12-year-old girl gang-raped in Delhi by man and 3 minors under arrest 
Crime

ഡൽഹിയിൽ 12 വയസുകാരി കൂട്ടബലാത്സംഗത്തിനിരയായി; പ്രതികളിൽ 3 പേർ കുട്ടികൾ

അറസ്റ്റിലായ 5 പേരുടെ സംഘത്തിൽ ഒരു സ്ത്രീയും

ന്യൂഡൽഹി: ഡൽഹിയിലെ സദർ ബസാറിൽ 12 വയസുകാരി കൂട്ടബലാത്സംഗത്തിനിരയായി. പ്രായപൂർത്തിയാകാത്ത 3 കുട്ടികളും ഒരു പുരുഷനും ചേർന്നാണ് കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തതെന്നും ഒരു സ്ത്രീയാണ് കുട്ടിയെ എത്തിച്ച് നൽകിയതെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ 5 പ്രതികളും അറസ്റ്റിലായി.

ജനുവരി ഒന്നിനാണ് സംഭവം. ഓൾഡ് ഡൽഹിയിലെ സദർ ബസാറിലെ ഛത്തീസ്ഗഢ് സ്വദേശിയായ ചായക്കടക്കാരനാണ് കേസിലെ മുഖ്യപ്രതി. ഇതേ കടയിലെ തൊഴിലാളികളായിരുന്നു ഈ സ്ത്രീയും 12, 14, 15 വയസ് പ്രായമുള്ള 3 ആൺകുട്ടികളെന്നും പൊലീസ് വ്യക്തമാക്കി. പുതുവത്സരം ആഘോഷിക്കാൻ ഒരു പെൺകുട്ടിയെ ഏർപ്പാടാക്കാൻ ചായക്കട ഉടമ, പ്രാദേശത്തെ ശുചീകരണ തൊഴിലാളിയായ ഒരു സ്ത്രീയോട് ആവശ്യപ്പെട്ടിരുന്നു.തുടർന്ന് പ്രതികൾ രാത്രി തങ്ങാൻ വേണ്ടി പ്രദേശത്തെ അടച്ചിട്ട കെട്ടിടത്തിനുള്ളിൽ പ്ലാസ്റ്റിക് ടാർപോളിൻ ഉപയോഗിച്ച് താൽക്കാലിക ഷെൽട്ടർ നിർമിച്ചു.

അടുത്ത ദിവസം യുവതി 12 വയസുകാരിയെ കണ്ടുമുട്ടി. സ്ക്രാപ്പ് പെറുക്കിയാണ് പെൺകുട്ടിയും ജീവിച്ചിരുന്നത്. ഖുർഷിദ് മാർക്കറ്റിലുള്ള ഒരു കെട്ടിടത്തിന്‍റെ മേൽക്കൂരയിൽ നിന്ന് മാലിന്യം ശേഖരിക്കാനുണ്ടെന്നും, പണം നൽകാമെന്നും പറഞ്ഞ് സ്ത്രീ പെൺകുട്ടിയെ സമീപിച്ചു. തുടർന്ന് കുട്ടിയെ പ്രദേശത്തെത്തിച്ച് പ്രതികൾ പീഡിപ്പിക്കുകയും സംഭവം ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.

നോർത്ത് വെസ്റ്റ് ഡൽഹിയിലെ വീട്ടിൽ മടങ്ങിയ പെൺകുട്ടി രണ്ട് ദിവസം ആരോടും ഒന്നും പറഞ്ഞില്ല. ജനുവരി അഞ്ചിന് സദർ ബസാറിൽ മാലിന്യം ശേഖരിക്കാൻ മടങ്ങിയെത്തിയപ്പോൾ പരിസരത്ത് താമസിക്കുന്ന ബന്ധുവിനോടാണ് കുട്ടി പീഡന വിവരം പറയുന്നത്. ബന്ധു മാതാപിതാക്കളെ വിവരമറിയിക്കുകയും വീട്ടുകാർ പൊലീസിനെ സമീപിക്കുകയുമായിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ പൊലീസ് മണിക്കൂറുകൾക്കകം നടപടിയെടുക്കുകയും യുവതി ഉൾപ്പെടെ 5 പ്രതികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

ശരദ് പവാർ, ഉദ്ധവ് താക്കറെ: മഹാരാഷ്ട്രയിൽ വൻമരങ്ങൾ വീണു

ചേലക്കര സിപിഎമ്മിന് തുറുപ്പുചീട്ട്; ഭരണ വിരുദ്ധ വികാരമില്ലെന്ന് ആവർത്തിച്ച് നേതാക്കൾ

''പാൽ സൊസൈറ്റി മുതൽ പാർലമെന്‍റ് വരെ മത്സരിക്കാൻ കൃഷ്ണകുമാർ മാത്രം'', ആഞ്ഞടിച്ച് സന്ദീപ് വാര്യർ

തെരഞ്ഞെടുപ്പ് ചിത്രത്തിൽ നിന്നും അപ്രത്യക്ഷം; ചേലക്കരയിൽ ഏശാതെ അൻവർ തരംഗം

ഝാർഖണ്ഡിൽ അവിശ്വസനീയ തിരിച്ചു വരവുമായി ഇന്ത്യ മുന്നണി; 30 സീറ്റിലേക്കൊതുങ്ങി എൻഡിഎ