എം. സൂരജ് രാജ് (27) 
Crime

യുവതിയുടെ മോർഫ് ചെയ്ത ചിത്രം സാമൂഹികമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റില്‍

കോട്ടയം: യുവതിയുടെ ഫോട്ടോയും വീഡിയോയും മോർഫ് ചെയ്ത് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നാട്ടകം പാക്കിൽ പൂവന്തുരുത്ത് റെയ്ൽവേ ഓവർ ബ്രിഡ്ജ് ഭാഗത്ത് മഠത്തിങ്കൽ വീട്ടിൽ അച്ചു എന്ന് വിളിക്കുന്ന എം. സൂരജ് രാജ് (27) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. 

ഇയാൾ 2022 മുതൽ തന്റെ മൊബൈൽ ഫോണിൽ പെൺകുട്ടിയുടെ ഫോട്ടോയും, വീഡിയോയും പകർത്തിയശേഷം സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജ അക്കൗണ്ട്‌ വഴി യുവതിയുടെ മുഖം മോർഫ് ചെയ്ത് ഫോട്ടോകളും, വീഡിയോകളും നിര്‍മിച്ച് പ്രചരിപ്പിക്കുകയായിരുന്നു.

പെൺകുട്ടിയുടെ പരാതിയെ തുടർന്ന് കോട്ടയം വെസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തെരച്ചിലിൽ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ എം. ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ  റിമാൻഡ് ചെയ്തു.

വായ്പാ തട്ടിപ്പ് ;അങ്കമാലി അർബൻ സഹകരണ സംഘത്തിന്‍റെ മുൻ സെക്രട്ടറി ബിജു ജോസ് അറസ്റ്റിൽ

പരസ്യപ്രതികരണങ്ങൾ വേണ്ട; താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് കോൺഗ്രസ്

ദിവ്യക്കെതിരേ കർശന നടപടി, അന്വേഷണത്തിൽ‌ ഇടപെടില്ല: മുഖ്യമന്ത്രി

കരുവന്നൂർ കള്ളപ്പണക്കേസ്: വിചാരണ പെട്ടെന്ന് പൂർത്തിയാക്കാൻ നിർദേശിച്ച് സുപ്രീം കോടതി

ദുബായിൽ നിന്നും ഇറാഖ്, ഇറാൻ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ ഒക്റ്റോബർ 23 വരെ റദ്ദാക്കി എമിറേറ്റ്സ് എയർലൈൻസ്