പ്രതി സുരേന്ദ്രന്‍പിള്ള, മരിച്ച സരസ്വതിയമ്മ 
Crime

സംശയത്തിന്‍റെ പേരിൽ 63 കാരിയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് സ്റ്റേഷനിൽ കീഴടങ്ങി

കൊട്ടാരക്കര: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. പള്ളിക്കല്‍ ആലഞ്ചേരി മുകളില്‍ ഭാഗത്ത് സനല്‍ ഭവനില്‍ സരസ്വതിയമ്മ (63)ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സുരേന്ദ്രന്‍ പിള്ളയുടെ (63) അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ രാവിലെ 9.30ഓടെയായിരുന്നു സംഭവം. വീട്ടില്‍ വച്ച് സുരേന്ദ്രന്‍പിള്ള ഭാര്യ സരസ്വതിയമ്മയുടെ പുറകിലൂടെ വന്ന് ചെറിയ കയര്‍ ഉപയോഗിച്ച് കഴുത്തില്‍ മുറുക്കിയശേഷം വെട്ടുകത്തി കൊണ്ട് കഴുത്തില്‍ വെട്ടി മരണം ഉറപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ ഓട്ടൊ വിളിച്ച് നേരെ കൊട്ടാരക്കര സ്റ്റേഷനിലേക്ക് പോകുകയായിരുന്നു. എവിടെ പോകുന്നുവെന്ന ഓട്ടൊഡ്രൈവറുടെ ചോദ്യത്തിന് ഭാര്യ കൊന്ന് സ്റ്റേഷനില്‍ കീഴടങ്ങാന്‍ പോകുകയാണെന്നായിരുന്നു മറുപടി.

പൊലീസ് വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മുറിയില്‍ വെട്ടേറ്റു കിടക്കുന്ന സരസ്വതിയമ്മയെ കണ്ടത്. ഇവര്‍ക്ക് രണ്ട് ആണ്‍മക്കളാണുള്ളത്. മൂത്ത മകന്‍ സനല്‍കുമാര്‍ കുടുംബവുമായി കൊല നടന്ന വീട്ടില്‍ നിന്ന് 100 മീറ്റര്‍ അകലെയാണ് താമസിക്കുന്നത്.

ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഇളയമകന്‍ സുബിന്‍റെ ഭാര്യ സാന്ദ്രയും കുഞ്ഞും സനല്‍കുമാറിന്‍റെ വീട്ടിലേക്ക് പോയ സമയത്താണ് അരുംകൊല നടന്നത്. ഭാര്യയോടുള്ള സംശയയമാണ് കൊലയ്ക്ക് കാരണമായതെന്ന് പൊലീസ് പറഞ്ഞു. മേല്‍നടപടി സ്വീകരിച്ച് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

പൊട്ടിത്തെറിച്ച പേജറുകൾ നിർമിച്ചത് ഇസ്രേലി ഷെൽ കമ്പനികളെന്ന് റിപ്പോർട്ട്

എഡിജിപി അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണം; ഡിജിപിയുടെ ശുപാർശയിലാണ് നടപടി

മാലിന്യം വലിച്ചെറിഞ്ഞാൽ വാട്സ് ആപ്പിലൂടെ അറിയിക്കാം; പിഴ തുകയുടെ 25 ശതമാനം പാരിതോഷികം

'അഭിഭാഷകന്‍ ഒരു ദിവസം പറയും അന്ന് നമുക്ക് കാണാം': അമെരിക്കയിൽ നിന്ന് തിരിച്ചത്തി നടൻ ജയസൂര‍്യ

തിരുപ്പതി ലഡ്ഡുവിൽ മൃഗക്കൊഴുപ്പും മീനെണ്ണയും!