News

യുവജന കമ്മീഷൻ തൊഴിൽമേള: "കരിയർ എക്സ്പോ 2024" പാലായിൽ

കോട്ടയം: കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന യുവജന കമ്മീഷൻ 24 ശനിയാഴ്‌ച രാവിലെ 9 മുതൽ പാലാ സെന്‍റ് തോമസ് കോളെജിൽ തൊഴിൽമേള സംഘടിപ്പിക്കും. കോട്ടയം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും പാലാ സെന്റ് തോമസ് കോളെജിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന "കരിയർ എക്സ്പോ 2024" എന്ന ഈ തൊഴിൽമേളയിൽ 18 നും 40 നും മധ്യേ പ്രായമുള്ള യുവജനങ്ങൾക്ക് സൗജന്യമായി രജിസ്റ്റർ ചെയ്ത് പങ്കെടുക്കാവുന്നതാണ്.

നിരവധി കമ്പനികൾ പങ്കെടുക്കുന്ന കരിയർ എക്സ്പോ ആയിരത്തിലേറെ തൊഴിലവസരങ്ങളാണ് അവതരിപ്പിക്കുന്നത്. പുതുമുഖങ്ങൾക്കും തൊഴിൽ പരിചയമുള്ളവർക്കും കരിയർ എക്സ്പോയിൽ പങ്കെടുക്കാവുന്നതാണ്. പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയുള്ള യുവജനങ്ങൾക്കും തൊഴിൽ ദാതാക്കൾക്കും യുവജന കമ്മീഷൻ വെബ്സൈറ്റിൽ (ksyc.kerala.gov.in) നൽകിയിട്ടുള്ള ലിങ്ക് വഴി തൊഴിൽ മേളയിൽ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2308630, 7907565474.

എ.കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയാൻ ശരദ് പവാർ ആവശ്യപ്പെട്ടേക്കും

ലബനനിൽ വീണ്ടും സ്ഫോടനം; ഇത്തവണ വോക്കി ടോക്കി

ജമ്മു കശ്മീരിൽ 59% പോളിങ്

മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു

അജ്മൽ കാറിന്‍റെ ഇൻഷുറൻസ് പുതുക്കിയത് അപകടശേഷം