Crime

വ്യായാമം ചെയ്യുകയായിരുന്ന യുവാവിനെ കൊലപെടുത്തിയത് കരടി; തെളിഞ്ഞത് ഡിഎന്‍എ പരിശോധനയിൽ

എന്നാൽ മൃഗസംരക്ഷണ സംഘടനകൾ നൽകിയ പരാതിയിൽ കരടിയെ കൊല്ലാനുളള ഉത്തരവ് റദ്ദാക്കി.

റോം: ഇറ്റലിയിൽ ആൽപ്സ് പർവതനിരകൾക്ക് സമീപം ജോഗിംഗ് ചെയ്യുകയായിരുന്ന ആൻഡ്രിയ പാപ്പി എന്ന യുവാവിനെ (26) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പെൺകരടിയെ പിടികൂടി.

ഏപ്രിൽ 6നാണ് പെല്ലർ മലയ്ക്കു സമീപത്തായി വ്യായാമം ചെയ്യുകയായിരുന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. തുടർന്ന് നടത്തിയ ഡിഎന്‍എ പരിശോധനയിൽ 17 വയസുള്ള ജെജെ4 എന്ന കരടിയാണ് കൊലപ്പെടുത്തിയതെന്ന് തെളിയുകയായിരുന്നു.

ഈ കരടി മുന്‍പും ആളുകളെ ആക്രമിച്ചിട്ടുള്ളതിനാൽ ഇതിനെ എത്രയും പെട്ടെന്ന് കൊല്ലാന്‍ അധികാരികൾ ഉത്തരവിടുകയും ചെയ്തു. എന്നാൽ മൃഗസംരക്ഷണ സംഘടനകൾ നൽകിയ പരാതിയിൽ കരടിയെ കൊല്ലാനുളള ഉത്തരവ് റദ്ദാക്കി. പിടികൂടിയ കരടിയെ എന്തു ചെയ്യണമെന്ന് മേയ് 11ന് കോടതി തീരുമാനിക്കും.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും