സ്കൂളിന്‍റെ പ്രശസ്തിക്ക് രണ്ടാം ക്ലാസ് വിദ്യാർഥിയെ ബലി കൊടുത്തു...! 
Crime

സ്കൂളിന്‍റെ പ്രശസ്തിക്ക് രണ്ടാം ക്ലാസ് വിദ്യാർഥിയെ ബലി കൊടുത്തു...!

സ്കൂളിന്‍റെ പ്രവർത്തന വിജയത്തിനും പ്രശസ്തിക്കുമായി സ്കൂൾ ഡയറക്റ്ററും അധ്യാപകരും ചേർന്ന് രണ്ടാം ക്ലാസ് വിദ്യാർഥിയെ ബലി കൊടുത്തു

ആഗ്ര: സ്കൂളിന്‍റെ പ്രവർത്തന വിജയത്തിനും പ്രശസ്തിക്കുമായി സ്കൂൾ ഡയറക്റ്ററും അധ്യാപകരും ചേർന്ന് രണ്ടാം ക്ലാസ് വിദ്യാർഥിയെ ബലി കൊടുത്തു. കഴിഞ്ഞ ദിവസം സ്കൂൾ ഹോസ്റ്റലിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ദുർമന്ത്രവാദത്തിന്‍റെ ഭാഗമായ കൊലപാതകമായിരുന്നു ഇതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമാകുകയായിരുന്നു.

റസ്ഗാവാനിലുള്ള ഡിഎൽ പബ്ലിക് സ്കൂളിന്‍റെ ഡയറക്റ്റർ ദിനേശ് ബഘേൽ, ഇയാളുടെ അച്ഛൻ ജശോധൻ സിങ്, അധ്യാപകരായ ലക്ഷ്മൺ സിങ്, വീർപാൽ സിങ്, രാംപ്രകാശ് സോളങ്കി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഈ സംഘം നേരത്തെ മറ്റൊരു വിദ്യാർഥിയെ ബലി കൊടുക്കാൻ നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു എന്നും പൊലീസ് പറയുന്നു. സംഭവത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരുകയാണ്.

ജശോധൻ സിങ്ങിന്‍റെ വിശ്വാസപ്രകാരമാണ് ദുർമന്ത്രവാദം നടത്തിയതെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. അറുനൂറോളം വിദ്യാർഥികൾ പഠിക്കുന്ന സ്ഥാപനമാണ് ഡിഎൽ പബ്ലിക് സ്കൂൾ.

ഒന്നു മുതൽ അഞ്ച് വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കു വേണ്ടിയുള്ള ഹോസ്റ്റലിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഡൽഹിയിൽ ജോലി ചെയ്യുന്ന സോഫ്റ്റ്‌വെയർ എൻജിനീയറുടെ മകനാണ് കൊല്ലപ്പെട്ടത്.

നീലേശ്വരം വെടിക്കെട്ട് അപകടം: വധശ്രമത്തിന് കേസെടുത്ത് പൊലീസ്

പാരമ്പര്യമല്ല, ജീവനാണ് പ്രധാനം; ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആവർത്തിച്ച് കെജ്‌രിവാൾ

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