Crime

കൊല്ലത്ത് എംഡിഎംഎയുമായി എക്സൈസ് ഉദ്യേഗസ്ഥൻ പിടിയിൽ

20 ഗ്രാം എംഡിഎംഎയും 58 ഗ്രാം കഞ്ചാവും ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തു

കൊല്ലം: കൊല്ലത്ത് എംഡിഎംഎയുമായി (MDMA) എക്സൈസ് ഉദ്യോഗസ്ഥനും (Excise officer) സുഹൃത്തുക്കളും പിടിയിൽ. കൊല്ലം അഞ്ചലിലെ കിളിമാനൂർ റേഞ്ച് ഓഫീസറായ അഖിലാണ് പിടിയിലായത്. 20 ഗ്രാം എംഡിഎംഎയും (MDMA) 58 ഗ്രാം കഞ്ചാവും ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തു.

എക്സൈസ് ഉദ്യോഗസ്ഥനായ (Excise officer) അഖിലിന്‍റെ നേതൃത്വത്തിൽ എംഡിഎംഎ (MDMA) വിൽപ്പന നടത്തുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ ഏറെ നാളുകളായി ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. തുടർന്ന് ഇവർ താമസിച്ചിരുന്ന അഞ്ചലിലെ ലോഡ്ജിലെത്തി പൊലീസ് ഇവരെ അറസ്റ്റു ചെയ്യുകയായിരുന്നു.

അഖിലിനൊപ്പം തഴമേൽ സ്വദേശി ഫൈസൽ, ഏരൂർ സ്വദേശി അൽസാബിത്ത് എന്നിവരാണ് പിടിയിലായത്. ഇവർകഴിഞ്ഞ 6 മാസമായി മുറിയെടുത്ത് മയക്കുമരുന്നുകൾ (MDMA) വിൽപ്പന നടത്തിവരികയായിരുന്നെന്നാണ് പൊലീസ് കണ്ടെത്തൽ.

ഇന്ത്യ എതിർത്തു; ചാംപ്യൻസ് ട്രോഫി പാക് അധീന കശ്മീരിൽ കൊണ്ടുപോകില്ല

ഇപിയെ വിശ്വസിക്കുന്നു, പാർട്ടി അന്വേഷണമില്ല; ആത്മകഥാ വിവാദത്തിൽ എം.വി. ഗോവിന്ദൻ

ശബരിമല ഉൾപ്പെടെ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ മഴ മുന്നറിയിപ്പ്

എറണാകുളത്തെ 10 വീടുകളിൽ കുറുവ സംഘത്തിന്‍റെ മോഷണശ്രമം

ഭാര്യയാണെങ്കിലും 18 വയസിനു മുൻപുള്ള ലൈംഗികബന്ധം ബലാത്സംഗം തന്നെ: കോടതി