സൈക്ലിങ് പരിശീലകൻ സൂരജ് 
Crime

വിദ്യാർഥിനിയോട് മോശമായി പെരുമാറി, ഉപദ്രവിക്കാൻ ശ്രമം; സൈക്ലിങ് പരിശീലകൻ അറസ്റ്റിൽ

സൂരജ് നേരത്തെയും പരിശീലനത്തിടെ കുട്ടികളോട് അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്നാണ് ആരോപണം

കഴക്കൂട്ടം: പരിശീലനത്തിനെത്തിയ വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറികയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തെന്ന കേസിൽ സൈക്ലിങ് പരിശീലകൻ അറസ്റ്റിൽ. സ്പോർട്സ് കൗൺസലിന്‍റെ താത്കാലിക പരീശിലകൻ നേമം സ്വദേശി സൂരജ് (40) ആണ് അറസ്റ്റിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

പരീശിലനത്തിനിടെ ഇയാൾ ശരീരത്തിൽ പിടിച്ച് ഉപദ്രവിക്കാൻ ശ്രമിച്ച വിവരം കുട്ടി വീട്ടിൽ അറിയിച്ചിരുന്നു. തുടർന്ന് ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയായിരുന്നു. ഇതിനെ തുടർന്ന് ഇയാൾക്കെതിരെ കഴക്കൂട്ടം പൊലീസ് കേസെടുത്തു. സൂരജ് നേരത്തെയും പരിശീലനത്തിടെ കുട്ടികളോട് അപമര്യാദയായി പെരുമാറിയിട്ടുണ്ട്. സ്പോർട്സ് കൗൺസലിൽ പരാതി നൽകിയിട്ടും രാഷ്ട്രീയ സ്വാധീനത്താൽ നടപടികൾ എടുത്തിരുന്നില്ലെന്നും ആക്ഷേപമുണ്ട്.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?