പ്ര​തി​ഫ​ലം. സാ​മു​വ​ല്‍ കു​ട്ടി​യെ​പ്പോ​ലെ പ്ര​ശ​സ്ത​മാ​യ പ​ത്ര​ങ്ങ​ളി​ല്‍ കാ​ര്‍ട്ടൂ​ണി​സ്റ്റാ​യി ജോ​ലി ചെ​യ്താ​ണ് വ​രു​മാ​നം ക​ണ്ടെ​ത്തി​യ​ത്. ആ​ദ്യ​കാ​ല​ങ്ങ​ളി​ല്‍ ശ​ങ്കേ​ഴ്സ് വീ​ക്കി​ലി​ക്ക് പ്ര​തി​ഫ​ലം ന​ല്‍കാ​നു​ള്ള വ​രു​മാ​നം ഉ​ണ്ടാ​യി​രു​ന്നി​ല്ല. വീ​ക്കി​ലി​ക്ക് പ​ര​സ്യ​ത്തി​ലൂ​ടെ വ​രു​മാ​നം കി​ട്ടി തു​ട​ങ്ങി​യ​പ്പോ​ള്‍ ശ​ങ്ക​ര്‍ കാ​ര്‍ട്ടൂ​ണി​സ്റ്റു​ക​ള്‍ക്ക് പ്ര​തി​ഫ​ല​വും കൊ​ടു​ത്തു തു​ട​ങ്ങി.

1951ൽ ​ആ​ദ്യ​മാ​ണ് ഒ.​വി. വി​ജ​യ​ന്‍ ശ​ങ്കേ​ഴ്സ് വീ​ക്കി​ലി​യി​ല്‍ വ​രു​ന്ന​ത്. വി​ജ​യ​ന്‍ 1950ക​ളു​ടെ അ​വ​സാ​നം മ​ദി​രാ​ശി യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ കീ​ഴി​ലു​ള്ള ഒ​രു കോ​ളെ​ജി​ല്‍ ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​ക​നാ​യി​രു​ന്നു.

ഒ​രു കാ​ര്‍ട്ടൂ​ണി​സ്റ്റ് ച​ലി​ക്കു​ന്ന വി​ജ്ഞാ​ന​കോ​ശ​മാ​യി​രി​ക്ക​ണം എ​ന്നാ​യി​രു​ന്നു ശ​ങ്ക​റി​ന്‍റെ പ​ക്ഷം. ചി​രി​പ്പി​ക്കു​ക എ​ന്ന​തു ത​ന്നെ​യാ​ണ് കാ​ര്‍ട്ടൂ​ണി​ന്‍റെ മൗ​ലി​ക ധ​ര്‍മം എ​ന്നും അ​ദ്ദേ​ഹം വി​ശ്വ​സി​ച്ചു. ച​തു​ര​ത്തി​ന​കം മു​ഴു​വ​നും ചി​ത്രം നി​റ​ഞ്ഞു നി​ല്‍ക്ക​ണ​മെ​ന്ന​താ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ങ്ക​ല്പ​നം; പ​ശ്ചാ​ത്ത​ല വ​ര്‍ണ​ന ഉ​ള്‍പ്പെ​ടെ, ഡേ​വി​ഡ് ലോ​യു​ടെ ചി​ത്രം പോ​ലെ, ഒ​രു പെ​യി​ന്‍റി​ങ്ങി​ന്‍റെ ദൃ​ശ്യ​ഭം​ഗി​യു​ള​വാ​ക്കും വി​ധം. സ്കെ​ച്ച് പെ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നോ​ട് അ​ദ്ദേ​ഹം വി​യോ​ജി​ച്ചു. നാം ​ഉ​ദ്ദേ​ശി​ക്കു​ന്നി​ടം വ​രെ ചെ​ന്നെ​ത്താ​ന്‍ അ​തി​നു ക​ഴി​യു​ക​യി​ല്ല. ബ്ര​ഷ് ത​ന്നെ​യാ​ണ് ഏ​റ്റ​വും യോ​ഗ്യ​വും ശ​ക്ത​വു​മാ​യ ഉ​പ​ക​ര​ണം.

