ബംഗളൂരു: യാത്ര റദ്ദാക്കിയ യുവതിയുടെ ഫോണിലേക്ക് അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും അയച്ച ടാക്സി ഡ്രൈവർക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു. ദിനേശ് എന്ന കാർ ടാക്സി ഡ്രൈവർക്കായാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
സ്കൂളിൽ നിന്നും കുട്ടിയെ കൂട്ടിക്കൊണ്ടുപോകുന്നതിന് റൈഡ് ഷെയറിങ് ആപ്പിലൂടെ യുവതി കാർ ബുക്ക് ചെയ്തതോടെയാണ് പ്രശ്നങ്ങൾക്ക് ആരംഭമായത്. കാർ വരുന്നത് നോക്കി നിൽക്കുന്നതിനിടെ കുട്ടി കരയാൻ ആരംഭിച്ചു. ഇതോടെ യുവതി കാർ റദ്ദാക്കി ഓട്ടോ റിക്ഷ വിളിച്ചു പോവുകയായിരുന്നു.
ഇതിനിടെ ടാക്സി ഡ്രൈവർ യുവതിയെ വിളിക്കുകയും അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും ഫോണിലേക്ക് അയക്കുകയും ആയിരുന്നു. തെളിവുകൾ ഉൾപ്പെടെ നൽകിയാണ് കാർ ഡ്രൈവർക്കെതിരെ യുവതി പരാതിപ്പെട്ടത്. പ്രതിക്കായി തെരച്ചിൽ ആരംഭിച്ചു.