Crime

കയ്യിൽ വടിവാൾ, യുവതിക്കു പിന്നാലെ പാഞ്ഞടുത്ത് യുവാവ് (vedio)

പൂനെ: പൂനെയിൽ കയ്യിൽ വടിവാളുമായി യുവതിക്ക് പിന്നാലെ ഓടി പരിഭ്രാന്തി സൃഷ്ടിച്ച് യുവാവ്. ശാന്തനു ലക്ഷ്മൺ ജാദവ് എന്നയാളാണു അക്രമാസക്തനായത്. സംഭവത്തിന്‍റെ സിസിടിവി ദൃശങ്ങൾ പുറത്തുവന്നു.

യുവതിയുടെ സ്കൂട്ടർ തടഞ്ഞു നിർത്തിയതിനു ശേഷമാണ് ഇയാൾ ആക്രമിക്കാൻ തുടങ്ങിയത്. അക്രമിയിൽ നിന്ന് രക്ഷപ്പെടാൻ ഓടുന്നതും യുവതി വീഴുന്നതും വീഡിയോയിൽ കാണാം. സമീപത്തുള്ളവരുടെ ഇടപെടലിനെ തുടർന്നാണ് യുവതിയുടെ ജീവൻ രക്ഷിക്കാനായത്.

യുവാവിനു നേരെ മറ്റുള്ളവർ വസ്തുക്കൾ വലിച്ചെറിഞ്ഞ് നാട്ടുകാർ തടച്ചുകൂടിയതോടെ യുവാവ് കീഴടങ്ങുകയായിരുന്നു. തുടർന്ന് അക്രമിയെ പൊലീസിൽ ഏൽപ്പിച്ചു. കൊലപാതകശ്രമം ചുമത്തി പ്രതിക്കെതിരെ കേസെടുത്തതായി ഡപ്യൂട്ടി കമ്മിഷണർ സന്ദീപ് സിങ് ഗിൽ പറഞ്ഞു.

എഡിജിപി അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണം; ഡിജിപിയുടെ ശുപാർശയിലാണ് നടപടി

അഭിഭാഷകന്‍ ഒരു ദിവസം പറയും അന്ന് നമുക്ക് കാണാം; അമെരിക്കയിൽ നിന്ന് തിരിച്ചത്തി നടൻ ജയസൂര‍്യ

സംശയത്തിന്‍റെ പേരിൽ 63 കാരിയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് സ്റ്റേഷനിൽ കീഴടങ്ങി

തിരുപ്പതി ലഡ്ഡുവിൽ മൃഗക്കൊഴുപ്പും മീനെണ്ണയും!

ഫുഡ് ഡെലിവറി ചെയ്യാൻ വൈകി; ഉപഭോക്താവ് ചീത്ത പറഞ്ഞതിനെ തുടർന്ന് 19-കാരൻ ജീവനൊടുക്കി