Tanya Singh 
Crime

മോഡലിന്‍റെ മരണം: ഐപിഎൽ താരം സംശയത്തിന്‍റെ നിഴലിൽ

സൂറത്തിലെ വീട്ടിലാണ് ഇരുപത്തെട്ടുകാരിയായ ടാനിയ സിങ്ങിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ക്രിക്കറ്റ് താരവുമായുള്ള ബന്ധത്തിന്‍റെ സ്വഭാവം പൊലീസ് പരിശോധിക്കുന്നു

സൂറത്ത്: മോഡൽ ടാനിയ സിങ് ആത്മഹത്യ ചെയ്ത കേസിൽ ഐപിഎൽ താരം സംശയത്തിന്‍റെ നിഴലിൽ. ആഭ്യന്തര ക്രിക്കറ്റിൽ പഞ്ചാബിനു വേണ്ടിയും ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനു വേണ്ടിയും കളിക്കുന്ന ഓൾറൗണ്ടർ അഭിഷേക് ശർമയുമായി ടാനിയയ്ക്ക് ഉണ്ടായിരുന്ന ബന്ധത്തിന്‍റെ സ്വഭാവം പരിശോധിച്ചു വരുകയാണെന്ന് പൊലീസ്.

ഈ കേസുമായി ബന്ധപ്പെട്ട് അഭിഷേകുമായി ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. എന്നാൽ, വൈകാതെ നോട്ടീസ് അയയ്ക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് എസിപി വി.ആർ. മൽഹോത്ര പറഞ്ഞു.

Abhishek Sharma

ടാനിയ ആത്മഹത്യാ കുറിപ്പൊന്നും എഴുതിവച്ചിട്ടില്ല. മരണത്തിലേക്കു നയിച്ച മറ്റ് സാഹചര്യങ്ങളെക്കുറിച്ചും വ്യക്തമായ തെളിവുകളൊന്നും കിട്ടിയിട്ടില്ല. ഫോണിൽ അഭിഷേകുമായി നടത്തിയ വാട്ട്സാപ്പ് ചാറ്റ് മാത്രമാണ് ഇപ്പോൾ സംശയാസ്പദമായി പൊലീസിന്‍റെ പക്കലുള്ളത്.

അഭിഷേക് മറുപടി നൽകാതിരുന്ന ഒരു വാട്ട്സാപ്പ് സന്ദേശമാണ് സംശയത്തിനു കാരണമായതെന്നും പൊലീസ് പറയുന്നു. ഫോണിൽ ടാനിയയുടെ കോളുകൾ അഭിഷേക് ബ്ലോക്ക് ചെയ്തിരുന്നു. മറ്റു സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിൽ ടാനിയയുടെ സന്ദേശങ്ങൾക്ക് മറുപടിയും നൽകിയിരുന്നില്ല.

Tanya Singh and Abhishek Sharma

ഇരുവരും തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നു എന്നും, ബന്ധത്തിന്‍റെ സ്വഭാവം പരിശോധിച്ചു വരുകയാണെന്നും പൊലീസ് അറിയിച്ചു.

ജനവിധി എഴുതി പാലക്കാട്: ഇതുവരെ 33% മാത്രം പോളിങ്

ഡൽഹി വായു മലിനീകരണം: 50 ശതമാനം സർക്കാർ ജീവനക്കാർക്ക് വർക്ക്‌ ഫ്രം ഹോം പ്രഖ്യാപിച്ചു

സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി പി.കെ. കുഞ്ഞാലിക്കുട്ടി

തൊണ്ടിമുതൽ കേസിൽ ആന്‍റണി രാജുവിന് തിരിച്ചടി; വിചാരണ നേരിടണം

കേന്ദ്രസർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം 62 ആയി ഉയർത്തിയോ? വ്യാജസന്ദേശമെന്ന് പിഐബി