Crime

2 മിനിറ്റിൽ ബൈക്ക് യാത്രക്കാരന് നഷ്ടമായത് 40 ലക്ഷം..

പ്രതികളിൽ നിന്ന് 38 ലക്ഷം കണ്ടെടുത്തതായും ഒരാളെ പിടികൂടാനുണ്ടെന്നും പൊലീസ് അറിയിച്ചു

ന്യൂഡൽഹി: 2 മിനിറ്റിനുള്ളിൽ ബൈക്ക് യാത്രക്കാരന് നഷ്ടമായത് 40 ലക്ഷം. ട്രാഫിക് സിഗ്നലിൽ വച്ചാണ് ബൈക്ക് യാത്രക്കാരന്‍റെ ബാഗിൽ നിന്നും 40 ലക്ഷം കവർന്നത്. സംഭവത്തിൽ 2 പേരെ അറസ്റ്റ് ചെയ്തു. അഭിഷേക്, ആകാശ് എന്നിവരെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്‍തത്.

ചെങ്കോട്ടയ്ക്ക് സമീപത്തെ ട്രാഫിക് സിഗ്നലിൽ വെച്ചാണ് കവർച്ച നടന്നത്. സിഗ്നലിൽ ബൈക്കിന്‍റെ വേഗം കുറച്ചപ്പോൾ പ്രതികളായ 3 പേരും ബൈക്കിനെ പിന്തുടരുകയും തന്ത്രപരമായി ബാഗിന്‍റെ സിപ്പ് തുറന്ന് പണം എടുക്കുകയായിരുന്നു. വാഹനങ്ങൾ തിങ്ങിക്കൂടി നിന്നിരുന്ന സമയത്താണ് മോഷണം. സംഭവത്തിന്‍റെ സിസിടിവി ദൃശങ്ങൾ പുറത്തുവന്നിരുന്നു. പ്രതികളിൽ നിന്ന് 38 ലക്ഷം കണ്ടെടുത്തതായും ഒരാളെ പിടികൂടാനുണ്ടെന്നും പൊലീസ് അറിയിച്ചു.

ശീതകാല സമ്മേളനത്തിന് ഇന്നു തുടക്കം; വഖഫ് ബിൽ അടക്കം 16 ബില്ലുകൾ പരിഗണനയിൽ

ന്യൂനമര്‍ദം: 4 ദിവസം ഒറ്റപ്പെട്ട് മഴയ്ക്കു സാധ്യത; യെലോ അലർട്ട്

ഇനി ലക്ഷ്യം തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകൾ

'അത് പ്രസിഡന്‍റിനോട് ചോദിക്കൂ'; പാലക്കാട് തോല്‍വിയില്‍ വി. മുരളീധരന്‍

കേരള ബിജെപി കടിഞ്ഞാൺ ഇല്ലാത്ത കുതിര, ശുദ്ധി കലശം നടത്തണം; വിമർശനവുമായി എൻഡിഎ വൈസ് ചെയർമാൻ