Crime

കൈക്കൂലി കേസിൽ മുൻ വില്ലേജ് ഓഫീസർക്ക് കഠിന തടവും 65,000 രൂപ പിഴയും

പണം വാങ്ങവെ ഇടുക്കി വിജിലൻസ് മുൻ ഡിവൈ.എസ്.പി കെ.വിജോസഫ് കൈയോടെ പിടികൂടുകയായിരുന്നു

ഇടുക്കി: കൈക്കൂലി കേസിൽ മുൻ വില്ലേജ് ഓഫീസറെ കഠിന തടവിന് ശിക്ഷിച്ച് വിജിലൻസ് കോടതി. ഇടുക്കി ചതുരംഗപ്പാറ വില്ലേജ് ഓഫീസിലെ സ്‌പെഷ്യൽ വില്ലേജ് ഓഫീസറായിരുന്ന പ്രഭാകരന്‍ നായർക്കാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി 3 വർഷം കഠിന തടവും 65,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. വസ്തു പോക്കുവരവ് ചെയ്യുന്നതിന് കൈക്കൂലി വാങ്ങിയ കേസിലാണ് നടപടി.

2008-2009 കാലയളവിൽ ഇടുക്കി ചതുരംഗപ്പാറ വില്ലേജ് ഓഫീസിലെ സ്‌പെഷ്യൽ വില്ലേജ് ഓഫീസർ ആയിരുന്ന പ്രഭാകരൻ നായർ പരാതിക്കാരന്റെ പേരിലുള്ള വസ്തു പോക്കുവരവ് ചെയ്ത് കിട്ടുന്നതിന് 5000 രൂപയാണ് കൈക്കൂലി വാങ്ങിയത്. 2009 ജൂലൈ മാസം 30ന് ആയിരുന്നു സംഭവം. പണം വാങ്ങവെ ഇടുക്കി വിജിലൻസ് മുൻ ഡിവൈ.എസ്.പി കെ.വിജോസഫ് കൈയോടെ പിടികൂടുകയായിരുന്നു. ഇടുക്കി മുൻ വിജിലൻസ് ഡിവൈ.എസ്.പി പി.റ്റി കൃഷ്ണൻകുട്ടിയാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. വിചാരണയ്ക്കൊടുവില്‍ പ്രഭാകരൻ നായർ കുറ്റക്കാരനാണെന്ന് കണ്ടെത്തി മൂവാറ്റുപുഴ വിജിലൻസ് കോടതി ശിക്ഷ വിധിക്കുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി വിജിലൻസ് പബ്‌ളിക് പ്രോസിക്യൂട്ടർമാരായ രാജ് മോഹൻ ആർ. പിള്ള, വി.എ സരിത എന്നിവർ ഹാജരായി.

പ​തി​നെ​ട്ടാം പ​ടിയിൽ പൊലീസുകാരുടെ ഫോട്ടോഷൂട്ട്; രൂക്ഷ വിമർശനവുമായി ഹൈക്കോടതി, റി​പ്പോ​ർ​ട്ട് തേ​ടി എ​ഡി​ജി​പി

പന്തീരാങ്കാവ് ഗാർഹിക പീഡനം; രാഹുലിനെതിരേ വധശ്രമത്തിന് കേസ് | video

പാട്ടിലൂടെ അയ്യപ്പനെ അവഹേളിച്ചെന്ന് ആരോപണം; പരാതിയുമായി അയ്യപ്പ ഭക്ത കൂട്ടായ്മ

റിപ്പോർട്ട് തെറ്റിധരിപ്പിക്കുന്നത്; മഹാരാഷ്ട്രയിൽ പോൾ ചെയ്തതിനേക്കാൾ വോട്ടെണ്ണിയെന്ന ആരോപണം തള്ളി ഇലക്ഷൻ കമ്മിഷൻ

കേരളാ ബാങ്ക് ജീവനക്കാർ നവംബർ 28,29,30 തിയതികളിൽ സംസ്ഥാന വ്യാപക പണിമുടക്കിലേക്ക്