Crime

കൊച്ചിയിൽ എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ

മെട്രോ സ്റ്റേഷന് സമീപമുള്ള ഹോട്ടലിൽ നിന്നുമാണ് ഇവരെ അറസ്റ്റ് ചെയ്തത്

കൊച്ചി: 1.66 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ. കോട്ടപ്പുറം ആലങ്ങാട് തമീം മൻസിലിൽ മുഹമ്മദ് തമീം (26), കോട്ടപ്പുറം മുതിരംപറമ്പിൽ ഹാഫിസ് ( 23), ആലങ്ങാട് ചെങ്ങനാലിപ്പള്ളം അക്ബർ ഷാ(19) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും ആലുവ പോലീസും ചേർന്ന് പിടികൂടിയത്. മെട്രോ സ്റ്റേഷന് സമീപമുള്ള ഹോട്ടലിൽ നിന്നുമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ബംഗലുരുവിൽ നിന്നും വിൽപ്പനയ്ക്ക് എത്തിച്ച രാസലഹരി പ്രത്യേക പായ്ക്കറ്റിലാക്കി സൂക്ഷിച്ചിരിക്കുകയായിരുന്നു. ഡാൻസാഫ് ടീമിനെ കൂടാതെ സബ് ഇൻസ്പെക്ടർ എസ്.എസ് ശ്രീലാൽ, എ.എസ്.ഐ കെ.ബി സജീവ്, വി.എ അഫ്സൽ, സിറാജുദീൻ, മാഹിൻ ഷാ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

നീലേശ്വരം വെടിക്കെട്ട് അപകടം: പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ

മകന്‍ മരിച്ചതറിയാതെ മാതാപിതാക്കള്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് ദിവസങ്ങളോളം...