ചമ്പായി: മിസോറാമിൽ കോടികളുടെ ലഹരി വേട്ട്. അഞ്ച് കോടിയോളം വില വരുന്ന മയക്കുമരുന്നുമായി നാലു പേർ പിടിയിലായി. അസം റൈഫിൾസ് വകുപ്പും നാർക്കോട്ടിക് വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്.
ചാമ്പൈ ജില്ലയിലെ 3 വ്യത്യസ്ത പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിലാണ് 4 പേർ പിടിയിലാവുന്നത്. ഇവരിൽ നിന്നും 689.52 ഗ്രാം ഹെറോയിൻ കണ്ടെടുത്തതായും ഇതിന് 4.82 കോടി രൂപ വിലവരുമെന്നും പൊലീസ് അറിയിച്ചു.