അ​ബു എ​ബ്ര​ഹാ​മി​നൊ​പ്പം ത​ന്നെ ശ​ങ്കേ​ഴ്സ് വീ​ക്കി​ലി​യി​ല്‍ എ​ത്തി​യ​വ​രാ​യി​രു​ന്നു പ്ര​കാ​ശ് ഘോ​ഷും രാം ​കു​മാ​ര്‍ റാ​യും. 1953ല്‍ ​ത​ന്നെ അ​ബു എ​ബ്ര​ഹാം ശ​ങ്കേ​ഴ്സ് വീ​ക്കി​ലി​യി​ല്‍ നി​ന്ന് രാ​ജി​വ​ച്ച് ബ്രി​ട്ട​ണി​ലേ​ക്കു പോ​യി. രാം​കു​മാ​റും സാ​മു​വ​ലും പി​ന്നാ​ലെ ശ​ങ്കേ​ഴ്സ് വീ​ക്കി​ലി​യി​ല്‍ നി​ന്ന് രാ​ജി​വ​ച്ചു. ബോം​ബ​യി​ല്‍ ബ്ലി​റ്റ്സി​ലും മ​റ്റും കാ​ര്‍ട്ടൂ​ണു​ക​ള്‍ വ​ര​ച്ചി​രു​ന്ന കേ​ര​ള​വ​ര്‍മ എ​ന്ന കാ​ര്‍ട്ടൂ​ണി​സ്റ്റ് കെ​വി​യെ 1953ല്‍ ​ശ​ങ്ക​ര്‍ ക്ഷ​ണി​ച്ചു വ​രു​ത്തി ശ​ങ്കേ​ഴ്സ് വീ​ക്കി​ലി​യി​ല്‍ കാ​ര്‍ട്ടൂ​ണി​സ്റ്റാ​ക്കി. 1960ല്‍ ​കേ​ര​ള വ​ര്‍മ ശ​ങ്കേ​ഴ്സ് വീ​ക്കി​ലി​യി​ല്‍ നി​ന്ന് രാ​ജി​വ​ച്ചു. പ​ക്ഷെ ശ​ങ്ക​റു​മാ​യു​ള്ള ഹൃ​ദ​യ​ബ​ന്ധം പി​ന്നീ​ടും തു​ട​ര്‍ന്നി​രു​ന്നു.

1963ല്‍ ​ഒ.​വി. വി​ജ​യ​ന്‍ രാ​ജി​വ​ച്ച ഒ​ഴി​വി​ലാ​ണ് കാ​ര്‍ട്ടൂ​ണി​സ്റ്റ് യേ​ശു​ദാ​സ​ന്‍ എ​ത്തു​ന്ന​ത്. ക​മ്യൂ​ണി​സ്റ്റ് പാ​ര്‍ട്ടി ഓ​ഫ് ഇ​ന്ത്യ​യു​ടെ മു​ഖ​പ​ത്ര​മാ​യ ജ​ന​യു​ഗ​ത്തി​ല്‍ നി​ന്നാ​യി​രു​ന്നു വ​ര​വ്. 6 വ​ര്‍ഷം മാ​ത്ര​മേ യേ​ശു​ദാ​സ​ന്‍ ശ​ങ്ക​റി​ന്‍റെ കൂ​ടെ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. ശ​ങ്ക​റി​ന് ഏ​റെ പ്രി​യ​പ്പെ​ട്ട ശി​ഷ്യ​നാ​യി​രു​ന്നു യേ​ശു​ദാ​സ​ന്‍. ശ​ങ്ക​റു​മാ​യി അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​മി​ല്ലാ​തെ രാ​ജി​വെ​ച്ച ശി​ഷ്യ​ന്‍ എ​ന്ന പേ​രും യേ​ശു​ദാ​സി​ന് അ​വ​കാ​ശ​പ്പെ​ട്ട​താ​ണ്.

യേ​ശു​ദാ​സ​ന്‍ ഉ​ണ്ടാ​യി​രു​ന്ന സ​മ​യ​ത്തു ത​ന്നെ കാ​ര്‍ട്ടൂ​ണി​സ്റ്റ് ബാ​ല​ന്‍ ശ​ങ്കേ​ഴ്സ് വീ​ക്കി​ലി​യി​ല്‍ ജോ​ലി ചെ​യ്തി​രു​ന്നു. ശ​ങ്കേ​ഴ്സ് വീ​ക്കി​ലി​യി​ല്‍ നി​ന്ന് രാ​ജി​വ​ച്ച ബാ​ല​ന്‍ വി​ദേ​ശ പ​ത്ര​ങ്ങ​ളി​ലാ​ണു പി​ല്‍ക്കാ​ല​ത്ത് പ്ര​വ​ര്‍ത്തി​ച്ചി​രു​ന്ന​ത്. യേ​ശു​ദാ​സ​നു ശേ​ഷം ബി.​എം. ഗ​ഫൂ​ര്‍ അ​വി​ടെ വ​ന്നെ​ങ്കി​ലും 6 മാ​സം കൊ​ണ്ട് ജോ​ലി രാ​ജി​വ​ച്ച് കോ​ഴി​ക്കോ​ട്ടേ​ക്കു മ​ട​ങ്ങി. പി​ന്നീ​ട് ദേ​ശാ​ഭി​മാ​നി, ദീ​പി​ക, മാ​തൃ​ഭൂ​മി പ​ത്ര​ങ്ങ​ളി​ല്‍ അ​ദ്ദേ​ഹം പ്ര​വ​ര്‍ത്തി​ച്ചു.

1970ല്‍ ​ല​ക്ഷ​ദ്വീ​പു​കാ​ര​നാ​യ എ​ന്‍.​കെ.​പി. മു​ത്തു​ക്കോ​യ ഡ​ല്‍ഹി​യി​ലെ​ത്തി. ടെ​ലി​ഫോ​ണ്‍ ഡ​യ​റ​ക്റ്റ​റി​യെ​ടു​ത്ത് ശ​ങ്ക​റി​ന്‍റെ ഫോ​ണ്‍ ന​മ്പ​ര്‍ ക​ണ്ടെ​ത്തി. വ​ന്ന അ​ന്നു ത​ന്നെ ശ​ങ്ക​റെ വി​ളി​ച്ചു. പി​റ്റേ​ന്ന് 3 മ​ണി​ക്ക് നെ​ഹ്റു ഹൗ​സി​ല്‍ കാ​ണാ​മെ​ന്ന് ശ​ങ്ക​ര്‍ പ​റ​ഞ്ഞു. മു​ത്തു​ക്കോ​യ താ​ന്‍ വ​ര​ച്ച ചി​ത്ര​ങ്ങ​ള്‍ കാ​ണി​ച്ചു. പി​റ്റേ​ന്ന് ട്രെ​യ്‌​നി ആ​ര്‍ട്ടി​സ്റ്റാ​യി ചി​ല്‍ഡ്ര​ന്‍സ് വേ​ള്‍ഡി​ല്‍ നി​യ​മ​നം ന​ല്‍കി. ഒ​രു വ​ര്‍ഷ​മേ അ​വി​ടെ ഉ​ണ്ടാ​യു​ള്ളൂ. വ​ര്‍ഷ​ങ്ങ​ള്‍ക്ക് ശേ​ഷം 1986ല്‍ ​കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ ജോ​ലി ല​ഭി​ച്ച് തി​ല​ക് ലൈ​നി​ല്‍ സ​ര്‍ക്കാ​ര്‍ ക്വാ​ര്‍ട്ടേ​ഴ്സി​ല്‍ താ​മ​സ​മാ​ക്കി​യ​പ്പോ​ള്‍ ശ​ങ്ക​റി​ന്‍റെ അ​യ​ല്‍ക്കാ​ര​നാ​യി. 9ാം ന​മ്പ​ര്‍ പു​രാ​ന കി​ല​യി​ലെ ശ​ങ്ക​റി​ന്‍റെ വീ​ടി​ന്‍റെ പി​ന്നി​ലു​ള്ള കെ​ട്ടി​ട​മാ​യി​രു​ന്നു തി​ല​ക് ലൈ​നി​ല്‍ സ​ര്‍ക്കാ​ര്‍ ക്വാ​ര്‍ട്ടേ​ഴ്സ്.

തി​രു​വ​ല്ല നെ​ടു​മ്പ്ര​ത്ത് കൊ​ട്ടാ​ര​ത്തി​ലെ ബി.​ജി. വ​ര്‍മ 1972ല്‍ ​ശ​ങ്കേ​ഴ്സ് വീ​ക്കി​ലി​യി​ല്‍ എ​ത്തി. പ​ട്ടാ​ള​ത്തി​ല്‍ നി​ന്ന് വി​ര​മി​ച്ച ശേ​ഷ​മാ​ണ് വ​ര്‍മ എ​ത്തി​യ​ത്. ശ​ങ്കേ​ഴ്സ് വീ​ക്കി​ലി നി​ര്‍ത്തി​യ​പ്പോ​ള്‍ ചി​ല്‍ഡ്ര​ന്‍സ് ബു​ക്ക് ട്ര​സ്റ്റി​ല്‍ ആ​ര്‍ട്ടി​സ്റ്റാ​യി. ഇ​തി​നി​ടെ 10 കൊ​ല്ല​ത്തോ​ളം ബ​ഹ​റി​നി​ല്‍ ജോ​ലി ചെ​യ്തി​രു​ന്നു. മ​ട​ങ്ങി​യെ​ത്തി ച​ല്‍ഡ്ര​ന്‍സ് ബു​ക്ക് ട്ര​സ്റ്റി​ല്‍ ത​ന്നെ ആ​ര്‍ട്ടി​സ്റ്റാ​യി. 2002 വ​രെ ബി​ജി വ​ര്‍മ അ​വി​ടെ ഉ​ണ്ടാ​യി​രു​ന്നു.

