ബാലിയ: അഞ്ച് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രായപൂർത്തിയാവാത്ത മൂന്ന് ആൺകുട്ടികൾ അറസ്റ്റിൽ. ആറും പതിമൂന്നും പതിനാറും വയസുള്ള ആൺകുട്ടികളാണ് കേസിലെ പ്രതികൾ. ഉത്തർ പ്രദേശിലെ ബാലിയ ജില്ലയിൽ ബുധനാഴ്ചയാണ് അഞ്ചു വയസുകാരി പീഡനത്തിനിരയായത്.
ആൺകുട്ടികൾ വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്‍റെ ടെറസിൽ വച്ചാണ് ഇവർ പെൺകുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ പൊലീസ് കേസെടുക്കുകയായിരുന്നു. പ്രതികൾക്കെതിരേ പോക്സോ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് വ്യക്തമാക്കി.