മൈനാങ്ക് പട്ടേൽ 
Crime

അമെരിക്കയിൽ മോഷണ ശ്രമത്തിനിടെ ഇന്ത്യൻ വംശജൻ കൊല്ലപ്പെട്ടു; കൗമാരക്കാരൻ അറസ്റ്റിൽ

വാഷിംഗ്ടൺ: അമെരിക്കയിലെ നോർത്ത് കരോലിനയിൽ കൺവീനിയൻസ് സ്റ്റോറിൽ നടന്ന മോഷണത്തിനിടെ 36 കാരനായ ഇന്ത്യൻ വംശജൻ കൊല്ലപ്പെട്ടു. കടയിൽ അതിക്രമിച്ചു കയറി അക്രമം നടത്തിയ കൗമാരക്കാരനെ നോർത്ത് കരോലിന പൊലീസ് അറസ്റ്റ് ചെയ്‌തു.

കൊല്ലപെട്ട ഇന്ത‍്യൻ വംശജൻ മൈനാങ്ക് പട്ടേൽ (36) ആണെന്ന് തിരിച്ചറിഞ്ഞു. എയർപോർട്ട് റോഡിലെ ടുബാക്കോ ഹൗസ് സ്റ്റോറിന്‍റെ ഉടമ പട്ടേലിന് ചൊവ്വാഴ്ച രാവിലെയാണ് വെടിയേറ്റത് കുറ്റകൃത്യത്തിന് പ്രായപൂർത്തിയാകാത്ത കൗമാരക്കാരനെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. പ്രായപൂർത്തിയാവാത്തതിനാൽ പ്രതിയുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ടുബാക്കോ ഹൗസ് സ്റ്റോറിൽ നിന്നുള്ള കോളിനോട് ഡെപ്യൂട്ടികൾ ആദ്യം പ്രതികരിച്ചതായി റോവൻ കൗണ്ടി ഷെരീഫ് ഓഫീസിലെ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ക്യാപ്റ്റൻ മാർക്ക് മക്ഡാനിയൽ വിശദീകരിച്ചു. യാത്രാമധ്യേ വെടിവെപ്പ് നടന്നതായി വിവരം ലഭിച്ചു. അവിടെയെത്തിയപ്പോൾ, പട്ടേലിന് ഒന്നിലധികം വെടിയേറ്റ മുറിവുകളുണ്ടെന്ന് ഡെപ്യൂട്ടിമാർ കണ്ടെത്തി തുടർന്ന് പട്ടേലിനെ നൊവാന്‍റ് ഹെൽത്ത് റോവൻ മെഡിക്കൽ സെന്‍ററിലേക്ക് കൊണ്ടുപോയ് പിന്നീട് ഷാർലറ്റിലെ പ്രെസ്‌ബിറ്റീരിയൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കറുത്ത ഷോർട്ട്‌സും കറുത്ത ഹൂഡിയും കറുത്ത സ്കീ മാസ്‌കും ബർഗണ്ടി ലോഗോകളുള്ള വെളുത്ത നൈക്ക് ടെന്നീസ് ഷൂസും ധരിച്ച ഉയരമുള്ള, മെലിഞ്ഞ വെളുത്ത പുരുഷൻ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകുന്നതായി സംഭവസ്ഥലത്തെ സിസിടിവി ദ‍്യശ‍്യങ്ങളിൽ നിന്ന് വ‍്യക്തമായി. ഇയാൾ കറുത്ത കൈത്തോക്ക് കൈവശം വച്ചിരിക്കുന്നതായി കാണപ്പെട്ടു

കൃത്യമായ ഉദ്ദേശ്യം വ്യക്തമല്ലെങ്കിലും സംഭവം മോഷണമാണെന്നാണ് പൊലീസിന്‍റെ നിഗമനം ആക്രമണത്തിൽ മറ്റാർക്കും പരുക്കേറ്റിട്ടില്ല.

എ.കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയാൻ ശരദ് പവാർ ആവശ്യപ്പെട്ടേക്കും

ലബനനിൽ വീണ്ടും സ്ഫോടനം; ഇത്തവണ വോക്കി ടോക്കി

ജമ്മു കശ്മീരിൽ 59% പോളിങ്

മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു

അജ്മൽ കാറിന്‍റെ ഇൻഷുറൻസ് പുതുക്കിയത് അപകടശേഷം