പാലക്കാട്: ഷൊർണൂർ റെയിൽവേ പ്ലാറ്റ്ഫോമിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിൽ നിന്ന് കഞ്ചാവ് കണ്ടെത്തി. ഇന്നലെ രാത്രി 11 മണിക്ക് നടന്ന പരിശോധനയിൽ കേരള റെയിൽവേ പൊലീസ് ആണ് ബാഗ് കണ്ടെത്തിയത്.
അഞ്ചാം നമ്പർ പ്ലാറ്റ്ഫോമിലാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാഗ് കണ്ടത്. പിന്നാലെ നടത്തിയ പരിശോധനയിലാണ് ബാഗിൽ നിന്നും 5 കിലോ കഞ്ചാവ് കണ്ടെത്തിയത്. ഉറവിടത്തെക്കുറിച്ചും പ്രതികളെക്കുറിച്ചും അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.