എറണാകുളം ജില്ലയിൽ രാത്രി യാത്രയ്ക്ക് നിരോധനം 
Bhopal

തീവ്രമഴ: എറണാകുളം ജില്ലയിൽ രാത്രി യാത്രയ്ക്ക് നിരോധനം

കൊച്ചി: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കിക്കു പിന്നാലെ എറണാകുളം ജില്ലയിലെ മലയോര മേഖലയിലും രാത്രികാല യാത്ര ഒഴിവാക്കണമെന്ന് ജില്ലാ കലക്ടര്‍ എൻഎസ്കെ ഉമേഷ് അറിയിച്ചു. ചൊവ്വാഴ്ച രാത്രി 7 മണി മുതൽ ബുധനാഴ്ച രാവിലെ 6 മണി വരെയുള്ള യാത്രകള്‍ ഒഴിവാക്കാനാണ് നിര്‍ദേശം. മണ്ണിടിച്ചിൽ ഭീഷണി ശക്തമായി നിലനിൽക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും കലക്ടർ പുറത്തുവിട്ട് അറിയിപ്പിൽ പറയുന്നു.

നേരത്തെ ഇടുക്കി ജില്ലയിലും രാത്രി യാത്ര നിരോധിച്ചിരുന്നു. ചൊവ്വാഴ്ച രാത്രി 7 മുതൽ ബുധനാഴ്ച രാവിലെ 6 മണി വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതേസമയം, അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി ദേശീയ ദുരന്തനിവാരണ സേന ( എൻ ഡി ആർ എഫ് ) ഇടുക്കിയിലെത്തി. ടീം കമാണ്ടർ അർജുൻപാൽ രാജ് പുത്തിന്റെ നേതൃത്വത്തിലുള്ള ടീം കഴിഞ്ഞ കാലഘട്ടങ്ങളിൽ ദുരന്തങ്ങൾ ഉണ്ടായ പ്രദേശങ്ങളും ദുരന്തസാധ്യതാ പ്രദേശങ്ങളും സന്ദർശിച്ച് സാഹചര്യങ്ങൾ വിലയിരുത്താനും വിവിധ വകുപ്പുമായി ബന്ധപ്പെട്ട് തുടർ പ്രവർത്തനങ്ങൾ നടത്തുവാനും സംഘം വരും ദിവസങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങൾ സന്ദർശിക്കുന്നതാണ്.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു