ന്യൂഡൽഹി: ഡൽഹിയിൽ 5 വയസുകാരിയായ മകളെ കഴുത്തു ഞെരിച്ചു കൊന്ന് അമ്മ. ഡൽഹി അശോക് വിഹാറിലാണ് സംഭവം. കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിയുടെ കഴുത്തിൽ പാടുകൾ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ കുട്ടിയുടെ അമ്മ കഴുത്തു ഞെരിച്ച് കൊന്നതാണെന്ന് സമ്മതിക്കുകയായിരുന്നു.
കുട്ടിയെ അച്ഛൻ അമ്മയെ ഉപേക്ഷിച്ച് പോയിരുന്നു. പിന്നീട് യുവതി ഇന്‍സ്റ്റഗ്രാം വഴി രാഹുല്‍ എന്ന വ്യക്തിയുമായി അടുപ്പത്തിലാവുകയായിരുന്നു. എന്നാല്‍ രാഹുലും കുടുംബവും കുട്ടിയെ സ്വീകരിച്ചില്ല. അതിനാല്‍ വിവാഹം കഴിക്കാന്‍ വിസമ്മതിക്കുകയായിരുന്നു. ഇതിന്‍റെ നിരാശയിലാണ് അമ്മ കുട്ടിയെ കഴുത്ത് ഞെരിച്ച് കൊന്നതെന്ന് പൊലീസ് റിപ്പോർട്ട്.
മുൻപ് ഹിമാചൽ പ്രദേശിൽ യുവതിയുടെ ബന്ധുവീട്ടിലാണ് കുട്ടിയോടൊപ്പം താമസിച്ചിരുന്നത്. അവിടെ വച്ച് കുട്ടിയെ ബന്ധു ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ അന്വേഷണം തുടരുകയാണ്. ഇതിനിടെയാണ് കുട്ടിയെ അമ്മ തന്നെ കൊലപ്പെടുത്തിയത്.