EFLU campus 
Crime

ലൈംഗികാതിക്രമം; ഇഫ്ളു ക്യാംപസിൽ പ്രതിഷേധിച്ച 6 മലയാളികളുൾപ്പെടെ 11 പേർക്കെതിരെ കേസ്

ന്യൂഡൽഹി: ഹൈദരാബാദിലെ ഇഫ്ളുവിൽ (ഇംഗ്ലീഷ് ആന്‍റ് ഫോറിൻ ലാംഗ്വേജസ് സർവ്വകലാശാല) വിദ്യാർഥിനിക്കെതിരെയുണ്ടായ ലൈംഗികാതിക്രമത്തിൽ പ്രതിഷേധിച്ച പതിനൊന്ന് വിദ്യാർഥികൾക്കെതിരെ കേസ്. സർവ്വകലാശാല പ്രോക്‌ടർ ടി സാംസണിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉസ്മാനിയ സർവകലാശാലാ പൊലീസ് കേസെടുത്തത്.

ഒക്‌ടോബർ 18 നാണ് വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. ഇതിനെതിരെ ക്യാമ്പസിൽ പ്രതിഷേധിച്ച ആറു മലയാളികൾ ഉൾപ്പെടെ പതിനൊന്നു പേർക്കെതിരെയാണ് പരാതി നൽകിയത്. പ്രതിഷേധം അക്രമത്തിൽ കലാശിച്ചെന്നും മറ്റു വിദ്യാർഥികളെ അക്രമത്തിന് പ്രേത്സാഹിപ്പിച്ചെന്നും പരാതിയിൽ പറയുന്നു.

ക്യാമ്പസിൽ വിദ്യാർഥിനിക്കുണ്ടാ‍യ സംഭവത്തിൽ സർവ്വകലാശാലയുടെ ഭാഗത്തു നിന്നും സുരക്ഷാവീഴ്ചയുണ്ടായതായും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു