Crime

12 കാരിയെ പീഡിപ്പിച്ച ശേഷം ജീവനോടെ കത്തിച്ചു

ജയ്പുർ: രാജസ്ഥാനിൽ കാണാതായ 12 വയസുകാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഭിൽവാരയിലെ ഇഷ്ടിക ചൂളയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ബുധനാഴ്ച വൈകിട്ട് അമ്മയ്ക്കൊപ്പം ആടുകളെ മേയ്ക്കാൻ വയലിലേക്ക് പോയ പെൺകുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ അന്വേഷണത്തിൽ ഇഷ്ടികക്കളത്തിൽ നിന്ന് പെൺകുട്ടിയുടെ വള കണ്ടെത്തി. പിന്നീട് പൊലീസ് നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം ജീവനോടെ ചൂളയിലെറിഞ്ഞതായാണ് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത്.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു