Video Screenshot 
Crime

കോഴിക്കോട് ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ചു; ഭര്‍ത്താവ് ഒളിവില്‍

ഉണ്ണിയാതയുടെ ഒരു കൈവിരല്‍ വേര്‍പെട്ടു.

കോഴിക്കോട്: കോടഞ്ചേരിയില്‍ ഭര്‍ത്താവ് ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ചു. പാറമല സ്വദേശി ബിന്ദു, മാതാവ് ഉണ്ണിയാത എന്നിവര്‍ക്കാണ് വെട്ടേറ്റത്. ആക്രമണത്തിനു ശേഷം ഭര്‍ത്താവ് ഷിബു ഒളിവില്‍ പോയി.

തിങ്കളാഴ്ച രാവിലെ 6 മണിയോടെയായിരുന്നു സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് ആക്രമണമെന്നാണ് പൊലീസ് പറയുന്നത്. ഒളിവില്‍ പോയ പ്രതിയാക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു.

ബിന്ദുവിന്‍റെ തോളിനും തലയ്ക്കും കൈക്കുമാണ് വെട്ടേറ്റത്. ആക്രമണത്തില്‍ ഉണ്ണിയാതയുടെ ഒരു കൈവിരല്‍ വേര്‍പെട്ടു. പരുക്കു ഗുരുതരമായതിനാൽ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിലേക്കു മാറ്റി. 2 വർഷമായി ഇരുവരും പിരിഞ്ഞു താമസിക്കുകയായിരുന്നു. ഇവർക്ക് 3 മക്കളുണ്ട്.

ഷാഹി ജുമാ മസ്ജിദിന്‍റെ സർവേയ്ക്കിടെ സംഘർ‌ഷം: 3 മരണം, നിരവധി പേർക്ക് പരുക്ക്

ശബരിമലയിൽ മരച്ചില്ല വീണ് തീർഥാടകന് പരുക്ക്

അങ്കണവാടിയില്‍ കുഞ്ഞ് വീണ് പരുക്കേറ്റ വിവരം മറച്ചുവെച്ചെന്ന പരാതി; ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

തിരുവല്ലയില്‍ റോഡിന് കുറുകെ കെട്ടിയിരുന്ന കയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം

ഋഷഭ് പന്തിനെ 27 കോടിക്ക് സ്വന്തമാക്കി ലഖ്നൗ സൂപ്പർ ജയന്‍റ്സ്