ജിബിൻ ടി. തങ്കച്ചൻ 
Crime

സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി നാട് കടത്തി

ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി ഐ ജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്.

കൊച്ചി: സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി നാട് കടത്തി.  രാമമംഗലം  മണീട്  ഏഴക്കരനാട് വെട്ടിത്തറ ഭാഗത്ത് താണിയിൽ വീട്ടിൽ  ജിബിൻ ടി. തങ്കച്ചൻ (37) നെയാണ് 6 മാസത്തേക്ക്  നാട് കടത്തിയത്.  ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി ഐ ജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്.

രാമമംഗലം, കുന്നത്തുനാട്, പിറവം പോലീസ് സ്റ്റേഷൻ പരിധികളിൽ  വധശ്രമം, കഠിന ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ അതിക്രമിച്ച്  കടക്കൽ, മോഷണം, പോലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യ നിർവ്വഹണം തടസം ചെയ്യുക, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്.

  കഴിഞ്ഞ ഏപ്രിലിൽ രാമമംഗലം കടവ് ഭാഗത്തെ ബാർബർ ഷോപ്പിൽ അതിക്രമിച്ച് കയറി കടക്കാരനെ കരിങ്കല്ലു കൊണ്ട് കൊലപ്പെടുത്താൻ ശ്രമിച്ചതിനും, കടയ്ക്ക് നാശനഷ്ടം വരുത്തിയതിനും രാമമംഗലം പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത് സ്‌റ്റേഷനിൽ എത്തിച്ചിരുന്നു. എന്നാൽ സ്റ്റേഷൻ ലോക്കപ്പിൽ സൂക്ഷിച്ച സമയം ലോക്കപ്പിന്‍റെ ഗ്രിൽ തകർത്ത് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചു.   പോലീസ് സ്റ്റേഷൻ വസ്തുവകകൾക്ക്  നാശനഷ്ടവും വരുത്തി. ഇതു പ്രകാരം രജിസ്റ്റർ ചെയ്ത 2 കേസുകളിൽ ' പ്രതിയായതിനെ തുടർന്നാണ് നടപടി.

നാല് ലക്ഷത്തിനു മേൽ ഭൂരിപക്ഷവുമായി പ്രിയങ്കയുടെ ജയം

ഓസ്ട്രേലിയ 104 ഔൾഔട്ട്; ജയ്സ്വാളിനും രാഹുലിനും അർധ സെഞ്ചുറി

ഐസിസി അറസ്റ്റ് വാറന്‍റ്; നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന സൂചനയുമായി യുകെ

ചേർത്ത് പിടിച്ച സഖാക്കൾക്കും നെഞ്ചോട് ചേർത്ത പ്രസ്ഥാനത്തിനും നന്ദി, ഇനിയും ജനങ്ങൾക്കിടയിലുണ്ടാവും; പി. സരിൻ

അപ്രതീക്ഷിത ഭൂരിപക്ഷവുമായി രാഹുലിന്‍റെ വിജയം