Crime

സ്വർണം അരിച്ചെടുക്കാൻ ഐവർമഠത്തിൽ നിന്നു ചിതാഭസ്മം മോഷ്ടിച്ചു; പ്രതികൾ പിടിയിൽ

ചിതാഭസ്മം ചാക്കിലാക്കി കൊണ്ടുപോകുന്നതിനിടെ ഐവർമഠം ശ്മശാനത്തിലെ തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇവരെ പിടികൂടിയത്

തൃശൂർ: പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിൽ നിന്നും ചിതാഭസ്മം മോഷ്ടിച്ച് കടത്തിയ 2 പേർ പിടിയിൽ. ചിതാഭസ്മം ചാക്കുകളിലാക്കിഭാരതപുഴയിലെത്തിച്ച് സ്വർണം അരിച്ചെടുക്കാൻ കൊണ്ടുപോവുന്നതിനിടെയാണ് മോഷ്ടാക്കൾ പിടിയിലാവുന്നത്. പിടിയിലായത്. തമിഴ്‌നാട് കൃഷ്ണഗിരി അഗ്രഹാരം സ്വദേശികളായ മല്ലിക (50), രേണുഗോപാൽ (25) എന്നിവരെയാണ് പഴയന്നൂർ പൊലീസ് അറസ്റ്റുചെയ്തത്.

വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ചിതാഭസ്മം ചാക്കിലാക്കി കൊണ്ടുപോകുന്നതിനിടെ ഐവർമഠം ശ്മശാനത്തിലെ തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇവരെ പിടികൂടിയത്. മോഷ്ടിച്ചെടുക്കുന്ന ചിതാഭസ്മത്തിൽനിന്ന് സ്വർണം വേർതിരിച്ചെടുക്കുകയാണ് പ്രതികൾ ചെയ്തുവരുന്നത്.

തിലക് വർമയ്ക്ക് റെക്കോഡ് സെഞ്ച്വറി; ഇന്ത്യക്ക് ജയം

ഇ.പി. ജയരാജന്‍റെ ആത്മകഥ വിവാദം: ഡിസി ബുക്‌സിന് വക്കീൽ നോട്ടീസ്

സമരത്തിന് പിന്നാലെ പണമെത്തി: 108 ആംബുലന്‍സ് പദ്ധതിക്ക് 40 കോടി

ചെന്നൈയിൽ യുവാവ് ഡോക്റ്ററെ കുത്തിവീഴ്ത്തി; കുത്തിയത് 7 തവണ !

ഓടയിൽ വീണ് വിദേശി പരുക്കേറ്റ സംഭവം: രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി