കോളിൻ ഗ്രേ 
Crime

ജോർജിയ സ്‌കൂൾ വെടിവയ്പ്പ്: പിതാവിനെ ശിക്ഷിച്ചേക്കും

പ്രതിയുടെ പിതാവിന് 180 വർഷം വരെ തടവ് കിട്ടിയേക്കും

പതിനാലുകാരനായ കോൾട്ട് ഗ്രേയും യുഎസിലെ ജോർജിയയിലെ സ്‌കൂളിൽ വെടിവെയ്പുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ പിതാവും വെള്ളിയാഴ്ച ആദ്യമായി കോടതിയിൽ ഹാജരായി. ഇരുവരും തങ്ങൾക്കെതിരായ കുറ്റാരോപണങ്ങളിൽ ഹർജി നൽകാൻ വിസമ്മതിച്ചു. അപ്പാലാച്ചി ഹൈസ്‌കൂളിൽ രണ്ട് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ കൂട്ട വെടിവയ്പ്പ് സംഭവവുമായി ബന്ധപ്പെട്ട് 14 വയസുള്ള വിദ്യാർത്ഥിയെയും പിതാവ് കോളിൻ ഗ്രേയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

എല്ലാ കേസുകളിലും കുറ്റം തെളിഞ്ഞാൽ 180 വർഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന് ജഡ്ജി ക്യൂറി മിംഗ്‌ലെഡോർഫ് പിതാവിനോട് പറഞ്ഞു.

കോൾട്ട്, കോളിൻ ഗ്രേ എന്നിവർക്കെതിരെയുള്ള ആരോപണങ്ങൾ:

അമ്പത്തിനാലുകാരനായ കോളിൻ ഗ്രേ, തന്‍റെ പതിനാലു വയസുള്ള മകന് "തനിക്കും മറ്റുള്ളവർക്കും ഭീഷണിയാണെന്ന അറിവോടെ" ഒരു തോക്ക് നൽകി, കൂടാതെ രണ്ട് രണ്ടാം ഡിഗ്രി കൊലപാതകങ്ങൾ, നാല് മനഃപൂർവമല്ലാത്ത നരഹത്യ,കുട്ടികളോടുള്ള ക്രൂരതയുടെ കണക്കുകൾ വച്ച് എട്ട് കുറ്റങ്ങൾ എന്നിവ ചുമത്തിയിട്ടുണ്ട്. 54കാരനായ പിതാവ് പതിനാലുകാരനായ മകന്‍ നടത്തിയ രണ്ടാം ഡിഗ്രി കൊലപാതകത്തിന്‍റെ ഓരോ എണ്ണത്തിനും 30 വർഷം വരെ തടവ് അനുഭവിക്കേണ്ടിവരും.

കുറ്റം തെളിയിക്കപ്പെട്ടാൽ, മനഃപൂർവമല്ലാത്ത നരഹത്യയുടെ ഓരോ കുറ്റത്തിനും അയാൾക്ക് പത്തു വർഷം വരെ തടവ് ലഭിക്കും. കുട്ടികളോടുള്ള ക്രൂരതയ്ക്ക് പത്തു വർഷം വരെ തടവും ലഭിക്കാം.

തുടക്കത്തിൽ, കോൾട്ടിന്‍റെ കാര്യത്തിൽ പരമാവധി ശിക്ഷ വധശിക്ഷയോ ജീവപര്യന്തമോ ആണെന്ന് ജഡ്ജി ക്യൂറി പറഞ്ഞു. പിന്നീട് അദ്ദേഹം കോൾട്ടിനെ കോടതി മുറിയിലേക്ക് തിരികെ വിളിക്കുകയും സ്വയം തിരുത്തുകയും ചെയ്തു, കൗമാരക്കാരന് തന്‍റെ ചെറുപ്പമായതിനാൽ പരോളോടുകൂടിയോ അല്ലാതെയോ ജയിൽവാസം അനുഭവിക്കാമെന്നും ജഡ്ജി പറഞ്ഞു.

ജോർജിയ ബ്യൂറോ ഒഫ് ഇൻവെസ്റ്റിഗേഷൻ പ്രകാരം ബുധനാഴ്ച (സെപ്റ്റംബർ 4) രാവിലെ ക്യാംപസിൽ എആർ-സ്റ്റൈൽ റൈഫിൾ ഉപയോഗിച്ച് കോൾട്ട് നിറയൊഴിച്ചതായി പ്രോസിക്യൂട്ടർമാർ ആരോപിച്ചു.വെടിവെപ്പിൽ കൊല്ലപ്പെട്ട നാലുപേർക്ക് പുറമെ ഒമ്പത് പേർക്ക് പരിക്കേറ്റു.

കൊച്ചിയിൽ എയർ ഇന്ത‍്യ വിമാനത്തിൽ നിന്നും ഭീഷണി സന്ദേശം കണ്ടെടുത്തു

3 മണിക്കൂറിലധികം ആനയെ എഴുന്നള്ളിക്കരുത്; മാർഗ രേഖയുമായി ഹൈക്കോടതി

എറണാകുളത്ത് ആംബുലന്‍സ് താഴ്ചയിലേക്ക് മറിഞ്ഞ് രോഗി മരിച്ചു

സ്‌കൂള്‍ ശാസ്ത്രോത്സവം: ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള എല്ലാ സ്‌കൂളുകള്‍ക്കും 2 ദിവസം അവധി

പാലക്കാട് കാർ ഇടിച്ചുനിർത്തി യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി | Video