വള്ളക്കുന്നം: ഇലിപ്പക്കുളത്ത് ആൾ താമസമില്ലാത്ത വീടിന് പിന്നിൽ നിന്നും 18 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഇലപ്പക്കുളം ദ്വാരകയിൽ സുരേഷിന്‍റെ ഉടമസ്ഥതയിലുള്ള വീട്ടിൽ നിന്നാണ് തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെ കഞ്ചാവ് പിടിച്ചെടുത്ത്. കഴിഞ്ഞ ഒരു വർഷത്തിലധികമായി ഈ വീട് പൂട്ടിക്കിടക്കുകയായിരുന്നു.
അയൽവാസിയായ സെലീനയാണ് വീടിന് പിന്‍ഭാഗത്ത് ചാക്കുകെട്ടിരിക്കുന്നത് കണ്ടത്. ഇത് ഗ്രാമപ്പഞ്ചായത്ത് അംഗം ഷൈലജ ഹാരിസിനെ അറിയിച്ചു. തുടര്‍ന്ന് പഞ്ചായത്തംഗം എക്‌സൈസ്, പൊലീസ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. മാവേലിക്കരയില്‍നിന്ന് എക്‌സൈസ് സംഘവും വള്ളികുന്നം പോലീസുമെത്തി നടത്തിയ പരിശോധനയില്‍ രണ്ടു കിലോഗ്രാം വീതമുള്ള 9 കഞ്ചാവ് പൊതികള്‍ പ്ലാസ്റ്റിക് ചാക്കില്‍ നിന്നും കണ്ടെത്തി. എക്സൈസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.