Crime

മിഠായിക്കടത്ത് : 295 കിലോ മിഠായിയുമായി ദമ്പതികൾ പിടിയിൽ (വീഡിയൊ)

ടെൽ അവീവ്: 295 കിലോ മിഠായിയുമായി അമെരിക്കന്‍ ദമ്പതികൾ പിടിയിൽ. ചൊവ്വാഴ്ചയാണ് ഇസ്രായേലിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മിഠായിക്കടത്ത് പിടികൂടിയത്.

3 സ്യൂട്ട് കേസുകളിലായാണ് മിഠായി കൊണ്ടുവന്നത്. സ്യൂട്ട് കേസിൽ ദമ്പതികളുടെ തുണിക‍ളോ മറ്റ് സാധനങ്ങളോ ഇല്ലെന്ന് സംശയം തോന്നിയതിനെത്തുടർന്ന് ചോദ്യം ചെയ്യുകയായിരുന്നു.

ടിക് ടോക് വീഡിയോയിലൂടെ ഫ്രൂട്ട് റോൾ അപ് മിഠായി രാജ്യത്ത് കിട്ടാതെ ആയതിന് പിന്നാലെയാണ് വിദേശത്ത് നിന്ന് മിഠായി അനധികൃതമായി കടത്താൻ ആരംഭിച്ചത്. മാർ‌ച്ച് ആദ്യവാരം മുതലാണ് ടിക് ടോകിൽ ഐസ്ക്രീമിൽ ഫ്രൂട്ട് റോൾ അപ് മിഠായി കൊണ്ടുള്ള വിഭവം ട്രെന്‍ഡിങ്ങ് ആയത്.

ഇസ്രായേലിലെ വീട്ടുകാർക്കായാണ് മിഠായി കൊണ്ടുവന്നതെന്നാണ് അമെരിക്കന്‍ ദമ്പതികൾ വിശദീകരിക്കുന്നത്. ഒരാഴ്ച മുന്‍പ് സമാന രീതിയിൽ മറ്റൊരു സംഭവത്തിൽ 300 കിലോ മിഠായിയാണ് വിമാനത്താവളത്തിൽ നിന്ന് പിടികൂടിയത്.

പൊട്ടിത്തെറിച്ച പേജറുകൾ നിർമിച്ചത് ഇസ്രേലി ഷെൽ കമ്പനികളെന്ന് റിപ്പോർട്ട്

എഡിജിപി അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണം; ഡിജിപിയുടെ ശുപാർശയിലാണ് നടപടി

മാലിന്യം വലിച്ചെറിഞ്ഞാൽ വാട്സ് ആപ്പിലൂടെ അറിയിക്കാം; പിഴ തുകയുടെ 25 ശതമാനം പാരിതോഷികം

'അഭിഭാഷകന്‍ ഒരു ദിവസം പറയും അന്ന് നമുക്ക് കാണാം': അമെരിക്കയിൽ നിന്ന് തിരിച്ചത്തി നടൻ ജയസൂര‍്യ

സംശയത്തിന്‍റെ പേരിൽ 63 കാരിയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് സ്റ്റേഷനിൽ കീഴടങ്ങി