വി.ഡി. സതീശൻ, പ്രതിപക്ഷ നേതാവ് 
Polls & Bypolls - 2024

'പണപ്പെട്ടിയുള്ളത് ക്ലിഫ് ഹൗസിൽ'; പാതിരാ നാടകം അരങ്ങിലെത്തും മുൻപേ പൊളിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ്

കോൺഗ്രസ് നേതാക്കളുടെ ഹോട്ടൽ മുറിയിൽ നടത്തിയ പൊലീസ് റെയ്ഡിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

പാലക്കാട്: കോൺഗ്രസ് നേതാക്കളുടെ ഹോട്ടൽ മുറിയിൽ നടത്തിയ പൊലീസ് റെയ്ഡിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രി പിണറായി വിജയൻ താമസിക്കുന്ന ക്ലിഫ് ഹൗസിലാണ് അഴിമതിയുടെ പണപ്പെട്ടിയുള്ളതെന്നും കോൺഗ്രസ് നേതാക്കളുടെ മുറിയിലല്ല അതന്വേഷിക്കേണ്ടതെന്നും സതീശൻ‌ പറഞ്ഞു. സിപിഎം- ബിജെപി നേതാക്കളുടെ അറിവോടെയാണ് റെയ്ഡ്. കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് മുഖം നഷ്ടമായ ബിജെപിയും അവർക്കു സഹായം ചെയ്ത സിപിഎമ്മും നേരിട്ട ജാള്യത മറയ്ക്കാൻ നടത്തിയ പാതിരാ നാടകമാണിത്.

അരങ്ങിലെത്തും മുൻപേ ആ നാടകം പൊളിഞ്ഞു. മന്ത്രി എം.ബി. രാജേഷും ഭാര്യാ സഹോദരനും ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് റെയ്ഡെന്നും രാജേഷ് രാജി വയ്ക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. റെയ്ഡ് സംബന്ധിച്ച വിശദീകരണങ്ങളിൽ അവ്യക്തതയുണ്ട്.

വനിതാ നേതാക്കളെ അപമാനിക്കാനായി കൂടിയാണ് ഈ റെയ്ഡ് നടത്തിയത്. ബിജെപി വനിതാ നേതാക്കളുടെ മുറിയിൽ പൊലീസ് പരിശോധന നടത്തിയില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

ഇന്ത്യ വിക്കറ്റ് പോകാതെ 172, ഓവറോൾ ലീഡ് 218

ഉപതെരഞ്ഞെടുപ്പുകളിൽ ഭരണകക്ഷികൾക്കു നേട്ടം

പാലക്കാട് ബിജെപിയുടെ 10,000 ത്തിലധികം വോട്ട് ചോർന്നു, ജനങ്ങൾ ബിജെപിയുടെ നടുവൊടിച്ചു: കെ. സുധാകരൻ

‌രണ്ടാം വിവാഹത്തിന് തടസമായി; അഞ്ചു വയസുകാരിയെ അമ്മ കഴുത്തുഞെരിച്ച് കൊന്നു

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; സംസ്ഥാനത്ത് 5 ദിവസത്തേക്ക് മഴ