പവിത്ര ഗൗഡ, ദർശൻ തൂഗുദീപ  
Crime

കൊലക്കേസ്: കന്നഡ സൂപ്പർതാരം ദർശൻ തൂഗുദീപയും നടി പവിത്ര ഗൗഡയും അറസ്റ്റിൽ

വിത്രയ്ക്ക് അശ്ലീല സന്ദേശമയച്ചതിനെത്തുടർന്നാണു കൊലപാതകമെന്നു പൊലീസ്.

ബംഗളൂരു: കന്നഡ സൂപ്പർതാരം ദർശൻ തൂഗുദീപയും (47) നടി പവിത്ര ഗൗഡ (54)യും കൊലക്കേസിൽ അറസ്റ്റിൽ. ചിത്രദുർഗയിലെ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ജോലി ചെയ്തിരുന്ന രേണുകസ്വാമി (33)യുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് നടപടി. ക്വട്ടേഷൻ സംഘാംഗങ്ങളുൾപ്പെടെ 11 പേരെ കൂടി അറസ്റ്റ് ചെയ്തതായി ബംഗളൂരു പൊലീസ് അറിയിച്ചു. ദർശന്‍റെ സുഹൃത്തായ പവിത്രയ്ക്ക് അശ്ലീല സന്ദേശമയച്ചതിനെത്തുടർന്നാണു കൊലപാതകമെന്നു പൊലീസ്. മൈസൂരുവിലെ ഹോട്ടലിൽ നിന്ന് ഇന്നലെ കസ്റ്റഡിയിലെടുത്ത ദർശനെ ചോദ്യം ചെയ്തതിനെത്തുടർന്നാണു പവിത്രയെ അറസ്റ്റ് ചെയ്തത്.

സോമനഹള്ളിക്ക് സമീപം കാമാക്ഷിപാളയത്തെ പാലത്തിനടിയിൽ കഴിഞ്ഞ ദിവസം രേണുക സ്വാമിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അറസ്റ്റിലായവരിൽ നിന്നാണ് ദർശനെക്കുറിച്ചു സൂചന ലഭിച്ചത്. കാമാക്ഷിപാളയത്തെ പട്ടനഗരിയിലുള്ള ഷെഡ്ഡിൽ വച്ചാണ് രേണുകസ്വാമിയെ മർദിച്ചു കൊലപ്പെടുത്തിയത്. തുടർന്നു ദർശന്‍റെ വിശ്വസ്തൻ മൃതദേഹം പാലത്തിനടിയിൽ ഉപേക്ഷിക്കുകയായിരുന്നു.

2002ൽ മജസ്റ്റിക് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച ദർശൻ കന്നഡയിൽ ഏറെ ആരാധകരുള്ള നടനാണ്. നടി പവിത്രയുമായി ദർശന്‍റെ ബന്ധം നേരത്തേ കുടുംബാംഗങ്ങളുടെ എതിർപ്പിനു കാരണമായിരുന്നു. ദർശന്‍റെ ഭാര്യ പലതവണ ഇതിനെതിരേ രംഗത്തെത്തിയിരുന്നു.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?