പി​ന്നെ​യു​ള്ള ത​ല​മു​റ​യി​ലെ കാ​ര്‍ട്ടൂ​ണി​സ്റ്റു​ക​ളി​ല്‍ പ​ല​രും ശ​ങ്ക​റി​ന് കീ​ഴി​ല്‍ ജോ​ലി ചെ​യ്തി​ല്ലെ​ങ്കി​ലും ശ​ങ്കേ​ഴ്സ് വീ​ക്കി​ലി​യി​ലൂ​ടെ രം​ഗ​ത്ത് എ​ത്തി​യ​വ​രാ​ണ്. ര​ജീ​ന്ദ​ര്‍ പു​രി, മി​ക്കി പ​ട്ടേ​ല്‍, മ​ല​യാ​റ്റൂ​ര്‍, ര​ങ്ക, ബ്രി​ഷ്വ​ര്‍, കാ​ക്ക്, ഇ.​പി. ഉ​ണ്ണി, സു​ധീ​ര്‍ തൈ​ലാ​ങ്, ന​രേ​ന്ദ്ര, മോ​ഹ​ന്‍ ശി​വാ​ന​ന്ദ് തു​ട​ങ്ങി​യ​വ​ര്‍.

ശി​വ​സേ​ന സ്ഥാ​പ​ക​നും പ്ര​മു​ഖ കാ​ർ​ട്ടൂ​ണി​സ്റ്റു​മാ​യ ബാ​ൽ താ​ക്ക​റെ​യു​ടെ വ​ര​ക​ള്‍ ശ​ങ്ക​റി​ന് ഏ​റെ ഇ​ഷ്ട​മാ​യി​രു​ന്നു. നെ​ഹ്റു​വി​നൊ​പ്പം 1955ല്‍ ​റ​ഷ്യ​ന്‍ സ​ന്ദ​ര്‍ശ​ന​ത്തി​ന് ശ​ങ്ക​ര്‍ പോ​യ അ​വ​സ​ര​ത്തി​ല്‍ ശ​ങ്കേ​ഴ്സ് വീ​ക്കി​ലി​യു​ടെ ക​വ​ര്‍ വ​ര​യ്ക്കാ​ന്‍ ശ​ങ്ക​ര്‍ ക​ണ്ടെ​ത്തി​യ​ത് ബാ​ല്‍ താ​ക്ക​റെ​യെ ആ​യി​രു​ന്നു. അ​ന്ന് ബോം​ബ​യി​ല്‍ നി​ന്നു​ള്ള ഫ്രീ ​പ്ര​സ് ജേ​ര്‍ണ​ലി​ന്‍റെ കാ​ര്‍ട്ടൂ​ണി​സ്റ്റാ​യി​രു​ന്നു താ​ക്ക​റെ. ശ​ങ്ക​ര്‍ ബോം​ബെ​യി​ല്‍ ഫ്രീ ​പ്ര​സ് ഓ​ഫീ​സി​ല്‍ നേ​രി​ട്ടെ​ത്തി താ​ക്ക​റെ​യും കൂ​ട്ടി പ​ത്രാ​ധി​പ​രെ ക​ണ്ട് ശ​ങ്കേ​ഴ്സ് വീ​ക്കി​ലി​യി​ല്‍ വ​ര​യ്ക്കാ​ന്‍ അ​നു​മ​തി വാ​ങ്ങു​ക​യാ​യി​രു​ന്നു. ഫ്രീ ​പ്ര​സ് ജേ​ര്‍ണ​ലി​ന്‍റെ പ​ത്രാ​ധി​പ​രു​ടെ അ​നു​മ​തി​യോ​ടെ ബാ​ല്‍ താ​ക്ക​റ​യെ ശ​ങ്കേ​ഴ്സ് വീ​ക്കി​ലി​യു​ടെ ക​വ​ര്‍ വ​ര​യ്ക്കാ​ന്‍ ഏ​ല്‍പ്പി​ച്ചു.

