Crime

ബസിൽ ലൈംഗികാതിക്രമം: പ്രതിക്ക് 4 വർഷം കഠിനതടവും പിഴയും

ജഡ്ജി റോഷൻ തോമസാണ് വിധി പ്രസ്താവിച്ചത്

കോട്ടയം: ബസിൽ വച്ച് പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 4വർഷം കഠിനതടവും 20,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. മീനച്ചിൽ തലനാട്, തീക്കോയി വാരിയപുരക്കൽ വീട്ടിൽ ( ഈരാറ്റുപേട്ട കടുവാമുഴി ഭാഗത്ത് വാടകയ്ക്ക് താമസം) ബൈജു എബ്രഹാം (34) എന്നയാളെയാണ് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് കോടതി(പോക്സോ)ശിക്ഷ വിധിച്ചത്.

ജഡ്ജി റോഷൻ തോമസാണ് വിധി പ്രസ്താവിച്ചത്. പ്രതി 2023 ഒക്റ്റോബർ അഞ്ചാം തീയതി ബസിൽ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. തുടർന്ന് പാലാ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും സ്റ്റേഷൻ എസ്.ഐ ബിനുവിന്‍റെ നേതൃത്വത്തിൽ ഇയാൾക്കെതിരെ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ദ് സോറന്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും; ഇന്ത്യ സഖ്യത്തിലെ പ്രമുഖ നേതാക്കൾ പങ്കെടുക്കും

റഹ്മാന് ആരുമായും ബന്ധമില്ല, ദയവു ചെയ്ത് അദ്ദേഹത്തെക്കുറിച്ച് ഇല്ലാക്കഥ പറയരുത്; പ്രതികരിച്ച് സൈറ ബാനു

മഹാരാഷ്ട്ര മുഖ്യമന്ത്രി ആരാണെന്നതിൽ സസ്പെൻസ് തുടരുന്നു; സത്യപ്രതിജ്ഞ തിങ്കളാഴ്ച

ഫോർട്ട് കൊച്ചിയിൽ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു

മഹാരാഷ്ട്രയിൽ ഇനി പ്രതിപക്ഷ നേതാവില്ല; 60 വർഷത്തിനിടെ ഇതാദ്യം