മ​ട​ങ്ങും വ​ഴി ശ​ങ്ക​ര്‍ ഒ​രു കാ​ര്‍ട്ടൂ​ണ്‍ താ​ക്ക​റെ​യി​ല്‍ നി​ന്ന് വ​ര​ച്ച് വാ​ങ്ങി​യാ​ണ് ഡ​ല്‍ഹി​ക്ക് മ​ട​ങ്ങി​യ​ത്. നെ​ഹ്റു റീ​ഡി​സ്ക്ക​വ​റി ഓ​ഫ് റ​ഷ്യ എ​ന്ന പു​സ്ത​കം എ​ഴു​തു​ന്ന കാ​ര്‍ട്ടൂ​ണ്‍ ആ​യി​രു​ന്നു അ​ത്. ശ​ങ്കേ​ഴ്സ് വീ​ക്കി​ലി​യി​ല്‍ അ​ത് മു​ഖ​ച്ചി​ത്ര കാ​ര്‍ട്ടൂ​ണാ​യി അ​ച്ച​ടി​ച്ച് വ​ന്ന​താ​യാ​ണ് ബാ​ല്‍ താ​ക്ക​റെ ഒ​രു അ​ഭി​മു​ഖ​ത്തി​ല്‍ പ​റ​ഞ്ഞ​ത്.

മ​ല​യാ​ളി ശി​ഷ്യ​ര്‍ അ​ട​ക്കി​വാ​ണി​രു​ന്ന​തു കൊ​ണ്ടാ​കും പി​ന്നീ​ട് ഒ​രു ത​വ​ണ പോ​ലും താ​ക്ക​റെ​യു​ടെ കാ​ര്‍ട്ടൂ​ണ്‍ ക​വ​ര്‍ച്ചി​ത്ര​മാ​യി​ല്ല. ത​പാ​ല്‍ വൈ​കി​യ​തു കൊ​ണ്ട് ക​വ​റി​ല്‍ കൊ​ടു​ക്കാ​ന്‍ സാ​ധി​ച്ചി​ല്ല എ​ന്നാ​ണ് ശ​ങ്ക​റി​നോ​ട് ശി​ഷ്യ​ര്‍ പ​റ​ഞ്ഞ മ​റു​പ​ടി. ശ​ങ്ക​റി​ന്‍റെ റ​ഷ്യ​ന്‍ പ​ര്യ​ട​ന കാ​ല​യ​ള​വി​ല്‍ കു​ട്ടി​യു​ടെ കാ​ര്‍ട്ടൂ​ണാ​യി​രു​ന്നു ക​വ​റി​ല്‍ അ​ച്ച​ടി​ച്ചി​രു​ന്ന​ത്. താ​ക്ക​റെ​യ്ക്ക് മ​ല​യാ​ളി​ക​ളോ​ട് വി​രോ​ധം തോ​ന്നാ​ന്‍ ഇ​ത് ഒ​രു കാ​ര​ണ​മാ​യി​രു​ന്നു എ​ന്ന സം​സാ​ര​വും ഉ​ണ്ട്.

പു​തു​ത​ല​മു​റ​യി​ലെ മി​ക്ക കാ​ര്‍ട്ടൂ​ണി​സ്റ്റു​ക​ളും ശ​ങ്ക​റി​ന്‍റെ കാ​ര്‍ട്ടൂ​ണു​ക​ള്‍ പാ​ഠ​മാ​ക്കി​യി​ട്ടു​ണ്ട്. അ​വ​ര്‍ അ​റി​ഞ്ഞോ അ​റി​യാ​തെ​യോ ശ​ങ്ക​റി​ന്‍റെ ശി​ഷ്യ​രാ​യി മാ​റി എ​ന്നു ത​ന്നെ പ​റ​യേ​ണ്ടി​യി​രി​ക്കു​ന്നു. ഇ​ന്ന് ഇ​ന്ത്യ​ന്‍ കാ​ര്‍ട്ടൂ​ണി​സ്റ്റു​ക​ള്‍ സ്വ​ന്ത​മാ​യി ശൈ​ലി​ക​ള്‍ ഉ​ണ്ടാ​ക്കി ഓ​രോ​രു​ത്ത​രും വേ​റി​ട്ട് നി​ല്‍ക്കു​ന്നു. ശൈ​ലി​ക​ള്‍ മാ​റി​യെ​ങ്കി​ലും ശ​ങ്ക​റും ശ​ങ്ക​റി​ന്‍റെ കാ​ര്‍ട്ടൂ​ണു​ക​ളും പി​ന്‍ ത​ല​മു​റ​യി​ലെ കാ​ര്‍ട്ടൂ​ണി​സ്റ്റു​ക​ള്‍ക്ക് പാ​ഠ​ഭാ​ഗം ത​ന്നെ​യാ​ണ്.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?